കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ

ഉറ്റസുഹൃത്തുക്കളായ രണ്ടു മലയാളി യുവതികൾ യുഎസിലെ കലിഫോർണിയയിൽ കൊല്ലപ്പെട്ട സംഭവത്തിനു പിന്നിലെ ദുരൂഹത നീക്കാതെ യുഎസ് പൊലീസ്. തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ മറ്റത്ത് ആൻ മേരി മാത്യു (40) എന്നിവരുടെ മൃതദേഹങ്ങളിൽ ഫൊറൻസിക് പരിശോധന തുടരുകയാണെന്നും പൂർത്തിയായ ശേഷം കൂടുതൽ വിവരങ്ങൾ പുറത്തു വിടുമെന്നുമാണു യുഎസിലെ മിൽപീറ്റസ് പൊലീസിന്റെ നിലപാട്. കൊലപാതകക്കുറ്റം ചുമത്തി പൊലീസ് പിടികൂടിയ കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയൽ മാറാമറ്റം അനില ബേബിയെ (32) ചോദ്യംചെയ്യുകയാണ്. കൊലയിലേക്ക് നയിച്ച കാരണം ബന്ധുക്കൾക്കും അജ്ഞാതമായി തുടരുന്നു.
സോഫ്റ്റ്‌വെയർ എൻജിനീയറായ അനില ഭർത്താവ് മൂവാറ്റുപുഴ കല്ലൂർക്കാട് കടവൂർ സ്വദേശി ജോബിൻ മാത്യുവിനൊപ്പമാണ് 4 വർഷം മുൻപ് യുഎസിൽ എത്തിയത്. മുൻപ് ബെംഗളൂരുവിലായിരുന്നു ജോലി. 4 വയസ്സുള്ള കുട്ടിയുണ്ട്. അനിലയുടെ പിതാവും മാതാവും ഇപ്പോൾ യുഎസിലുണ്ട്. അവർ ഇന്നു തിരിച്ചുപോരാനിരിക്കുകയായിരുന്നു.
മരിച്ചവരുടെ ബന്ധുക്കൾക്കു പൊലീസ് കൗൺസലിങ് അടക്കം നിയമസഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒന്നിച്ചു താമസിക്കുന്ന അപ്പാർട്മെന്റിന്റെ പാർക്കിങ് ഏരിയയിലേക്ക് അഞ്ജനയെ വിളിച്ചുവരുത്തി അനില കാറിടിപ്പിച്ചതിനു ദൃക്സാക്ഷികളുണ്ട്. ഇതിനു തൊട്ടുമുൻപാണ് ഫ്ലാറ്റിനുള്ളിൽ ആൻ മേരി കത്തിക്കുത്തേറ്റു കൊല്ലപ്പെട്ടത്. രണ്ടു കൃത്യങ്ങളും നടത്തിയത് അനില തന്നെയെന്നു വ്യക്തമായെങ്കിലും പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു മുഖ്യമന്ത്രി വി.ഡി. സതീശൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവർ ബന്ധുക്കളെ ഫോണിൽ വിളിച്ചു. നോർക്ക ആവശ്യപ്പെട്ടതു പ്രകാരം വീസ, പാസ്പോർട്ട് വിവരങ്ങൾ ബന്ധുക്കൾ കൈമാറി. യുഎസിലെ നടപടികൾ പൂർത്തിയാക്കാൻ ഒരാഴ്ചയെങ്കിലും എടുത്തേക്കുമെന്നാണു സൂചന.
https://www.facebook.com/Malayalivartha

























