ഓഹരി വിപണിയില്‍ കനത്ത ഇടിവ്.... ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ

ഓഹരി വിപണിയില്‍ കനത്ത ഇടിവ്. വിപണിയുടെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 24,000 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയാണ് വ്യാപാരം.
എണ്ണവിലയുടെ കുതിപ്പാണ് ഓഹരി വിപണിയെ ബാധിച്ചത്. അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് എണ്ണവില കുതിക്കുന്നത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 95 ഡോളറിന് മുകളിലാണുള്ളത്. എണ്ണവില കുതിച്ചുയര്‍ന്നതോടെ പണപ്പെരുപ്പ ഭീതിയിലാണ് അമേരിക്ക.
അമേരിക്കയില്‍ ഉയര്‍ന്ന പലിശനിരക്ക് യാഥാര്‍ഥ്യമായാല്‍ ഇന്ത്യ പോലെയുള്ള വികസിത രാജ്യങ്ങളില്‍ നിക്ഷേപം നടത്താനായി ആഗോള നിക്ഷേപകര്‍ക്ക് താത്പര്യം കുറയുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തലുകളുള്ളത്.
ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇന്ന് ഏഷ്യന്‍ വിപണിയെല്ലാം ഇടിവിലാണ്. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. നഷ്ടം നേരിടുന്നത് പ്രധാനമായി എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഓട്ടോ ഓഹരികളാണ് .
"
https://www.facebook.com/Malayalivartha

























