Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റിനായി വോട്ട് തേടി നടന്‍ മമ്മൂട്ടി... പെരുമ്പാവൂരില്‍ നടന്ന ഇന്നസെന്റിന്റെ റോഡ് ഷോയിലും പങ്കെടുത്ത് മമ്മൂട്ടി

21 APRIL 2019 10:24 AM IST
മലയാളി വാര്‍ത്ത

എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റിനായി വോട്ട് തേടി നടന്‍ മമ്മൂട്ടി . പെരുമ്പാവൂരില്‍ നടന്ന ഇന്നസെന്റിന്റെ റോഡ് ഷോയിലും മമ്മൂട്ടി പങ്കെടുത്തു.

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ചാലക്കുടി മണ്ഡലത്തിലെ പെരുമ്പാവൂര്‍ വെങ്ങോലയില്‍ വെച്ച് മെഗാ റോഡ് ഷോയില്‍ പങ്കാളിയായപ്പോള്‍' എന്ന അടിക്കുറിപ്പോടെ മമ്മൂട്ടി വോട്ട് ചോദിക്കുന്ന ദൃശ്യം ഇന്നസെന്റ് തന്നെയാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.

ചാലക്കുടിയിലെ സിറ്റിംഗ് എം.പിയായ ഇന്നസെന്റിന്റെ 2014ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഒട്ടേറെ സിനിമാ താരങ്ങള്‍ പങ്കെടുത്തിരുന്നു.

അതേ സമയം തൃശൂരിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച നടന്‍ ബിജു മേനോനെതിരെ സിപിഎം സൈബര്‍ ആക്രമണം നടത്തുകയാണ് .സൗഹൃദ വേദി സംഘടിപ്പിച്ച സുരേഷ് ഗോപിയോടൊപ്പം എന്ന പരിപാടിയിലാണ് ബിജു മേനോന്‍ പങ്കെടുത്തത്. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി ലഭിക്കുന്നത് തൃശൂരിന്റെ ഭാഗ്യമാണെന്ന് പറഞ്ഞ ബിജു താന്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും മനുഷ്യ സ്‌നേഹിയായ ജനപ്രതിനിധിയാണ് സുരേഷ് ഗോപിയെന്നും പറഞ്ഞു.

സംസ്ഥാനത്ത് ബിജെപി യെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ കമ്മ്യൂണിസ്റ്റ് ആക്രമണം നടത്തുന്നതിന്റെ പ്രത്യക്ഷ തെളിവാണിത്. സ്വന്തം തൊഴില്‍ മേഖലയില്‍പ്പെട്ട സുഹൃത്തിനായി വോട്ട് ചോദിച്ച ബിജു മേനോന്‍ വലിയ അപരാധം ചെയ്തുവെന്ന നിലയില്‍ സൈബര്‍ ആക്രമണം നടത്തുന്ന സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ് ഇന്നസെന്റിനായി വോട്ട് ചോദിക്കുന്ന മമ്മൂട്ടിയെ പിന്തുണയ്ക്കുന്നത്.

സിനിമാ താരങ്ങള്‍ തന്നെ പരസ്യമായി പിന്തുണയ്ക്കാത്തത് അവര്‍ക്ക് ഭയമുള്ളതിനാലാണെന്ന് സുരേഷ് ഗോപി മുന്‍പ് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ കേരളത്തില്‍ എല്‍ ഡി എഫിന് ഒരു നീതിയും,മറ്റുളളവര്‍ക്ക് വേറൊരു നീതിയുമാണോ എന്ന ചോദ്യവും സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (6 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (21 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (35 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (44 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

Malayali Vartha Recommends