ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!

എൻ.ഐ.എ ചീഫ് മേധാവി ഹർഷവർദ്ധൻ്റെ പുതിയ ലുക്കുമായി ഓപ്പറേഷൻ ത്രാളിൻ്റെ അണിയറ പ്രവർത്തകർ. ജയസൂര്യയുടെ ജന്മദിന സമ്മാനമായിട്ടാണ് പുതിയ ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. ഉയർന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ രൂപവും ഭാവവും, വേഷവുമെല്ലാം കോർത്തിണങ്ങിയ ലുക്ക്. ആ പോസ്റ്റിന് അർഹമായത് തന്നെ.
ഗുഡ് വിൽ എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന ഈ ചിത്രം രതീഷ് വേഗയാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. കാശ്‌മീരിലെ തീവ്രവാദി ആക്രമണത്തിൻ്റെ പശ്ചാത്തിൽ ഒരുങ്ങുന്ന ഇൻവസ്റ്റിഗേറ്റീവ് ആക്ഷൻ ത്രില്ലർ മൂവിയാണ് ഓപ്പറേഷൻ ത്രാൾ.
പാൻ ഇന്ത്യൻ സിനിമയായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ് ജയസൂര്യ അവതരിപ്പിക്കുന്ന ഹർഷ വർദ്ധൻ. മലയാളത്തിലേയും, ബോളിവുഡ്ഡിലേയും പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പി ആർ - വാഴൂർ ജോസ് .
https://www.facebook.com/Malayalivartha
























