സുപ്രീം കോടതിക്ക് മുന്നിൽ ചീഫ് ജസ്റ്റിസിനെതിരെ വൻ പ്രതിഷേധം

സുപ്രീം കോടതിക്ക് മുന്നിൽ ചീഫ് ജസ്റ്റിസിനെതിരെ ഒരു വിഭാഗം അഭിഭാഷകരുടെ വൻ പ്രതിഷേധം. ചീഫ് ജസ്റ്റിസിനെതിരായ പരാതിയിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം. ഒരു വിഭാഗം അഭിഭാഷകരാണ് പ്രതിഷേധിച്ചത്. പ്ലക്കാഡുമായി സുപ്രീംകോടതിക്ക് മുന്നിൽ പ്രതിഷേധിച്ച അഭിഭാഷകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
എന്നാൽ , ചീഫ് ജസ്റ്റിസ് കോടതിയിലെ നടപടികൾ വൈകിയാണ് ആരംഭിച്ചത്. 18 മിനിറ്റ് വൈകിയാണ് ചീഫ് ജസ്റ്റിസ് കോടതിയിലെത്തിയത്. ചീഫ് ജസ്റ്റിസ് കോടതിയിൽ അടക്കം കോടതി നടപടികൾ അസാധാരണമായി വൈകുകയും ചെയ്തു. തനിക്കെതിരെ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അടിയന്തര സിറ്റിംഗ് വിളിച്ച് ചേര്‍ത്തിരുന്നു.
https://www.facebook.com/Malayalivartha
























