ബൈക്ക് അപകടത്തില്‍ ഐടിഐ വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം

ബൈക്ക് അപകടത്തില്‍ ഐടിഐ വിദ്യാര്‍ത്ഥി മരിച്ചു. വാമനപുരം കോട്ടുകുന്നം വിളയില്‍ വീട്ടില്‍ രാജേന്ദ്രന്‍ മഞ്ജു ദമ്ബതികളുടെ മകന്‍ അഭിമന്യു (17) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് സംസ്ഥാനപാതയില്‍ വാമനപുരം പഴയ പോസ്റ്റ് ഓഫീസിന് സമീപത്ത് വച്ചായിരുന്നു അപകടം. കാരേറ്റ് നിന്നും വെഞ്ഞാറമൂട്ടിലേക്ക് വരികയായിരുന്നു അഭിമന്യുവും സുഹൃത്ത് റിയാസും. റിയാസാണ് വണ്ടി ഓടിച്ചിരുന്നത്. വാമനപുരം പഴയ പോസ്റ്റ് ഓഫീസിന് സമീപത്ത് വച്ച് എതിരെ വന്ന ലോറിയില്‍ തട്ടി നിയന്ത്രണം വിട്ട ബൈക്കില്‍ നിന്നും അഭിമന്യു റോഡില്‍ വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു സംഭവസ്ഥലത്തുതന്നെ മരിച്ചു. റിയാസിന് പരിക്കുണ്ട്.
https://www.facebook.com/Malayalivartha
























