തിരഞ്ഞെടുപ്പിന്റെ പതിനൊന്നാം മണിക്കൂറിൽ യു.ഡി.എഫിലേക്ക് പോയ പ്രേമചന്ദ്രനെ ഞങ്ങള്‍ ശക്തമായി വിമര്‍ശിക്കാറുണ്ട്; കെ.എന്‍.ബാലഗോപാല്‍
ഇടതുപക്ഷം ആരെയും ഒന്നുമാക്കി ചിത്രീകരിക്കുന്നില്ലെന്ന് കെ.എന്‍.ബാലഗോപാല്‍. ജനങ്ങളാണ് ഓരോന്ന് മനസ്സിലാക്കുന്നത്. എന്നാല്‍ പ്രേമചന്ദ്രന് എല്‍.ഡി.എഫില്‍ നിന്നും ഒരു മുന്നറിയിപ്പും കൂടാതെ തിരഞ്ഞെടുപ്പിന്റെ പതിനൊന്നാം മണിക്കൂര്‍ യു.ഡി.എഫിലേക്ക് പോയതിനെ ഞങ്ങള്‍ ശക്തമായി വിമര്‍ശിക്കാറുണ്ട്.
വഞ്ചനയാണ് അവര്‍ കാണിച്ചത്. മാത്രവുമല്ല കൊല്ലം ജില്ലയില്‍ എല്‍.ഡി.എഫിനെ തകര്‍ക്കാന്‍ വേണ്ടി ഉമ്മന്‍ ചാണ്ടിയുടെ ബുദ്ധിയും ഇതിന്റെ പിന്നിലുണ്ടെന്നും ബാലഗോപാല്‍ പറഞ്ഞു. തന്നെ സംഘപരിവാര്‍ അനുഭാവിയായി ചിത്രീകരിക്കാന്‍ ഇടതുപക്ഷം ശ്രമിക്കുന്നതായും മുൻപ് എന്‍.കെ.പ്രേമചന്ദ്രന് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha