കാര്‍ നിയന്ത്രണംവിട്ട് പാലത്തില്‍ നിന്നും തോട്ടിലേക്ക് മറിഞ്ഞ് പിതാവിനും മകനും പരിക്ക്

കാര്‍ നിയന്ത്രണംവിട്ട് പാലത്തില്‍ നിന്നും തോട്ടിലേക്ക് മറിഞ്ഞ് പിതാവിനും മകനും പരിക്കേറ്റു. കല്യോട്ട് തന്നിത്തോട്ടെ അരവിന്ദന്‍ (37), മകന്‍ ഋഷിക് (അഞ്ച്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ ഏഴു മണിയോടെ പുല്ലൂര്‍ ചെറിയ പാലത്തിലാണ് അപകടമുണ്ടായത്. ചെന്നൈയില്‍ ഡിസൈനറായ അരവിന്ദന്‍ ബന്ധുവിന്റെ വിവാഹത്തിനുള്ള വസ്ത്രങ്ങള്‍ വാങ്ങാന്‍ കണ്ണൂരിലേക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. ഓടിക്കൂടിയ പരിസരവാസികളാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
"
https://www.facebook.com/Malayalivartha

























