വന്നത് ലാലിന്റെ അനുഗ്രഹം വാങ്ങാൻ; തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി നടന്‍ മോഹന്‍ലാലിനെ സന്ദര്‍ശിച്ചു; കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്നും മോഹന്‍ലാലിന്റെയും അദ്ദേഹത്തിന്റെ അമ്മയുടയും അനുഗ്രഹം വാങ്ങാനാണ് താന്‍ എത്തിയതെന്നും സുരേഷ് ഗോപി

തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി നടന്‍ മോഹന്‍ലാലിനെ സന്ദര്‍ശിച്ചു. സിനിമാ ജീവിതം തുടങ്ങുന്ന കാലത്ത് മോഹന്‍ലാലും മമ്മൂക്കയും തന്നെ കൊണ്ടുനടന്നവരാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചിയിലെ മോഹൻലാലിന്റെ വീട്ടിലാണ് സുരേഷ് ഗോപിയെത്തിയത്. തികച്ചും സൗഹൃദ സന്ദർശനമായിരുന്നുവെന്നാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചത്.
കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്നും മോഹന്‍ലാലിന്റെയും അദ്ദേഹത്തിന്റെ അമ്മയുടയും അനുഗ്രഹം വാങ്ങാനാണ് താന്‍ എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിക്ക് എല്ലാവിധ നന്മകളുമുണ്ടാകട്ടെയെന്ന് ആശംസിച്ച് മോഹന്‍ലാല്‍ അദ്ദേഹത്തെ യാത്രയാക്കി.
സുരേഷ് ഗോപി തന്റെ വളരെ അടുത്ത സുഹൃത്താണെന്നും എല്ലാവിധ ആശംസകൾ നേരുന്നുവെന്നും മോഹൻലാൽ പ്രതികരിച്ചു. നാളെ വോട്ട് ചെയ്യുമോ എന്ന ചോദ്യത്തിന് അതിപ്പോൾ പറയാനാവില്ലെന്നും സസ്പെൻസിൽ ഇരിക്കട്ടെയെന്നുമായിരുന്നു മോഹൻലാലിന്റെ പ്രതികരണം. മോഹൻലാലിന്റെ മണ്ഡലം തിരുവനന്തപുരമാണ്.
https://www.facebook.com/Malayalivartha
























