ഫോണില്‍ വിളിച്ച്, പോലീസ് ഉദ്യോഗസ്ഥയോട് അശ്ലീലം പറഞ്ഞ യുവാവ് പിടിയില്‍

പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥയെ അപമാനിച്ച കേസില്‍ യുവാവിനെ പോലീസ് പിടികൂടി.
ആലുവ ചെങ്ങമനാട് തുരുത്ത് സ്വദേശി കൈപ്പാലത്തുട്ട് വീട്ടില്‍ മന്‍സൂര്‍ (24)നെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്.
പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തുവരുന്ന പോലീസ് ഉദ്യോഗസ്ഥയെ ഫോണിലൂടെ വിളിച്ച് ലൈംഗികച്ചുവയോടെ സംസാരിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്.
തുടര്‍ച്ചയായി ഫോണിലേക്ക് വിളിച്ച യുവാവിനോട് ഇനി വിളിക്കരുതെന്ന് വിലക്കിയിട്ടും വീണ്ടും ഫോണില്‍ വിളിച്ച് അശ്ലീലച്ചുവയോടെ സംസാരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















