കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!

രാജ്യത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒഡീഷയിലും ഛത്തീസ്ഗഢിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അതിതീവ്ര മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കിഴക്കൻ മദ്ധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും അതിശക്തമായ മഴ ലഭിക്കാനിടയുള്ളതിനാൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ കിഴക്കൻ, വടക്കുകിഴക്കൻ മേഖലകളിലെ വിവിധ പ്രദേശങ്ങളിലും വ്യാപകമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ശക്തമായ മഴയ്ക്കൊപ്പം ചിലയിടങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതിനാൽ പ്രദേശവാസികൾ മുൻകരുതൽ സ്വീകരിക്കണമെന്നാണ് നിർദേശം. ഉത്തരേന്ത്യയിലും കാശ്മീർ ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.അതിതീവ്ര മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്, ഗതാഗത തടസം, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറൽ തുടങ്ങിയ സാഹചര്യം ഉണ്ടാകാനുള്ള സാദ്ധ്യതയുള്ളതിനാൽ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൺസൂൺ സജീവമായി തുടരുന്നതിനാൽ വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകും.അരുണാചൽ പ്രദേശ്, അസം, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഡൽഹി എന്നീ വടക്കൻ സംസ്ഥാനങ്ങളിലും ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണുള്ളത്.ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്. ഡെറാഡൂണിൽ മഴയെ തുടർന്നുണ്ടായ ശക്തമായ നീരൊഴുക്കിൽ കാർ ഒഴുകിപ്പോയതിനെത്തുർന്നുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. കനത്ത മഴയിൽ പ്രദേശത്തെ പുഴകളും തോടുകളും കരകവിഞ്ഞതോടെ റോഡുകളിൽ വെള്ളം കയറിയിരുന്നു. ഇതിനിടെയാണ് കാർ ശക്തമായ ഒഴുക്കിൽപ്പെട്ടത്.
https://www.facebook.com/Malayalivartha

























