Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സാധാരണ പ്രേക്ഷകർ ആരും നടന്റെ ജാതി, മതം, രാഷ്ട്രീയ അഭിപ്രായം നോക്കിയിട്ടല്ല സിനിമ കാണുന്നത്; നടൻ ബിജു മേനോനെ വിമർശിക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

20 APRIL 2019 07:52 PM IST
മലയാളി വാര്‍ത്ത

സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയതിന് നടൻ ബിജു മേനോനെ വിമർശിക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്.  കേരള ചരിത്രത്തിൽ ഇതിനു മുമ്പും, ഇപ്പോഴും എത്രയോ താരങ്ങൾ പരസ്യമായ് തങ്ങളുടെ രാഷ്ട്രീയ നിലപാട് പറഞ്ഞിട്ടുണ്ട്.. അന്ന് അവരോടൊന്നും കാണിക്കാത്ത "അസഹിഷ്ണുത" ഈ നടനോട് എന്തു കൊണ്ട് കാണിക്കുന്ന എന്ന് സന്തോഷ് പണ്ഡിറ്റ് സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ ചോദിക്കുന്നു. നിങ്ങളുടെ വീട്ടുകാർ നിങ്ങൾ ഇഷ്ടപ്പടുന്ന പാർട്ടിക്കാണോ വോട്ട് ചെയ്യുന്നതെന്നും ബിജു മേനോന് അഭിപ്രായ സ്വതന്ത്ര്യം ഇല്ലേയെന്നും സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു.

ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ;

പ്രമുഖ നട൯ ബിജു മേനോ൯ സ൪ തന്ടെ കൂട്ടുകാരനും, സഹപ്രവ൪ത്തകനുമായ പ്രമുഖ നടനു വേണ്ടി election campaign ൽ പങ്കെടുത്തു എന്നും പറഞ്ഞ് അദ്ദേഹത്തെ ചില൪ ചെറുതായ് എതി൪ത്തു comments ഇടുന്നത് ശ്രദ്ധയിൽ പെട്ടു..

നമ്മൾ ഇഷ്ടപ്പെടുന്ന സിനിമാ, ക്രിക്കറ്റ് താരങ്ങള് നമ്മള് ഇഷ്ടപ്പെടുന്ന പാ൪ട്ടിക്കേ വോട്ടു ചെയ്യാവൂ, നമ്മള് ഇഷ്ടപ്പെട്ട പാ൪ട്ടിക്കു വേണ്ടിയേ പ്രവ൪ത്തിക്കാവൂ...
നമ്മള് ചിന്തിക്കുന്ന പോലെയെ ചിന്തിക്കാവു etc, etc എന്നീ ചിന്തകള് ശരിയാണോ ?
കേരള ചരിത്രത്തില് ഇതിനൂ മുമ്പും , ഇപ്പോഴും എത്രയോ താരങ്ങള് പരസ്യമായ് തങ്ങളുടെ രാഷ്ട്രീയ നിലപാട് പറഞ്ഞിട്ടുണ്ട്.. അന്ന് അവരോടൊന്നും കാണിക്കാത്ത "അസഹിഷ്ണുത" ഈ നടനോട് എന്തു കൊണ്ട് കാണിക്കുന്നു.?. അദ്ദേഹത്തിനും അഭിപ്രായ സ്വാതന്ത്രമില്ലേ... ഇന്ത്യ എന്ന സ്വാതന്ത്ര രാജ്യത്ത് സ്വന്തം അഭിപ്രായം പറയുന്നത് ഇത്ര വലിയ തെറ്റാണോ ?

അദ്ദേഹത്തെ എതി൪ക്കുന്നവരോട് ഒരു ചോദ്യം ...നിങ്ങളുടെ ഒക്കെ വീട്ടുകാരും, കൂട്ടുകാരും, കുടുംബക്കാരും മുഴുവനായ് നിങ്ങള് ഇഷ്ടപ്പെടുന്ന പാ൪ട്ടിക്കാണോ വോട്ടു ചെയ്യുന്നത്? എല്ലാ കാര്യത്തിലും നിങ്ങളെ പോലെ ആണോ ചിന്തിക്കുന്നത് ? ഇതാണോ ആവിഷ്കാര സ്വതന്ത്യം ? ഇതാണോ Number 1 കേരളത്തിലെ പ്രബുദ്ധ ജനത? ഇങ്ങനാണോ 100% സാക്ഷരത കാണിക്കുന്നത് ...

സാധാരണ പ്രേക്ഷകർ ആരും നടന്റെ ജാതി, മതം, രാഷ്ട്രീയ അഭിപ്രായം നോക്കിയിട്ടല്ല സിനിമ കാണുന്നത് . പ്രേക്ഷകരെ രസിപ്പിക്കുന്നോടൊത്തോളം കാലം ഒരു നട൯/നടി ഏതു രാഷ്ട്രീയ കക്ഷിയോടൊപ്പം നിന്നാലും ഒരു പ്രശ്നവുമില്ല .

ബിജു മേനോൻ സ൪ നിങ്ങളെന്നൂം ഞങ്ങളുടെ പ്രിയങ്കരനാണ്. സ്വന്തം രാഷ്ടീയ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഇടിഞ്ഞു വീഴുന്നതല്ല ആ സ്ഥാനം.....ഇപ്പോഴത്തെ ചെറിയ എതി൪പ്പ് കാര്യമാക്കേണ്ട... എന്തോന്ന് അസഹിഷ്ണുതയടേയ് ഇത്... അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഒരുപോലെ അല്ലേ.... നിങ്ങളെ ഇഷ്ടപ്പെടുത്താനും സുഖിപ്പിക്കാനും അല്ല ലോകത്ത് ഒരാളും ജീവിക്കുന്നത്....

ആർക്കും ഏത്‌ രാഷ്ട്രീയവും തെരെഞ്ഞെടുക്കാം ... ഇന്ത്യൻ ഭരണഘടന പ്രകാരം പ്രവർത്തിക്കുന്ന ഏതൊരു പാർട്ടിയുടെയും അതിന്റെ സ്ഥാനാർത്ഥിയുടെയും പ്രചരണത്തിന് പോകുന്നത് തെറ്റല്ല.

(വാല് കഷ്ണം.. ഞാ൯ ഇഷ്ടപ്പെടുന്ന പല film, cricket players എനിക്ക് ഇഷ്ടമില്ലാത്ത പാ൪ട്ടികളില് പ്രവ൪ത്തിക്കുന്നു... ഒരല്പം വിഷമം തോന്നിയെന്കിലും ഞാനത് ശ്രദ്ധിച്ചില്ല.. അവരോടുള്ള സ്നേഹവും കുറഞ്ഞില്ല.കാരണം ഇന്ത്യ സ്വാതന്ത്രമാണ്.. പിന്നെ നമ്മള് support ചെയ്യുന്നു എന്നതിന൪ത്ഥം ആരും നമ്മുടെ അടിമയാണെന്നല്ല. നമ്മളെ പോലെ എല്ലാവ൪ക്കും വികാരം, വിചാരം, സംസ്കാരം, ചിന്താ ശേഷിയുണ്ട്...)
Pl comment by Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ...) എന്നും ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

അതേസമയം സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചതിന്റെ പേരിൽ കടുത്ത സൈബർ ആക്രമണം നേരിട്ട ബിജു മേനോന് പിന്തുണയുമായി സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് രംഗത്ത് വന്. ഫേസ്ബുക് അക്കൗണ്ടിലാണ് വിമർശനാത്മക പോസ്റ്റുകൾക്കൊപ്പം തന്റെ അഭിപ്രായവുമായി ഗോകുൽ സുരേഷ് എത്തിയിരിക്കുന്നത്. "ഇങ്ങനെ ഒരേപോലത്തെ കമെന്റുകൾ തന്നെ പലയിടത്തും വായിച്ച് മടുത്തു. മനസിലാക്കുന്നവർ മനസിലാക്കിയാൽ മതി. ബിജു മേനോൻ എന്ന നടനോളം ഇഷ്ടം അഭിപ്രായങ്ങൾ നിവർന്ന നട്ടലോടെ നിർഭയം പറയുന്ന ബിജു ചേട്ടൻ എന്ന വ്യക്തിയെ!" ഗോകുൽ കുറിക്കുന്നു.

തൃശ്ശൂരിൽ നടന്ന 'സുരേഷ് ഗോപിയോടൊപ്പം' എന്ന പരിപാടിയിലാണ് ബിജു മേനോന്റെ പരാമർശം ഉയർന്നത്. സുരേഷ് ഗോപി തിരഞ്ഞെടുക്കപ്പെട്ടാൽ തൃശ്ശൂരിന്റെ ഭാഗ്യം എന്നായിരുന്നു ബിജു മേനോന്റെ വാക്കുകൾ. സുരേഷ് ഗോപിയെ പോലൊരു മനുഷ്യ സ്‌നേഹിയെ വേറെ കണ്ടിട്ടില്ല. തൃശൂരിന്റെ ജനപ്രതിനിധിയായാല്‍ എന്ത് കാര്യത്തിനും അദ്ദേഹം ഒപ്പമുണ്ടാകും എന്നും ബിജു മേനോന്‍ പറഞ്ഞിരുന്നു. നേരത്തെ ബിജു മേനോന് പിന്തുണയുമായി അജു വർഗീസ് രംഗത്തെത്തിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (6 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (21 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (35 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (44 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

Malayali Vartha Recommends