മറയൂര്‍ ചിന്നാര്‍ വനാതിര്‍ത്തിയില്‍ കാട്ടുതീ; പിന്നിൽ സാമൂഹ്യവിരുദ്ധരെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍

പരിഭ്രാന്തി പടര്‍ത്തി കാട്ടുതീ. മറയൂര്‍ ചിന്നാര്‍ വനാതിര്‍ത്തിയില്‍ കാട്ടുതീ പടര്‍ന്നുപിടിച്ചു . മറയൂര്‍ ചന്ദന ഡിവിഷന്റെയും ചിന്നാര്‍ വന്യജീവി സങ്കേതത്തിന്റെയും അതിര്‍ത്തിയായ അഞ്ചുനാട്ടാന് പാറയിലെ വനമേഖലയിലാണ് തീപിടുത്തമുണ്ടായത് .
എന്നാല്‍ പരിസരത്ത് സാമൂഹ്യവിരുദ്ധര്‍ തീയിട്ടതാണെന്നുള്ള നിഗമനത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ . മറയൂര്‍ റേഞ്ചിലെയും ചിന്നാര്‍ വന്യജീവി സങ്കേതത്തിലെയും വനംവകുപ്പ് ജീവനക്കാരുടെ നേത്രത്വത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
സമാനമായരീതിയില്‍ രണ്ടാഴ്ചമുന്പ് അഞ്ചുനാട്ടാന് പാറയില്‍ കാട്ടുതീ പടര്‍ന്നിരുന്നു. അന്ന് സമീപത്തെ ഗോത്രവര്‍ഗ കോളനികളിലെ കൃഷിയിടത്തില്‍നിന്നുമാണ് വനമേഖലയിലേക്ക് കാട്ടുതീ പടര്‍ന്നത്.
https://www.facebook.com/Malayalivartha


























