Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..


പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...

ബി.ജെ.പി വോട്ട് മറിച്ചെന്ന് പറയുമ്പോള്‍ തന്നെ അവരുടെ വോട്ടുവിഹിതം കേരളത്തില്‍ വര്‍ധിക്കുമെന്ന് പറയുന്ന സി.പി.എം. സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരസ്പരവിരുദ്ധമായ പ്രസ്താവന നടത്തി സ്വയം പരിഹാസ്യനാവുകയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി

26 APRIL 2019 08:27 PM IST
മലയാളി വാര്‍ത്ത

More Stories...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...

പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

ബി.ജെ.പി വോട്ട് മറിച്ചെന്ന് പറയുമ്പോള്‍ തന്നെ അവരുടെ വോട്ടുവിഹിതം കേരളത്തില്‍ വര്‍ധിക്കുമെന്ന് പറയുന്ന സി.പി.എം. സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരസ്പരവിരുദ്ധമായ പ്രസ്താവന നടത്തി സ്വയം പരിഹാസ്യനാവുകയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. പ്രത്യയശാസ്ത്ര പ്രതിസന്ധി നേരിടുന്ന സി.പി.എം കേരളത്തില്‍ അഗാധമായ ആശയക്കുഴപ്പത്തിലാണ്. അതു തെളിയിക്കുന്നതാണ് കേരളത്തില്‍ 18 സീറ്റുനേടുമെന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ കണ്ടെത്തല്‍. സ്വന്തം അണികള്‍ എന്താണ് ചിന്തിക്കുന്നതെന്ന് പോലും മനസിലാക്കാന്‍ സി.പി.എം സംസ്ഥാന ഘടകത്തിനാകുന്നില്ല. ഒരുകാലത്ത് സി.പി.എം അവരുടെ വോട്ടുകള്‍ കൃത്യമായി കണക്ക് കൂട്ടിയിരുന്നെങ്കില്‍ ഇന്ന് സ്വന്തം അണികളുടെ വോട്ടുകള്‍ ശരിയായി കണക്കുകൂട്ടുന്നതില്‍ സി.പി.എമ്മിന് ആശയക്കുഴപ്പമാണ്. 

ഈ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ സി.പി.എമ്മിന്റെ അംഗീകാരവും പ്രസക്തിയും നഷ്ടമായി കേവലം ഒരു കൊച്ചുപ്രാദേശിക പാര്‍ട്ടിയായി കേരളത്തില്‍ മാത്രം ചുരുങ്ങും. സി.പി.എമ്മിനെ ഇത്തരമൊരു അവസ്ഥയിലേക്ക് തള്ളിവിടുന്നതിന്റെ ഉത്തരവാദികള്‍ മുഖ്യമന്ത്രി പിണറായി വിജയനും സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പോളിറ്റ് ബ്യൂറോയിലേയും കേന്ദ്ര കമ്മിറ്റിയിലേയും കേരളത്തില്‍ നിന്നുള്ള അംഗങ്ങളുമാണെന്നും മുല്ലപ്പളളി പറഞ്ഞു. 
ബി.ജെ.പിയെ കേരളത്തില്‍ വളര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് സി.പി.എമ്മാണ്. വോട്ടുമറിച്ചെന്ന ആരോപണം സി.പി.എം ഉന്നയിക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നതിനാണ്. 

പരാജയഭീതിയില്‍ നിന്നുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലാണ് സി.പി.എമ്മിന്റെ വോട്ടുകച്ചവടമെന്ന ആരോപണം. മുന്‍പും പരാജയത്തോട് അടുക്കുമ്പോള്‍ സി.പി.എം വോട്ടുതിരിമറിയെന്ന പല്ലവി ആവര്‍ത്തിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം പിണറായി വിജയന്റേയും കോടിയേരി ബാലകൃഷ്ണന്റേയും ഉറക്കം നഷ്ടമാകും. ബി.ജെ.പി കേരളത്തില്‍ ഇത്തവണ അക്കൗണ്ട് തുറക്കില്ല. ബി.ജെ.പി പ്രവര്‍ത്തകര്‍ മത്സരിച്ചത് ജയിക്കാനല്ലെന്നും കേന്ദ്രത്തില്‍ നിന്നും കിട്ടുന്ന കോടികള്‍ പ്രതീക്ഷിച്ചാണെന്നും മുല്ലപ്പള്ളി പറഞ്ഞു. പി. ജയരാജനെ പരാജയപ്പെടുത്താന്‍ താന്‍ മത്സരിക്കണമെന്ന് കോഴിക്കോട് ജില്ലയിലെ ചില സി.പി.എം നേതാക്കളും വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയിലെ ഒരു വിഭാഗവും തന്നോട് ആവശ്യപ്പെട്ടെന്നും മുല്ലപ്പള്ളി അവകാശപ്പെട്ടു. 

ശബരിമല വിഷയത്തില്‍ ബി.ജെ.പി. ഒരു നേട്ടവും ഉണ്ടാക്കില്ല. ശബരിമല വിഷയത്തില്‍ ബി.ജെ.പിയും സംഘപരിവാറും യഥാര്‍ത്ഥ ഹിന്ദുവിശ്വാസികളെ വഞ്ചിച്ചു. സുപ്രീംകോടതിയുടെ വിധിക്കുമേല്‍ ഒരു റിവ്യൂഹര്‍ജി നല്‍കാത്ത പാര്‍ട്ടിയാണ് ബി.ജെ.പി. എന്നിട്ടും അധികാരത്തിലെത്തിയാല്‍ ആചാര അനുഷ്ഠാനം സംരക്ഷിക്കുമെന്ന് പറയുന്ന ബി.ജെ.പി ആത്മവഞ്ചന നടത്തുകയാണ്. ശബരിമല വിധിക്ക് ശേഷം രണ്ടുതവണ പാര്‍ലമെന്റ് സമ്മേളിച്ചിട്ടും ആചാര വിശ്വസ സംരക്ഷണത്തിനായി നിയമനിര്‍മ്മാണത്തിന് ഒരു നടപടിയും സ്വീകരിക്കാത്ത പ്രധാനമന്ത്രിയും ബി.ജെ.പിയും അവര്‍ നടത്തുന്ന വചോടാപം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (3 minutes ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (11 minutes ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (18 minutes ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (33 minutes ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (38 minutes ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (47 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...  (56 minutes ago)

വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി  (1 hour ago)

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ  (1 hour ago)

RC ഭരിക്കുന്നത് ഇപ്പോഴും പിണറായിയാണെന്ന് കരുതി  (1 hour ago)

പി.എസ്.സി അധ്യാപിക തസ്തികകളിലെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ മന്ത്രിസഭാ തീരുമാനം  (1 hour ago)

സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 2,240 രൂപയുടെ കുറവ്  (1 hour ago)

  കെ.സി.എൽ രണ്ടാം മത്സരത്തിൽ ആലപ്പി റിപ്പിൾസിന് എതിരെ കൊച്ചി ബ്ളൂ ടൈഗേഴ്സിന്റെ ജോബിൻ ജോബി സെഞ്ച്വറി നേ‌ടി  (2 hours ago)

229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻ‍ഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി  (2 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.... ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

Malayali Vartha Recommends