കൈപ്പത്തിക്ക് കുത്തുമ്പോൾ തെളിയുന്നത് താമരയിൽ ; സംഭവം കോവളത്ത്

സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആദ്യ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോൾ വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് വ്യാപക തകരാര്‍. കോവളം ചൊവ്വരയിലെ 151-ാം ബൂത്തിലാണ് കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോൾ തെളിയുന്നത് താമരചിഹ്നം . ഇപ്പോൾ ഇതിനെ സംബന്ധിച്ച് പരാതി ഉയരുകയാണ് . 76 പേര് വോട്ട് ചെയ്തതിനു ശേഷമാണ് പിഴവ് കണ്ടെത്തിയിരിക്കുന്നത്.
വിവിപാറ്റ് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം മനസിലായതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് തെര. കമ്മീഷന് ഉദ്യോഗസ്ഥര്‍ വോട്ടിംഗ് യന്ത്രം വിശദപരിശോധനയ്ക്കായി മാറ്റി. സ്ഥലത്ത് യുഡിഎഫ് വന്‍ പ്രതിഷേധവുമായി രംഗത്തെത്തി.
അതേസമയം, സംസ്ഥാനത്തെ ചില സ്ഥലങ്ങളില്‍ വോട്ടിംഗ് യന്ത്രത്തില്‍ തകരാറ് കണ്ടെത്തിയതിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് വൈകി. രാവിലെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വോട്ടിംഗ് യന്ത്രത്തിന്റെ തകരാറിനെ തുടര്‍ന്ന് വോട്ട് ചെയ്യാതെ മടങ്ങി. കൊച്ചിയിലെ എറണാകുളം മാര്‍ക്കറ്റ് റോഡിലുള്ള സെന്റ് മേരീസ് സ്കൂളിലാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്. ഒരു മണിക്കൂറോളം ബൂത്തില്‍ കാത്തുനിന്ന ശേഷമാണ് അദ്ദേഹം മടങ്ങിയത്.
https://www.facebook.com/Malayalivartha






















