മദ്യപിച്ച് ഇലക്ഷന്‍ ഡ്യൂട്ടിക്കെത്തിയ പോലീസുകാരന് കൈയോടെ സസ്‌പെന്‍ഷന്‍

ഇന്നലെ രാത്രിയില്‍ വൈക്കത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് മദ്യപിച്ച് എത്തിയ പോലീസുകാരനെ സിഐ കയ്യോടെ പിടികൂടി. ജില്ലാ പോലീസ് മേധാവിക്ക് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു.
സി.കേശവന്‍ മെമ്മോറിയല്‍ സ്‌കൂളിലെ 134-ാം നമ്പര്‍ ബൂത്തില്‍ ഡ്യൂട്ടിക്കെത്തിയ എആര്‍ ക്യാമ്പിലെ പോലീസുകാരന്‍ റോബിന്‍ പി റോബര്‍ട്ട് ആണ് സസ്‌പെന്‍ഷനിലായത്. നന്നായി മിനുങ്ങിയാണ് പോലീസുകാരന്‍ ഡ്യൂട്ടിക്കെത്തിയതെന്ന് പെരുമാറ്റം കണ്ട പ്രിസൈഡിംഗ് ഓഫീസര്‍ക്ക് ബോധ്യമായി.
മദ്യലഹരിയില്‍ ഉദ്യോഗസ്ഥരെ ഭരിക്കാന്‍ തുടങ്ങിയ പോലീസുകാരന് പിടിവീണത് സിഐ പരിശോധനയ്‌ക്കെത്തിയപ്പോഴാണ്. അതോടെ മദ്യലഹരിയിലായിരുന്ന പോലീസുകാരനെ സ്ഥലത്തുനിന്ന് മാറ്റി പകരം മറ്റൊരു പോലീസുകാരനെ ഡ്യൂട്ടിക്കിട്ടു.
വൈദ്യ പരിശോധനയ്ക്കു ശേഷം രാത്രി തന്നെ ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്കി. അപ്പോള്‍ തന്നെ സസ്‌പെന്‍ഷന്‍ നടപടിയും കൈക്കൊള്ളുകയായിരുന്നു.
https://www.facebook.com/Malayalivartha






















