Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍

02 SEPTEMBER 2026 12:43 AM IST
മലയാളി വാര്‍ത്ത

മലയാളത്തില്‍ റിപ്പീറ്റ് വാല്യൂവുള്ള റോംകോം ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വാധീനം സൃഷ്ടിച്ചെടുത്ത നിവിന്റേതായി തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റ്. മമിത ബൈജു, സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ് തുടങ്ങി വമ്പന്‍ താരനിര അണിനിരന്ന ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതോടെ വന്‍ കളക്ഷനുമായി ബോക്‌സ് ഓഫീസില്‍ മുന്നേറുകയാണ്.

ഇപ്പോഴിതാ, സിനിമാ വിശേഷങ്ങളും വ്യക്തിജീവിതവും പങ്കുവെച്ച് നടന്‍ നിവിന്‍ പോളി നടത്തിയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മാധ്യമപ്രവര്‍ത്തക രേഖ മേനോന്‍ അവതരിപ്പിക്കുന്ന 'എഫ് ടി ക്യൂ വിത്ത് രേഖ മേനോന്‍' എന്ന പരിപാടിയിലാണ് താരം മനസ്സ് തുറന്നത്. തന്റെ സിനിമകളെക്കുറിച്ചും കുടുംബത്തെക്കുറിച്ചും നിലവിലെ ലുക്കിനെക്കുറിച്ചും താരം രസകരമായി സംസാരിച്ചു. പഠന കാര്യത്തില്‍ താന്‍ ഇടപെടാറില്ലെന്നും മക്കളുടെ എല്ലാ കാര്യവും നോക്കുന്നത് ഭാര്യയാണെന്നും നിവിന്‍ പറയുന്നു. പിള്ളേരുടെ എല്ലാ കാര്യവും നോക്കുന്നത് റിന്നയാണ്.

എല്ലാ ക്രെഡിറ്റും ഞാന്‍ കൊടുക്കുന്നതും റിന്നയ്ക്ക് തന്നെയാണ്. ഞാന്‍ ഷൂട്ട് കഴിഞ്ഞ് വരുമ്പോള്‍ അവര്‍ക്കൊപ്പം എഞ്ചോയ് ചെയ്യാന്‍ വേണ്ടി ഇരിക്കുകയാണല്ലോ. എന്ന് കരുതി എന്ത് തോന്നിവാസം കാണിച്ചാലും സമ്മതം കൊടുക്കില്ല. ഒരു ലൈന്‍ നമ്മളും വരച്ചിട്ടുണ്ടാകുമല്ലോ. അതിന് അപ്പുറത്തേക്ക് പോയാല്‍ സ്ട്രിക്ടാകും. ഇപ്പുറത്താണെങ്കില്‍ പോട്ടെ സാരമില്ലെന്ന് കരുതും. അവരില്‍ നിന്നും എന്തെങ്കിലും പഠിക്കാന്‍ തോന്നിയിട്ടുണ്ടോയെന്ന് ചോദിച്ചാല്‍… ഇപ്പോഴത്തെ ജനറേഷന്‍ നമ്മള്‍ വളര്‍ന്നത് പോലെയല്ലോ വളരുന്നത്. അവര്‍ വളരെ ഓപ്പണാണ്… ഫ്രീയാണ്. ഓപ്പണായി സംസാരിക്കും. നുണ പറയാന്‍ ഇഷ്ടപ്പെടുന്നില്ല. ചിലപ്പോള്‍ ഞങ്ങള്‍ പറയും ടീച്ചറിനോട് നാളെ വരില്ലെന്ന് പറയൂവെന്ന്. നമ്മള്‍ ഇങ്ങനെ പോവുകയാണെന്ന് പറയൂ എന്നൊക്കെ. മക്കള്‍ പക്ഷെ സമ്മതിക്കില്ല. ഇല്ല നുണ പറയേണ്ട കാര്യമില്ലെന്ന് അവര്‍ പറയും. അപ്പോള്‍ ടീച്ചറിനോട് എന്ത് പറയുമെന്ന് ചോദിക്കുമ്പോള്‍ അത് യു ഗയ്‌സ് മാനേജ് എന്നാണ് മക്കളുടെ മറുപടി. അത് നിങ്ങള്‍ മാനേജ് ചെയ്‌തോളൂ. നിങ്ങള്‍ രക്ഷിതാക്കളാണല്ലോ. ഞാന്‍ എന്തിനാണ് നുണ പറയുന്നത്?. ഞാന്‍ നുണ പറയില്ല. സ്‌കൂളില്‍ പോകാന്‍ ലേറ്റായപ്പോള്‍ പലപ്പോഴായി അത് സംഭവിച്ചു.

എന്ത് കാരണം അധ്യാപകരോട് പറയുമെന്ന് ചോദിച്ചപ്പോള്‍ എന്താണോ സംഭവിച്ചത് അത് പറഞ്ഞോളാം എന്നായിരുന്നു മക്കളുടെ മറുപടി. അതൊക്കെ കേട്ടപ്പോള്‍ നൈസ് പരിപാടിയാണ്. വാല്യൂസ് കാത്ത് സൂക്ഷിക്കുന്നുണ്ടെന്ന് മനസിലായി. മക്കളുടെ പഠനത്തിലൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല. കാരണം അതില്‍ ഞാന്‍ മികച്ച ഒരാളല്ലല്ലോ. ചില സമയത്ത് റിന്ന വന്ന് ഹിന്ദി പഠിപ്പിക്കാനൊക്കെ പറയും.

ഞാന്‍ പഠിപ്പിച്ച് തുടങ്ങുമ്പോള്‍ റിന്ന തന്നെ ബുക്ക് എടുത്തിട്ട് പോകും. ഞാന്‍ തന്നെ പഠിപ്പിക്കുന്നതാകും നല്ലതെന്ന് അവള്‍ പറയും എന്നും നിവിന്‍ പോളി പറയുന്നു. ലോകേഷ് കനകരാജിന്റെ സിനിമാറ്റിക് യൂണിവേഴ്‌സിലൊരുങ്ങുന്ന 'ബെന്‍സ്' എന്ന തമിഴ് ചിത്രത്തില്‍ 'ട്വിന്‍ ഫിഷ് വാള്‍ട്ടര്‍' എന്ന വില്ലന്‍ കഥാപാത്രത്തെയാണ് നിവിന്‍ അവതരിപ്പിക്കുന്നത്. ചിത്ര കരാര്‍ അനുസരിച്ച് താടി മാറ്റാന്‍ കഴിയാത്ത അവസ്ഥയിലാണ് താനെന്നും അണിയറപ്രവര്‍ത്തകരെ വിളിച്ച് മടുത്തുവെന്നും നിവിന്‍ പറഞ്ഞു. 'ഈ അഭിമുഖം കണ്ടിട്ടെങ്കിലും സിനിമ പൂര്‍ത്തിയാക്കി തരു എന്ന് കരുതുന്നു' എന്ന് താരം ചിരിയോടെ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (20 minutes ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (27 minutes ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (34 minutes ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (38 minutes ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (47 minutes ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (52 minutes ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (56 minutes ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (58 minutes ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (1 hour ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (1 hour ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (1 hour ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (3 hours ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (3 hours ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (3 hours ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (3 hours ago)

Malayali Vartha Recommends