വോട്ടിങ് മെഷിൻ തകരാർ ; ഒരു മണിക്കൂറോളം കാത്തു നിന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വോട്ട് ചെയ്യാനാകാതെ മടങ്ങി

തെരെഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷീന്‍ തകരാറിലായ സാഹചര്യത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വോട്ട് ചെയ്യാനാകാതെ മടങ്ങി . ഒരു മണിക്കൂറോളം ബൂത്തില്‍ ഫാദര്‍ പോള്‍ തേലേക്കാടിനൊപ്പമാണ് കാത്തുനിന്നത് .യാത്രതകരാറു മൂലം ഉണ്ടായ പ്രശ്നം പരിഹരിക്കാത്ത സാഹചര്യത്തിലാണ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വോട്ട് ചെയ്യാതെ മടങ്ങേണ്ടി വന്നത്.
പുതിയ മെഷീന്‍ ബൂത്തിലേക്കെത്തിച്ച് തകരാര്‍ പരിഹരിക്കാന്‍ ശ്രമം നടക്കുകയെങ്കിലും ഇതുവരെ വോട്ടിംഗ് ആരംഭിച്ചു കഴിഞ്ഞിട്ടില്ല . അദ്ദേഹം വോട്ട് രേഖപെടുത്തുന്നതിനായി റണാകുളം മാര്‍ക്കറ്റ് റോഡിലുള്ള സെന്റ് മേരീസ് സ്‌കൂളില്‍ ആണ് എത്തിയത് .
https://www.facebook.com/Malayalivartha






















