അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. കേസിലെ ഒന്നാംപ്രതി ഹുസൈനെ വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകി. തെളിവുകൾ കൃത്യമായി ഹൈക്കോടതി പരിഗണിച്ചില്ലെന്നാണ് വാദം. സാക്ഷി മൊഴികളും പരിഗണനയ്ക്കെടുത്തില്ല. ഹീന കുറ്റകൃത്യമാണ് ഹുസൈൻ നടത്തിയതെന്നും സംസ്ഥാന സർക്കാർ ഹർജിയിൽ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.
അതേസമയം മധുക്കേസില്‍ ഹൈക്കോടതി മെയ് മാസം ശിക്ഷ വിധിച്ചിരുന്നു. കേസില്‍ പന്ത്രണ്ട് പ്രതികള്‍ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷയായിരുന്നു വിധിച്ചത്. ഒരു പ്രതിക്ക് ഒരു വര്‍ഷം തടവ് ശിക്ഷയും വിധിച്ചു. എന്നാല്‍ ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടിരുന്നു. നാലാം പ്രതിയെയും 11-ാം പ്രതിയെയും വെറുതെവിട്ട വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി ശരിവെക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























