കുട്ടിയുടെ ദേഹമാസകലം വടിയുപയോഗിച്ച് അടിച്ചതിന്റെ അടയാളം... താമസസ്ഥലത്ത് മദ്യപിച്ചെത്തിയ പിതാവ് കുട്ടിയെ പൊതിരെ തല്ലി; നാട്ടുകാർ കണ്ടതോടെ കാര്യങ്ങൾ കയ്യിന്ന്പോയി സംഭവം കുറുപ്പംപടിയിൽ

മാതാപിതാക്കളുടെ മര്‍ദ്ദനത്തില്‍ രണ്ട് കുട്ടികള്‍ അടുത്തിടെ മരണപ്പെട്ടത് കേരളക്കരയെ സങ്കട കടലില്‍ ആഴ്ത്തിയിരുന്നു. ഇതേ തുടര്‍ന്ന് കുട്ടികളുടെ കാര്യത്തില്‍ ജാഗ്രതയും പുലര്‍ത്തിയിട്ടുണ്ട്. ഇപ്പോഴിതാ മദ്യപിച്ച് ആറ് വയസ്സുള്ള മകനെ ക്രൂരമായി മര്‍ദ്ദിച്ച പിതാവിനെ കൈകാര്യം ചെയ്ത് പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചിരിക്കുകയാണ് നാട്ടുകാര്‍. തിരുവനന്തപുരം സ്വദേശി മുനിസ്വാമി (36) ആണ് അറസ്റ്റിലായത്. ഇയാളെ പെരുമ്ബാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. മുനിസ്വാമിക്ക് രായമംഗലം ത്രിവേണിയില്‍ വിരികല്ല് ഉണ്ടാക്കുന്ന ജോലിയാണ്. ഭാര്യ തൃശ്ശൂരിലെ അനാഥമന്ദിരത്തില്‍ താമസിച്ച് ജോലി ചെയ്തു വരികയാണ്.
ഇവരുടെ മൂന്നു മക്കളില്‍ ഇളയ കുട്ടിക്കാണ് ക്രൂരമര്‍ദ്ദനമേറ്റത്. കുട്ടിയുടെ ദേഹമാസകലം വടിയുപയോഗിച്ച് അടിച്ചതിന്റെ അടയാളമുണ്ടെന്ന് എസ്‌ഐ സുനില്‍ തോമസ് അറിയിച്ചു. ഒരു മാസം മുന്‍പാണ് ഇയാള്‍ രായമംഗലത്ത് ജോലിക്കെത്തിയത്. തിരുവനന്തപുരത്ത് കുടുംബവീട്ടിലായിരുന്ന കുഞ്ഞിനെ കഴിഞ്ഞ ദിവസം ഇയാള്‍ കൂട്ടിക്കൊണ്ടുവന്നതായി പോലീസ് പറഞ്ഞു. ഞായറാഴ്ച വൈകീട്ട് താമസസ്ഥലത്ത് മദ്യപിച്ചെത്തിയ ഇയാള്‍ കുട്ടിയെ തല്ലുന്നതു കണ്ട് സമീപവാസികള്‍ ഇടപെടുകയായിരുന്നു.
https://www.facebook.com/Malayalivartha






















