പത്തനംതിട്ടയില്‍ ബി ജെ പി; പത്തനംതിട്ടയില്‍ എന്‍ഡിഎ വിജയിക്കുന്ന കാര്യത്തില്‍ സംശയമില്ലെന്ന് പി.സി. ജോര്‍ജ് എംഎല്‍എ

പത്തനംതിട്ടയില്‍ എന്‍ഡിഎ വിജയിക്കുന്ന കാര്യത്തില്‍ സംശയമില്ലെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. വിശ്വാസികള്‍ക്കൊപ്പം നിന്ന കെ.സുരേന്ദ്രനെ വിശ്വാസികള്‍ കൈവിടില്ല. നേരിന്റെ ഭാഗത്തു നിന്നതിനാലാണ് സുരേന്ദ്രനു ജനപക്ഷം പിന്തുണ നല്‍കിയത്. അത് പാഴാകില്ല. സംസ്ഥാനത്ത് 4 സീറ്റുകള്‍ എന്‍ഡിഎ നേടും. പത്തനംതിട്ടയായിരിക്കും എന്‍ഡിഎയുടെ കേരളത്തിലെ ആദ്യ സീറ്റ്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം വിശ്വാസികളെ സിപിഎമ്മില്‍ നിന്ന് അകറ്റി. ഈരാറ്റുപേട്ട നഗരസഭയിലും ബിജെപി മുന്നേറ്റം നടത്തുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ് എന്‍ഡിഎയുടെ ഭാഗമാകുമെന്നു റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച് കേരള ജനപക്ഷം ബിജെപി കേന്ദ്ര നേതൃത്വവുമായി ആശയവിനിമയം നടത്തി. സംസ്ഥാന നേതൃത്വവുമായും ചര്‍ച്ച നടത്തി. ജോര്‍ജ് നേരിട്ട് ബിജെപി കേന്ദ്ര നേതാക്കളുമായി സംസാരിച്ചെന്നാണ് സൂചന. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥിയായ കെ. സുരേന്ദ്രനു വേണ്ടിയാണു തന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതെന്നും ജോര്‍ജ് സൂചിപ്പിച്ചു.
ആന്റോ ആന്റണിക്കു വേണ്ടി പത്തനംതിട്ടയില്‍നിന്നു മല്‍സരിക്കരുതെന്നു ആദ്യം തന്നോടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടിരുന്നതായി ജോര്‍ജ് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ജോര്‍ജ് പിന്‍മാറിയത്. എന്നാല്‍ യുഡിഎഫ് മുന്നണിയിലേക്കുള്ള പ്രവേശന ചര്‍ച്ചകള്‍ എങ്ങുമെത്താതായതോടെയാണു വീണ്ടും പത്തനംതിട്ടയില്‍ തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ജോര്‍ജ് എത്തിയിരുന്നു.
അതേസമയം, വാശിയേറിയ പോരാട്ടം നടക്കുന്ന പത്തനംതിട്ടയില്‍ കെ. സുരേന്ദ്രനെ വിജയിപ്പിക്കാനുറച്ചാണ് ബിജെപിയുടെ പ്രവര്‍ത്തനം. ജോര്‍ജിന് സ്വാധീനമുള്ള കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയമസഭാ മണ്ഡലങ്ങള്‍ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിനു കീഴിലാണു വരിക. ഇതാണു ബിജെപിയെ ജോര്‍ജിന്റെ പിന്തുണ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം. തിരഞ്ഞെടുപ്പിനു മുന്‍പു മുന്നണിപ്രവേശം ഉണ്ടാകുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും ജോര്‍ജുമായി നീക്കുപോക്കിനു ബിജെപി തയാറായേക്കുമെന്നാണു വിലയിരുത്തല്‍.
കേരളത്തിലാകെ രാഹുല്‍ തരംഗമുണ്ടായി. കേന്ദ്രത്തില്‍ മോദി ഭരണം അവസാനിപ്പിക്കുന്നതിന് രാഹുലിന്റെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് കേരളത്തിലെ സാധാരണ ജനങ്ങള്‍ ആഗ്രഹിക്കുന്നു. ജനാധിപത്യവും മതനിരപേക്ഷതയും സോഷ്യലിസവും ഭരണഘടനയും സംരക്ഷിക്കുന്നതിന് ബിജെപി ഭരണം അവസാനിക്കണം. ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ് മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കും.
https://www.facebook.com/Malayalivartha


























