കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു ; സംഭവം പാലക്കാടിൽ

പുതുശേരി വേലഞ്ചേരിക്കടുത്താണ് നാട്ടുകാരെ ഞെട്ടിച്ച സംഭവം അരങ്ങേറിയത് . താൽകാലിക വാച്ചറായ മോഹനനാണ് കൊല്ലപ്പെട്ടത്. 58 വയസാണ് അദ്ദേഹത്തിന് . രണ്ട് പേർക്ക് പരിക്കേറ്റു. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിൽ ആനയെ പടക്കം പൊട്ടിച്ച് തുരത്താനുള്ള ശ്രമത്തിലായിരുന്നു വാച്ചർമാർ. ഇതിനിടെ, തിരികെ വന്ന കാട്ടാന വാച്ചർമാരെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha


























