Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..


പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...

കള്ളവോട്ട് ആരോപണം നിഷേധിച്ച് സിപിഎം; വെബ് കാസ്റ്റിംഗിൽ നിന്ന് ദൃശ്യങ്ങൾ മുറിച്ചെടുത്ത് ഓപ്പൺ വോട്ട് ചെയ്തവരെ കള്ളവോട്ട് ചെയ്തവരായി കാണിച്ച് വളച്ചൊടിക്കുകയാണ് കോൺഗ്രസ്; കാസര്‍കോട്, കണ്ണൂര്‍ ലോക്‌സഭാ മണ്ഡലങ്ങളില്‍ സി.പി.ഐ.എം കള്ളവോട്ട് നടത്തിയെന്ന കോണ്‍ഗ്രസിന്റെ ആരോപണം പച്ചനുണയാണെന്നും എം.വി ജയരാജന്‍

27 APRIL 2019 07:25 PM IST
മലയാളി വാര്‍ത്ത

More Stories...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...

പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

കാസർകോട് നിയമസഭാ മണ്ഡലത്തിൽ കള്ളവോട്ട് ചെയ്തെന്ന കോൺഗ്രസ് ആരോപണം നിഷേധിച്ച് സിപിഎം രംഗത്തെയെത്തിയിരിക്കുകയാണ്. കാസര്‍കോട്, കണ്ണൂര്‍ ലോക്‌സഭാ മണ്ഡലങ്ങളില്‍ സി.പി.ഐ.എം കള്ളവോട്ട് നടത്തിയെന്ന കോണ്‍ഗ്രസിന്റെ ആരോപണം പച്ചനുണയാണെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ് കാസ്റ്റിംഗിൽ നിന്ന് ദൃശ്യങ്ങൾ മുറിച്ചെടുത്ത് ഓപ്പൺ വോട്ട് ചെയ്തവരെ കള്ളവോട്ട് ചെയ്തവരായി കാണിച്ച് വളച്ചൊടിക്കുകയാണ് കോൺഗ്രസെന്നും കള്ളവോട്ട് ചെയ്തെന്ന് പ്രിസൈഡിംഗ് ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നിരിക്കെ പച്ച നുണ പ്രചരിപ്പിക്കുകയാണ് കോൺഗ്രസെന്നും എം വി ജയരാജൻ പറഞ്ഞു.

കണ്ണൂർ ജില്ലയിലെ ചെറുതാഴം പ‌ഞ്ചായത്തംഗമായ സലീന സ്വന്തം ബൂത്തായ പതിനേഴാം ബൂത്തിൽ വോട്ട് ചെയ്ത ശേഷം പത്തൊമ്പതാം നമ്പർ ബൂത്തിലെത്തിയും വോട്ട് ചെയ്തുവെന്നാണ് ആരോപണമുയരുന്നത്. 24-ാം ബൂത്തിൽ വോട്ടുള്ള മുൻ പഞ്ചായത്തംഗം കെ പി സുമയ്യയും ഇതേ രീതിയിൽ വോട്ട് ചെയ്തു. കടന്നപ്പള്ളി പഞ്ചായത്തിലെ കൃഷ്ണൻ എന്നയാളും പത്മിനി എന്ന സ്ത്രീയും ദൃശ്യങ്ങളിലുണ്ട്. പത്മിനിയാണ് പലതവണ വോട്ട് ചെയ്യുന്നതായി ദൃശ്യങ്ങളിലുള്ളത്. ഇവർക്ക് ബൂത്തിൽ നിൽക്കുന്ന പ്രാദേശിക നേതാവ് തിരിച്ചറിയൽ കാർഡുകൾ നൽകുന്നതും വോട്ട് ചെയ്ത ശേഷം ഇവർ ഇവ തിരികെ നൽകുന്നതും കാണാം. ദൃശ്യങ്ങളിൽ ഉടനീളം ഇയാൾ ഇവിടെത്തന്നെ നിൽക്കുന്നതും കോൺഗ്രസ് ആരോപണത്തെ ബലപ്പെടുത്തുന്നു. 136-ാം ബൂത്തിൽ രഞ്ജിത്ത് എന്ന സിപിഎം പ്രവർത്തകൻ പല തവണകളിലായി വോട്ട് ചെയ്തതായും കോൺഗ്രസ് ദൃശ്യങ്ങൾ ചൂണ്ടി ആരോപിക്കുന്നു.

അതേസമയം കള്ളവോട്ട് ചെയ്തതായി ദൃശ്യങ്ങളിലുള്ള ജി സുമയ്യ, പോളിംഗ് ഏജന്‍റ് കൂടിയാണ്. 24-ാം ബൂത്തിലെ വോട്ടറായ ജി സുമയ്യ, വോട്ട് ചെയ്ത ശേഷം 19-ാം ബൂത്തിലെത്തിയത് ഓപ്പൺ വോട്ട് ചെയ്യാനാണ്. ശാരീരികാവശതകളുള്ള ശാന്ത എന്ന സ്ത്രീയെ സഹായിക്കാനാണ് പോയത്. പോളിംഗ് ഏജന്‍റ് എന്ന പാസ്സ് സുമയ്യയുടെ കയ്യിലുണ്ട്. ഇടയ്ക്കിടെ സുമയ്യ പുറത്ത് പോകുന്നുണ്ടാകും. പകരം ഏജന്‍റിനെ ഇരുത്തുകയും ചെയ്യും. അങ്ങനെ സുമയ്യ അകത്തേക്ക് പോവുകയും പുറത്തേക്ക് വരികയും ചെയ്യുന്ന ദൃശ്യങ്ങളെടുത്താണ് സുമയ്യ കള്ളവോട്ട് ചെയ്തു എന്ന ആരോപണം ഉയർത്തിയിരിക്കുന്നത്.

കല്യാശ്ശേരി മണ്ഡലത്തിൽ 19-ാം ബൂത്തിലെ മറ്റൊരു ഏജന്‍റാണ് എം കൃഷ്ണൻ. ഇദ്ദേഹം 189-ാം നമ്പർ വോട്ടറാണ്. കൃഷ്ണന്‍റെ ആവശ്യമനുസരിച്ചാണ് ഓപ്പൺ വോട്ട് ചെയ്തത്. കെ സി രഘുനാഥ് സ്ഥലത്ത് 994ാം നമ്പർ വോട്ടറായ ഡോ. കാർത്തികേയനെ വോട്ട് ചെയ്യാൻ കൊണ്ടുവന്നു. ഡോ. കാർത്തികേയന് വാഹനത്തിൽ നിന്ന് ഇറങ്ങാൻ പറ്റുന്നില്ല. ഇത് പറയാൻ രഘുനാഥ് പ്രിസൈഡിംഗ് ഓഫീസറെ കാണാൻ വന്നു. പ്രിസൈഡിംഗ് ഓഫീസറെയും കൂട്ടി വന്ന് ശാരീരികാവശതയുണ്ടെന്ന് ബോധിപ്പിച്ച ശേഷമാണ് സഹായിയായ സുരേഷിനെ കൂട്ടി വോട്ട് ചെയ്യിച്ചത്. ഇതിനെ കള്ളവോട്ടായി ചിത്രീകരിക്കുകയായിരുന്നു.

കള്ളവോട്ട് ചെയ്തെന്ന ആരോപണം എന്നും ഉയർന്നിരിക്കുന്നത് കെ സുധാകരനെതിരായാണ്. സുധാകരൻ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്‍റെ പോലെ ബഹളം വയ്ക്കുകയാണ്. അന്വേഷണത്തെ ഭയക്കുന്നില്ല. സിപിഎം ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും എം വി ജയരാജൻ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (13 minutes ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (24 minutes ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (31 minutes ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (46 minutes ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (51 minutes ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...  (1 hour ago)

വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി  (1 hour ago)

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ  (1 hour ago)

RC ഭരിക്കുന്നത് ഇപ്പോഴും പിണറായിയാണെന്ന് കരുതി  (1 hour ago)

പി.എസ്.സി അധ്യാപിക തസ്തികകളിലെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ മന്ത്രിസഭാ തീരുമാനം  (1 hour ago)

സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 2,240 രൂപയുടെ കുറവ്  (1 hour ago)

  കെ.സി.എൽ രണ്ടാം മത്സരത്തിൽ ആലപ്പി റിപ്പിൾസിന് എതിരെ കൊച്ചി ബ്ളൂ ടൈഗേഴ്സിന്റെ ജോബിൻ ജോബി സെഞ്ച്വറി നേ‌ടി  (2 hours ago)

229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻ‍ഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി  (2 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.... ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

Malayali Vartha Recommends