Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം കേരളത്തിന്റെ തലയില്‍ വന്നുവീണ ശാപം; രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കണ്ണന്താനം

20 APRIL 2019 07:43 PM IST
മലയാളി വാര്‍ത്ത

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എറണാകുളം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം രംഗത്ത്. കേരളമൊന്നറിയിട്ടെ, ഇത്രയും വലിയ ശാപം നമ്മുടെ തലയില്‍ വന്ന് വീണതെന്നായിരുന്നു രാഹുലിന് നേരെയുള്ള കണ്ണന്താനത്തിന്റെ പരാമര്‍ശം. രാഹുല്‍ ഗാന്ധി എംപിയായാല്‍ ഹെലികോപ്റ്ററില്‍ വയനാട്ടില്‍ വന്നിറങ്ങി വര്‍ഷത്തില്‍ ഒരിക്കല്‍ ഈസ്റ്ററിനോ ഓണത്തിനോ കറങ്ങും, അത് കഴിഞ്ഞ അടുത്ത തവണ നോമിനേഷന്‍ നല്‍കാന്‍ മാത്രമാകും വരിക എന്നും കണ്ണന്താനം പരിഹസിച്ചു. വയനാട്ടിലെ ജനങ്ങള്‍ കാണാന്‍ പോകുന്നത് ഹെലികോപ്റ്റര്‍ മാത്രമാണെന്നും അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അല്‍ഫോന്‍സ് കണ്ണന്താനം.

എന്തൊക്കെ പറഞ്ഞാലും കേരളത്തിലെ എംപിമാര്‍ കേരളത്തില്‍ തന്നെയുണ്ടാകും. രാഹുല്‍ ഗാന്ധി അമേഠി സന്ദര്‍ശിക്കുമ്ബോള്‍ ഡല്‍ഹിയിലെ പത്രങ്ങളിലെല്ലാം വാര്‍ത്തയുണ്ടാകും. ഒരു എംപി തന്റെ മണ്ഡലം സന്ദര്‍ശിക്കുമ്ബോള്‍ പത്രത്തില്‍ ഒരു വാര്‍ത്ത വരിക എന്നു പറഞ്ഞാല്‍ അര്‍ത്ഥമെന്താണ്. അമേഠിയുടെ ചരിത്രം പഠിച്ചാല്‍ അത് മനസിലാകും. താന്‍ അവിടെ പോയി താമസിച്ച്‌ പഠിച്ചയാളാണാണെന്നും കണ്ണന്താനം പറഞ്ഞു.

ജാതിയുടേയോ മതത്തിന്റെയോ പേരില്‍ വോട്ട് ചോദിക്കില്ലെന്ന് പറഞ്ഞ കണ്ണന്താനം. തനിക്ക് എന്തൊക്കെ ചെയ്യാനാവുമെന്ന് ഇക്കാലത്തിനിടയില്‍ ചെയ്തു കാണിച്ചിട്ടുണ്ട്. ടൂറിസവും ഐടിയുമാണ് വികസനത്തിന്റെ പ്രധാന മേഖലയായി കാണുന്നത്. അതുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിനു വേണ്ടി മോദി എന്തൊക്കെ ചെയ്‌തെന്ന് എല്ലാവര്‍ക്കും അറിയാം. അറുപത് വര്‍ഷം നടന്നതിനേക്കാള്‍ വികസനം കഴിഞ്ഞ നാലര വര്‍ഷംകൊണ്ട് നടന്നിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് സമയത്ത് കുറ്റപ്പെടുത്തലുകള്‍ നടത്തുകയാണ് പിണറായി വിജയന്‍ അടക്കമുള്ളവര്‍ ചെയ്യുന്നത്. രാഹുല്‍ ഗാന്ധി അമേഠി സന്ദര്‍ശിക്കുമ്ബോള്‍ പത്രങ്ങളില്‍ വാര്‍ത്തയുണ്ടാകാറുണ്ട്. കാരണം, ആറു മാസത്തില്‍ ഒരിക്കല്‍ ഹെലികോപ്റ്ററില്‍ മണ്ഡലത്തില്‍ വന്നുപോകും. അല്ലാതെ അദ്ദേഹം ഒരു കാര്യവും അവിടെ ചെയ്തിട്ടില്ല. വയനാട്ടിലും ഇതുതന്നെയാണ് സംഭവിക്കുക.

തനിക്കെതിരായുണ്ടാകുന്ന ട്രോളുകള്‍ ഗുണമാണ് ചെയ്തിട്ടുള്ളതെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. അല്‍ഫോണ്‍സ് കണ്ണന്താനം ഒരു മണ്ടനാണെന്ന പ്രതീതി ഉണ്ടാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. രാഷ്ട്രീയ പ്രതിയോഗികള്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ട്. പ്രളയ ക്യാമ്ബില്‍ പോയി ഭക്ഷണം കഴിച്ച്‌ കിടന്നുറങ്ങിയ ഏക മന്ത്രിയാണ് ഞാന്‍. പ്രളയ ക്യാമ്ബില്‍ മൂന്നാഴ്ച താമസിച്ചു. അതിനെക്കുറിച്ചും ട്രോളുകള്‍ വന്നു. എന്നാല്‍ താന്‍ പിന്നോട്ടു പോയില്ലെന്നും അദ്ദേഹം പറഞ്ഞു.

ട്രോളന്‍മാര്‍ക്ക് ജോലി കൊടുക്കുന്നതിനാണ് ട്രോള്‍ ചലഞ്ച് പ്രഖ്യാപിച്ചത്. രാവിലെ ആരെ കൊല്ലണമെന്ന് ആലോചിച്ചാണ് പലരും എഴുന്നേല്‍ക്കുന്നത്. മറ്റു ജോലി ഒന്നുമില്ലല്ലോ. അതിന്റെ പശ്ചാത്തലത്തിലാണ് കൊച്ചിയെക്കുറിച്ച്‌ ട്രോള്‍ ചെയ്യാനുള്ള ചലഞ്ച് പ്രഖ്യാപിച്ചത്. എന്നാല്‍ ഒറ്റയാള്‍ പോലും ട്രോള്‍ മെസ്സേജ് ചെയ്തില്ലെന്നും കണ്ണന്താനം വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (7 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (7 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends