Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..


പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...

രണ്ടാമത് അന്താരാഷ്ട്ര ബാല ചലച്ചിത്രമേള, മീഡിയാസെന്റര്‍ റിമിടോമി ഉദ്ഘാടനം ചെയ്തു

28 APRIL 2019 10:30 AM IST
മലയാളി വാര്‍ത്ത

More Stories...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...

പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

സംസ്ഥാന ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന രണ്ടാമത് അന്താരാഷ്ട്ര ബാലചലച്ചിത്ര മേളയുടെ മീഡിയാ സെന്റര്‍ ഗായികയും നടിയുമായ റിമി ടോമി ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം സര്‍ഗാത്മക പ്രവര്‍ത്തനങ്ങളിലും പങ്കെടുത്ത് കുട്ടികള്‍ മിടുക്കരാകണമെന്ന് റിമി ടോമി അഭ്യര്‍ത്ഥിച്ചു. മൂന്ന് വയസ്സില്‍ പാടാന്‍ തുടങ്ങിയ തന്നെ യുവജനോത്സവങ്ങളും ഗാനമേളകളുമാണ് ശ്രദ്ധേയമാക്കിയതെന്നും അങ്ങനെയാണ് സിനിമകളില്‍ പാടാന്‍ അവസരം ലഭിച്ചതെന്നും കുട്ടികളുടെ ചോദ്യത്തിന് മറുപടായായി റിമി പറഞ്ഞു. സംസ്ഥാന ശിശുക്ഷേമസമിതി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി അഡ്വ.എസ്.പി ദീപക് അധ്യക്ഷനായി. സമിതിയുടെ അവധിക്കാല ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ റിമിടോമിയുമായി സംവദിച്ചു.

മേയ് 10 മുതല്‍ 16 വരെ തിരുവനന്തപുരത്താണ് ചലച്ചിത്രമേള നടക്കുന്നത്. . https://www.icffk.com എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഇതിനകം 500റോളം കുട്ടികള്‍ രജിസ്‌ട്രേഷന്‍ നടത്തി. മേളയില്‍ ഇത്തവണ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുട്ടികള്‍ക്കാവും മുന്‍ഗണന. ആദിവാസി മേഖല, അനാഥാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ആയിരത്തോളം കുട്ടികളെ മേളയുടെ ഡെലിഗേറ്റ്‌സ് ആക്കും. വിവിധ ജില്ലകളിലുള്ള കുട്ടികളെ ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് എത്തിച്ച് താമസവും മറ്റ് സൗകര്യങ്ങളും നല്‍കിയാണ് പുതിയ ചലച്ചിത്ര ആസ്വാദനം നല്‍കുതെന്ന് സമിതി ജനറല്‍ സെക്രട്ടറി എസ്.പി ദീപക് അറിയിച്ചു. 16,000ത്തോളം കുട്ടികള്‍ ഇത്തവണ എത്തുമെന്നാണ് കരുതുന്നത.് ആദ്യത്തെ മേള വലിയ വിജയമായതിനാല്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും മേളയുടെ ഭാഗമാകാന്‍ പലരും താല്‍പര്യപ്പെട്ട് വിളിക്കുന്നുണ്ട്.

മേളയില്‍ 200 ലധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കൈരളി, ശ്രീ, നിള, കലാഭവന്‍, ടാഗോര്‍ തിയേറ്ററുകളിലും നിശാഗന്ധി ഓഡിറ്റോറിയത്തിലുമാകും പ്രദര്‍ശനങ്ങള്‍. നിശാഗന്ധിയില്‍ എന്നും വൈകുന്നേരം പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രദര്‍ശനമുണ്ടാകും. പ്രഗത്ഭരായ ബാലചലച്ചിത്ര സംവിധായകര്‍, ബാലതാരങ്ങള്‍, പിന്നണി പ്രവര്‍ത്തകര്‍ എന്നിവര്‍ മേളയില്‍ കുട്ടികളോട് സംവദിക്കും. ദിവസവും ഓപ്പഫോറവും സംഘടിപ്പിക്കുന്നുണ്ട്. ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.


കുട്ടികള്‍ക്ക് അവതാരകരാകാം; ഓഡീഷന്‍ 29ന്


അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് ഫിലിംഫെസ്റ്റിവലില്‍ കുട്ടികള്‍ക്കും അവതാരകരാകാം. മേള നടക്കുന്ന തിയേറ്ററുകളിലും പ്രധാന വേദിയായ കൈരളി തിയേറ്ററില്‍ നടക്കുന്ന പരിപാടികളിലും ഉദ്ഘാടന, സമാപന ചടങ്ങുകളിലും കുട്ടികളായിരിക്കും അവതാരകര്‍. എട്ടാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന കുട്ടികള്‍ക്ക് ഓഡീഷനില്‍ പങ്കെടുക്കാം. ഏപ്രില്‍ 29ന് രാവിലെ 11 മണിക്ക് തൈക്കാട് ശിശുക്ഷേമസമിതി ആസ്ഥാനത്താണ് ഓഡീഷന്‍.

മേളയില്‍ പങ്കെടുക്കൂ... കര്‍ണ്ണന്‍ സിനിമയില്‍ അഭിനയിക്കാം

കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് വിക്രം നായകനാകുന്ന കര്‍ണ്ണന്‍ സിനിമയില്‍ അഭിനയിക്കാം. ചിത്രത്തിന്റെ സംവിധായകന്‍ ആര്‍.എസ് വിമല്‍ ഇക്കാര്യം അറിയിച്ചു. കര്‍ണ്ണന്റെയും പാണ്ഡവരുടെയും കുട്ടിക്കാലം അവതരിപ്പിക്കാന്‍ ബാലതാരങ്ങളെ ആവശ്യമുണ്ട്. അതില്‍ രണ്ട് പേരെ കുട്ടിച്ചലച്ചിത്രമേളയില്‍ നിന്ന് കണ്ടെത്തുമെന്നും ആര്‍.എസ് വിമല്‍ പറഞ്ഞു.




 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (13 minutes ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (24 minutes ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (31 minutes ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (46 minutes ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (51 minutes ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...  (1 hour ago)

വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി  (1 hour ago)

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ  (1 hour ago)

RC ഭരിക്കുന്നത് ഇപ്പോഴും പിണറായിയാണെന്ന് കരുതി  (1 hour ago)

പി.എസ്.സി അധ്യാപിക തസ്തികകളിലെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ മന്ത്രിസഭാ തീരുമാനം  (1 hour ago)

സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 2,240 രൂപയുടെ കുറവ്  (1 hour ago)

  കെ.സി.എൽ രണ്ടാം മത്സരത്തിൽ ആലപ്പി റിപ്പിൾസിന് എതിരെ കൊച്ചി ബ്ളൂ ടൈഗേഴ്സിന്റെ ജോബിൻ ജോബി സെഞ്ച്വറി നേ‌ടി  (2 hours ago)

229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻ‍ഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി  (2 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.... ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

Malayali Vartha Recommends