പത്തനംതിട്ടയില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലെന്ന് വീണ ജോർജ്

ലോക്‌സഭ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ പത്തനംതിട്ടയില്‍ പുതിയ അടവുനയവുമായി എല്‍ഡിഎഫ്.പത്തനംതിട്ടയില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മില്‍ ആണെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ്ജ് പറയുന്നത്.
അതേസമയം, തന്റെ വിജയത്തില്‍ നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു. ഇടത്, വലത് മുന്നണികള്‍ പരാജയഭീതിയിലാണെന്നും ഇത് മനസിലാക്കിയാണ് കൊട്ടിക്കലാശത്തിനിടെ തന്റെ പ്രചാരണ വാഹനം തടഞ്ഞതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























