Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വോട്ട് സമാധാനത്തോടെ... കള്ളവോട്ട് തടയാനും സമാധാനം പാലിക്കാനും 58,138 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല; കൂടാതെ 11,781 സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെയും നിയമിച്ചു; ഏത് അനിഷ്ട സംഭവങ്ങളും നേരിടുന്നതിന് സംസ്ഥാനത്ത് 1,527 ഗ്രൂപ്പ് പട്രോളിങ് സംഘങ്ങള്‍

22 APRIL 2019 01:53 PM IST
മലയാളി വാര്‍ത്ത

More Stories...

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം... ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

കള്ളവോട്ട് ചെയ്യാന്‍ കാത്തിരിക്കുന്നവര്‍ ജാഗ്രതൈ. പോലീസ് നിങ്ങളുടെ കോളറില്‍ പിടിക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 

58,138 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സുരക്ഷാചുമതല നല്‍കിയിരിക്കുന്നത്. കൂടാതെ 11,781 സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെയും നിയമിച്ചിട്ടുണ്ട്. 

ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും സ്വതന്ത്രവും നീതിപൂര്‍വ്വവും ഭയരഹിതവുമായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. പ്രശ്‌നസാധ്യതയുള്ള ബൂത്തുകളില്‍ അധികസുരക്ഷ ഏര്‍പ്പെടുത്തി. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഇലക്ഷന്‍ സെല്ലിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനായി പോലീസ് സേനയെ വിന്യസിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി.

തിരഞ്ഞെടുപ്പു ജോലികള്‍ക്കായി കേരളാ പോലീസില്‍നിന്നു മാത്രം 58,138 പോലീസ് ഉദ്യോഗസ്ഥരെയാണ് ഇത്തവണ നിയോഗിച്ചിരിക്കുന്നത്. ഇവരില്‍ 3,500 പേര്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ്. 240 ഡിവൈ.എസ്.പിമാര്‍, 677 ഇന്‍സ്‌പെക്റ്റര്‍മാര്‍, 3,273 എസ്.ഐ /എ.എസ്.ഐമാര്‍ എന്നിവരും അടങ്ങിയതാണ് കേരളാ പോലീസിന്റെ സംഘം. കൂടാതെ സി.ഐ.എസ്.എഫ്, സി.ആര്‍.പി.എഫ്, ബി.എസ്.എഫ് എന്നിവയില്‍നിന്ന് 55 കമ്പനി ജവാന്‍മാരും തമിഴ്‌നാട്ടില്‍നിന്ന് 2,000 പോലീസ് ഉദ്യോഗസ്ഥരും കര്‍ണ്ണാടകത്തില്‍നിന്ന് 1,000 പോലീസ് ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പു ജോലികള്‍ക്കായി കേരളത്തിലെത്തിയിട്ടുണ്ട്. 

തിരഞ്ഞെടുപ്പുജോലികള്‍ക്ക് പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിന് കേരളാ പോലീസ് ആക്റ്റിലെ വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാനത്ത് 11,781 പേരെ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായി നിയോഗിച്ചു. വിരമിച്ച സൈനികര്‍, വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെയും എന്‍.സി.സി, നാഷണല്‍ സര്‍വ്വീസ് സ്‌ക്കീം, സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നിവയില്‍ പ്രവര്‍ത്തിച്ച് പരിചയം ഉള്ളവരെയുമാണ് സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായി നിയോഗിച്ചത്. ഇവര്‍ക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഏത് അനിഷ്ടസംഭവങ്ങളും നേരിടുന്നതിന് സംസ്ഥാനത്ത് 1,527 ഗ്രൂപ്പ് പട്രോളിങ് സംഘങ്ങളെ നിയോഗിച്ചു. ഒരു പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ രണ്ടുവീതം 957 പട്രോള്‍ സംഘങ്ങള്‍ വേറെയുമുണ്ടാകും. ഈ സംഘങ്ങള്‍ ഞായറാഴ്ച വൈകിട്ടുതന്നെ പ്രവര്‍ത്തനക്ഷമമായി. പോലീസ് സ്‌റ്റേഷന്‍, ഇലക്ഷന്‍ സബ് ഡിവിഷന്‍, ജില്ലാതലങ്ങളില്‍ സ്‌െ്രെടക്കിങ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. റേഞ്ച് ഐ.ജിമാര്‍, സോണല്‍ എ.ഡി.ജി.പിമാര്‍, സംസ്ഥാന പോലീസ് മേധാവി എന്നിവരുടെ നിയന്ത്രണത്തില്‍ യഥാക്രമം എട്ടു കമ്പനി, നാലു കമ്പനി, 13 കമ്പനി സ്‌െ്രെടക്കിങ് സംഘങ്ങളെ വീതം തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. അനധികൃതമായി പണം കൊണ്ടുപോകുന്നതും വിതരണം ചെയ്യുന്നതും തടയുന്നതിനായി 402 ഫ്‌ളൈയിങ് സ്‌ക്വാഡുകളും 412 സ്റ്റാറ്റിക് സര്‍വൈലന്‍സ് സംഘങ്ങളും രംഗത്തുണ്ട്.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ സഹായത്തോടെ കണ്ടെത്തിയ പ്രശ്‌നസാധ്യതയുള്ള 272 സ്ഥലങ്ങളിലും മാവോയിസ്റ്റ് ഭീഷണിയുള്ള 162 സ്ഥലങ്ങളിലും 245 ബൂത്തുകളിലും കേന്ദ്ര സായുധ പോലീസ് സംഘത്തെ വിന്യസിച്ചു. പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ അധിവസിക്കുന്ന പ്രദേശങ്ങളില്‍ അവര്‍ക്ക് തടസ്സമില്ലാതെ ബൂത്തുകളില്‍ എത്താനും സമ്മതിദാനാവകാശം വിനിയോഗിക്കാനും ആവശ്യമായ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ഈ മേഖലകളില്‍ മുഴുവന്‍ സമയവും അതീവജാഗ്രത പുലര്‍ത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പ്രശ്‌നസാധ്യതയുള്ള 3,567 ബൂത്തുകളിലും എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള 68 ബൂത്തുകളിലും തിരഞ്ഞെടുപ്പുപ്രക്രിയ സുഗമമാക്കുന്നതിനായി അധികസുരക്ഷ ഏര്‍പ്പെടുത്തി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ അന്വേഷിക്കുന്നതിനായി 210 സബ് ഡിവിഷണല്‍ അന്വേഷണസംഘങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. 4,500 ചെറിയ വാഹനങ്ങള്‍, 500 ബസ്സുകള്‍, 40 ബോട്ടുകള്‍, 2,000 ഇരുചക്രവാഹനങ്ങള്‍ എന്നിവ പോലീസ് സുരക്ഷയുടെ ഭാഗമായി ഉണ്ടാകും.

മറ്റ് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന 88 സ്ഥലങ്ങളില്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തി. പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന 149 കേന്ദ്രങ്ങളിലും 52 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും പഴുതടച്ച സുരക്ഷാസംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കള്ളവോട്ടുകള്‍ യഥേഷ്ടം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ആറ്റിങ്ങലില്‍ മാത്രം ഒരു ലക്ഷത്തിലേറെ പേര്‍ക്ക് ഒന്നിലേറെ വോട്ടര്‍ കാര്‍ഡ് ഉണ്ടെന്നാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി ആരോപണം ഉന്നയിച്ചത്. തിരഞ്ഞടുപ്പ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന് വിവിധ സ്ഥലങ്ങളില്‍ നിന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പോലീസ് എന്തൊക്കെ മുന്‍കരുതല്‍ എടുത്താലും കള്ളവോട്ട് പൂര്‍ണമായും തടയാനാവില്ലെന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ പോലും കരുതുന്നത്. ഏതായാലും കള്ളവോട്ട് കണ്ടുപിടിക്കപ്പെട്ടാല്‍ പോലീസിന്റെ കൈകരുത്ത് അറിയേണ്ടി വരുമെന്നത് തീര്‍ച്ചയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 minute ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (14 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (29 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (37 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (52 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (19 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

Malayali Vartha Recommends