ആയുര്‍വേദ ഔഷധ നിര്‍മ്മാണം; കമ്മിറ്റി പുന:സംഘടിപ്പിച്ച് ഉത്തരവായതായി ആരോഗ്യ ആയുഷ് വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ആയുര്‍വേദ പേറ്റന്റ് ആന്റ് പ്രൊപ്പൈറ്ററി (Patent & Proprietary) മരുന്നുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന വിദഗ്ധ കമ്മിറ്റി പുന:സംഘടിപ്പിച്ച് ഉത്തരവായതായി ആരോഗ്യ ആയുഷ് വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.
ആയുര്‍വേദ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് കേന്ദ്ര ആയുഷ് വകുപ്പിന്റെ കൂടി നിര്‍ദേശത്തെത്തുടര്‍ന്നാണ് കമ്മിറ്റി പുന:സംഘടിപ്പിച്ചത്. ഭാരതീയ ചികിത്സാ വിഭാഗം ഡയറക്ടര്‍ ഉള്‍പ്പെട്ട 4 വിദഗ്ധരാണ് കമ്മിറ്റിയിലുള്ളത്. ഈ കമ്മിറ്റി അടുത്തയാഴ്ച യോഗം ചേര്‍ന്ന് പുതിയ അപേക്ഷകള്‍ പരിഗണിച്ച് തീരുമാനമെടുക്കുന്ന താണെന്നും മന്ത്രി വ്യക്തമാക്കി.
കമ്മിറ്റിയിലെ ഓരോ വിദഗ്ധാംഗങ്ങളും ഔഷധ അംഗികാരത്തിനുളള അപേക്ഷകള്‍ വിശദമായി പരിശോധിച്ച് അവയുടെ ഗുണനിലവാര സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രത്യേകം വിലയിരുത്തും. ഓരോരുത്തരും നല്‍കിയ റിപ്പോര്‍ട്ടുകള്‍ സഹിതം ഔഷധ ഫോര്‍മുല ലൈസന്‍സിംഗ് അതോറിറ്റിക്ക് സമര്‍പ്പിക്കും. അതിന്റെ അടിസ്ഥാനത്തിലാണ് ഔഷധങ്ങള്‍ക്ക് ലൈസന്‍സ് അനുവദിച്ചു നല്‍കുന്നത്.
https://www.facebook.com/Malayalivartha


























