Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എങ്ങനെ മറക്കാന്‍ സാധിക്കും... സ്വാതന്ത്ര്യം ലഭിച്ച് എഴുപതാണ്ട് കഴിഞ്ഞാണ് ശിവഗിരി മഠത്തിന് അംഗീകാരം ലഭിച്ചതെന്ന് മഠാധിപതി വിശുദ്ധാനന്ദ സ്വാമി; ഗുരുദേവന്റെ പരമ്പരയെ കേരളത്തിലെ മതേതര ജനതയെ മറക്കാന്‍ രാജ്യത്തിന് ആകില്ല

22 APRIL 2019 07:56 PM IST
മലയാളി വാര്‍ത്ത

More Stories...

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം... ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ശിവഗിരി മഠാധിപതി വിശുദ്ധാനന്ദ സ്വാമിയുടെ പ്രസംഗം ഏറെ ചര്‍ച്ചയാകുന്നു. ജയ്പൂരില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ശ്രീനാരായണ ഗുരു ഗവേര്‍ണിങ് ബോഡി മീറ്റിങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവേയാണ് സ്വാമി തുറന്നടിച്ചത്. സ്വാതന്ത്ര്യം ലഭിച്ച് എഴുപതാണ്ട് കഴിഞ്ഞ്, പിന്നാക്ക വിഭാഗക്കാരന്‍ പ്രധാനമന്ത്രി പദത്തിലെത്തിയപ്പോഴാണ് ശിവഗിരി മഠത്തിന് അംഗീകാരം ലഭിച്ചതെന്ന് വിശുദ്ധാനന്ദ സ്വാമി പറഞ്ഞു. 

ശ്രീനാരായണ ഗുരുവും മതേതരത്ത്വത്തിന് വേണ്ടി നിലകൊണ്ടയാളാണെന്ന് സ്വയം പ്രഖ്യാപിത മതേതരക്കാര്‍ ഇത്രകാലവും ഓര്‍ത്തില്ല. കേരളത്തിന്റെ സ്വന്തം പുത്രനായ കെ.ആര്‍ നാരായണന്‍ രാഷ്ട്രപതിയായിരുന്നപ്പോള്‍ പോലും മഠത്തിന് അര്‍ഹതപ്പെട്ട അംഗീകാരം ലഭിച്ചില്ല. എന്നാല്‍, പിന്നാക്കക്കാരനായ പ്രധാനമന്ത്രിയും രാഷ്ട്രപതിയും അധികാരത്തിലെത്തിയതോടെയാണ് ശിവഗിരി മഠാധിപതിയെയും മഹാഗുരുവിനെയും ശിഷ്യഗണത്തെയും അംഗീകരിക്കാന്‍ തയാറായത്, സ്വാമി പറഞ്ഞു. 

സ്വദേശി ദര്‍ശന്‍ പദ്ധതിയിലുള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ ശിവഗിരിമഠത്തിന് 70 കോടി രൂപ അനുവദിച്ചതിന് സ്വാമി നന്ദി അറിയിച്ചു. ഗുരുദേവന്റെ പരമ്പരയെ, കേരളത്തിലെ മതേതര ജനതയെ മറക്കാന്‍ രാജ്യത്തിന് ആകില്ല എന്നതിന്റെ തെളിവാണിത്. ഇത്രകാലം ഇവിടുണ്ടായിരുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് ഇക്കാര്യങ്ങള്‍ ചെയ്തില്ലെന്നും അദ്ദേഹം ചോദിച്ചു. 

തനിക്ക് പദ്മശ്രീ സമ്മാനിച്ച അവസരത്തിലാണ് ശ്രീനാരായണ ഗുരുവിന്റെ രഹസ്യശിഷ്യ പരമ്പയിലെ ഗോപാല്‍ തന്ത്രികളുടെ മക്കളിലൊരാളായ കെ.ജി ജയനും പുരസ്‌കാര നേട്ടമുണ്ടായത്. ജയവിജയന്മാരുടെ പാട്ടുകള്‍ കേരളത്തിലും ഭാരതത്തിലും ഇത്രകാലം അലയടിച്ചിട്ടും ഇതുകാണുവാനോ കേള്‍ക്കുവാനോ പഞ്ചേന്ദ്രിയങ്ങളും മനസ്സും ബുദ്ധിയുമുണ്ടായിരുന്ന ഒരു വരേണ്യവിഭാഗവും ഇവിടുണ്ടായിരുന്നില്ല. ഇതും ശിവഗിരിക്ക് ലഭിച്ച അംഗീകാരത്തോട് ചേര്‍ത്ത് വെക്കേണ്ടതാണ്. ഗുരുവിന്റെ രഹസ്യശിഷ്യപരമ്പരയ്ക്കും ആധ്യാത്മിക ശിഷ്യപരമ്പരയ്ക്കും ഒരേസമയം ഈ അംഗീകാരം ലഭിച്ചതിലെ സന്തോഷം എടുത്തുപറയണം. പദ്മശ്രീ സമര്‍പ്പണ വേദിയിലേക്ക് ആത്മീയ പരിവേഷത്തോടെ കടന്നു ചെല്ലാന്‍ കഴിഞ്ഞത് ഗുരുവിന്റെ ശിഷ്യപരമ്പരയ്ക്ക് മാത്രമായിരുന്നെന്നും അവിടെയാണ് സര്‍ക്കാര്‍ തങ്ങള്‍ക്കു നല്‍കുന്ന അംഗീകാരം മനസ്സിലാക്കേണ്ടതെന്നും സ്വാമി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (14 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (27 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (42 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (50 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (19 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (19 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

Malayali Vartha Recommends