വോട്ട് രേഖപ്പെടുത്താനായി ക്യൂവില്‍ കാത്തുനിന്ന് താരങ്ങൾ.... ആദ്യത്തെ ഒരു മണിക്കൂറില്‍ തന്നെ പ്രമുഖ നടന്‍ മോഹലാല്‍, നടനും സിപിഎം സ്ഥാനാര്‍ത്ഥിയുമായ ഇന്നസെന്റും പോളിംഗ് ബൂത്തില്‍ എത്തി

ലോക്‌സഭയിലേയ്ക്കുള്ള പോളിംഗ് തുടങ്ങി ആദ്യ മണിക്കൂര്‍ പിന്നിടിമ്ബോള്‍ വിവിധ ബൂത്തുകളില്‍ വോട്ട് ചെയ്യാന്‍ പ്രമുഖരും. ആദ്യത്തെ ഒരു മണിക്കൂറില്‍ തന്നെ പ്രമുഖ നടന്‍ മോഹലാല്‍, നടനും സിപിഎം സ്ഥാനാര്‍ത്ഥിയുമായ ഇന്നസെന്റും പോളിംഗ് ബൂത്തില്‍ എത്തി. വോട്ട് രേഖപ്പെടുത്താനായി ഇരു താരങ്ങളും ക്യൂവില്‍ കാത്തുനിന്നു.
വെള്ള ഷര്‍ട്ടും ജീന്‍സുമായി മോഹന്‍ലാലെത്തിയപ്പോള്‍ ആദ്യം വോട്ടര്‍മാര്‍ക്ക് വിശ്വാസം വന്നില്ല. പിന്നെ ആര്‍പ്പ് വിളിയായി. തിരുവനന്തപുരത്ത് നേമം, വട്ടിയൂര്‍ക്കാവ് ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. അതുകൊണ്ടു തന്നെ രാവിലെ നീണ്ട ക്യൂവായിരുന്നു.
തൃശ്ശൂര്‍ മണ്ഡലത്തിലാണ് ഇന്നസെന്റിന് വോട്ട്. ഭാര്യ ആലീസിനോടൊപ്പമാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്താനെത്തിയത്. എറണാകുളം, കൊല്ലം മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ ഹൈബി ഈടന്‍, പ്രേമചന്ദ്രന്‍ എന്നിവരും നേരത്തേ തന്നെ പോളിംഗ് ബൂത്തിലെത്തി.
https://www.facebook.com/Malayalivartha


























