പത്തനംതിട്ടയിൽ സഹോദരങ്ങളടക്കം മൂന്ന് വിദ്യാര്‍ത്ഥികള്‍ കല്ലടയാറ്റിൽ മുങ്ങി മരിച്ചു

പത്തനംതിട്ടയിലെ അടൂരില്‍ സഹോദരങ്ങളടക്കം മൂന്ന് വിദ്യാര്‍ത്ഥികള്‍ കല്ലടയാറ്റിൽ മുങ്ങി മരിച്ചു. അടൂര്‍ ഏനാത്താണ് സംഭവം. ഏനാത്ത് സ്വദേശി കുരുംബലിൽ നാസറിന്‍റെ മക്കളായ നാസിം(19), അജ്മല്‍ (19) ഇവരുടെ ബന്ധു നിയാസ് (19) എന്നിവരാണ് മരിച്ചത്.
മണ്ണടി തെങ്ങാംപുഴയ്ക്ക് സമീപമുള്ള കടവിലാണ് ഉച്ചയോടെ കുട്ടികള്‍ കുളിക്കാനായി ഇറങ്ങിയത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. ശക്തമായ ഒഴുക്കുണ്ടായിരുന്നു പുഴയില്‍. ആറംഗ സംഘമാണ് ഒഴുക്കില്‍പ്പെട്ടത്. കുട്ടികൾ ഒഴുക്കില്‍പ്പെട്ടത് കണ്ട് നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഇവർ മുങ്ങിത്താഴുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ അടൂര്‍ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി മാറ്റി.
https://www.facebook.com/Malayalivartha
























