Widgets Magazine
27
May / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കന്നി വോട്ടു ചെയ്യാന്‍ ഒന്നിച്ചു പിറന്ന അഞ്ച് സഹോദരങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക്

22 APRIL 2019 08:05 AM IST
മലയാളി വാര്‍ത്ത

കന്നി വോട്ടു ചെയ്യാന്‍ ഒന്നിച്ചു പിറന്ന അഞ്ച് സഹോദരങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക് . ഒന്നിച്ചു പിറന്ന അഞ്ച് സഹോദരങ്ങള്‍ക്ക് പ്രായം 19 തികഞ്ഞു. കന്നി വോട്ടു ചെയ്യാന്‍ അവരഞ്ചുപേരും നാളെ പോളിങ് ബൂത്തിലെത്തും. കുലശേഖരപുരം ആദിനാട് തെക്ക് കന്നേല്‍വീട്ടില്‍ നാസര്‍റസീന ദമ്പതികളുടെ മക്കളായ മുഹമ്മദ് അമീന്‍, മുഹമ്മദ് ആദില്‍, സുമയ്യ, സുബിന, ഷബാന എന്നിവരാണ് കന്നിവോട്ടിനായി പോളിങ് ബൂത്തിലേക്ക് എത്തുന്നത്. ദമ്പതികളുടെ വിവാഹം കഴിഞ്ഞ് ഏഴുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇവര്‍ ഒന്നിച്ച് ജനിച്ചത്. അംഗന്‍വാടി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ എല്ലാവരും ഒന്നിച്ചായിരുന്നു പഠനം. ഹൈസ്‌കൂള്‍ തലത്തിലും ഹയര്‍ സെക്കന്‍ഡറി തലത്തിലും കരുനാഗപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിച്ചു.

പ്രവാസിയായ പിതാവ് നാസര്‍ ഒരു വര്‍ഷമായി നാട്ടിലുണ്ട്. 1999 സെപ്റ്റംബര്‍ 13ന് ഓച്ചിറ ചങ്ങന്‍കുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇവര്‍ ജനിച്ചത്. പെണ്‍കുട്ടികള്‍ മൂന്നുപേരും ടി.ടി.സി കോഴ്‌സ് പൂര്‍ത്തിയാക്കി പരീക്ഷക്ക് തയ്യാറെടുക്കുകയാണ്. ആണ്‍കുട്ടികള്‍ രണ്ടുപേരും കരുനാഗപ്പള്ളിയിലെ സ്വകാര്യ കോളജില്‍ രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥികളാണ്.

കന്നിവോട്ട് ആദിനാട് തെക്ക് പനച്ചമൂട് മുസ്‌ലിം ജമാഅത്തിന്റെ അധീനതയിലുള്ള മുസ്‌ലിം എല്‍.പി.എസിലെ പോളിങ് ബൂത്തിലാണ്. രാവിലെതന്നെ മാതാപിതാക്കളോടൊപ്പമെത്തി വോട്ടുചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. മതേതര ജനാധിപത്യവും ബഹുസ്വരതയും സംരക്ഷിക്കുന്ന സര്‍ക്കാര്‍ വരുന്നതിന് വോട്ടുനല്‍കുമെന്നാണ് ഇവരുടെ അഭിപ്രായം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐശ്വര്യ ലക്ഷിയും മാളവിക മോഹനനും ഇനി സന്തോഷിക്കാം   (8 hours ago)

ഫാസിലിന്റെ ഏറ്റവും വലിയ കണ്ടുപിടുത്തം മോഹന്‍ലാല്‍ അല്ലെന്നു മനസ്സിലായിയത്  (8 hours ago)

ഹേറ്റേഴ്‌സിനോട് പ്രിയ വാര്യര്‍ക്ക് പറയാനുള്ളത്  (8 hours ago)

പ്രധാനമന്ത്രി പദത്തിലെത്തുന്ന നരേന്ദ്ര മോദിയുടെ ആദ്യത്തെ വിദേശയാത്ര മാലദ്വീപിലേക്ക്  (9 hours ago)

തെരുവ് നായയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിനിക്കു പരിക്ക്  (10 hours ago)

നരേന്ദ്രമോദി മെയ് 30-ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; രാഷ്ട്രപതിഭവനില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ വിവിധ ലോക നേതാക്കൾ പങ്കെടുക്കുമെന്ന് സൂചന  (10 hours ago)

പാലക്കാട് സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം; നാലുപേർക്ക് പരിക്ക്  (10 hours ago)

കൊ​ല്ല​പ്പെ​ട്ട സ​ഹാ​യി​യു​ടെ ശ​വ​മ​ഞ്ചം തോ​ളി​ലേ​റ്റി ബി​ജെ​പി എം​പി സ്മൃ​തി ഇ​റാ​നി  (11 hours ago)

ഇന്ത്യയിലെ ജനസംഖ്യ 150 കോടിയില്‍ കൂടാന്‍ പാടില്ല; കുടുംബത്തിലെ മൂന്നാമത്തെ കുട്ടിക്ക്‌ സര്‍ക്കാര്‍ ആനുകൂല്യങ്ങളും വോട്ടവകാശവും നിഷേധിച്ചുകൊണ്ട്‌ നിയമം കൊണ്ടുവരണം; ജനസംഖ്യാനിയന്ത്രണത്തിന്‌ പുതിയ മാര്‍ഗ  (11 hours ago)

ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (11 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച്‌ അഭിനന്ദനം അറിയിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍  (12 hours ago)

എല്ലാം പാര്‍ട്ടിക്ക് നല്‍കിയിട്ടും... സീനിയര്‍ നേതാവായ പി ജയരാജനെ ജയം ഉറപ്പില്ലാത്ത മണ്ഡലത്തില്‍ നിര്‍ത്തി തോല്‍പ്പിച്ച് കണ്ണൂര്‍ സെക്രട്ടറി സ്ഥാനവും നഷ്ടപ്പെടുത്തി; ഇപ്പോള്‍ കേരളാ ബാങ്ക് ചെയര്‍മാന്‍  (12 hours ago)

മുറി ചവിട്ടി പൊളിച്ചു വന്ന് വിവാഹാഭ്യര്‍ത്ഥന; സിനിമാ ഷൂട്ടിംഗിനെത്തിയ നടി അഭ്യർത്ഥന നിരസിച്ചതോടെ ഹോട്ടലിൽ വേടിവെയ്പ്പ് നടത്തി അപായപ്പെടുത്താൻ ശ്രമം; ഒടുവിൽ പോലീസെത്തിയതോടെ പണി പാളി  (12 hours ago)

തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തു​വ​രെ ന​വോ​ഥാ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് എ​സ്‌എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്  (12 hours ago)

പെരിയാറില്‍ കുളിക്കാനിറങ്ങിയ രണ്ടുകുട്ടികള്‍ മുങ്ങിമരിച്ചു  (13 hours ago)

Malayali Vartha Recommends