ആരാധകരെ ആവേശത്തിലാക്കി മോഡലിന് അന്ത്യം

ഏവര്‍ക്കും സന്തോഷം നല്‍കിയ ശേഷം പെട്ടന്നാണ് എല്ലാം മാറി മറിഞ്ഞത്. ഫാഷന്‍ ഷോയില്‍ കാറ്റ് വാക്കിനിടെ ബ്രസീലിയന്‍ പുരുഷ മോഡല്‍ കുഴഞ്ഞുവീണ് മരിച്ചു. ബ്രസീലില്‍ നടന്ന സാവോപോളോ ഫാഷന്‍ വീക്കിന്റെ അവസാന ദിവസമായ ശനിയാഴ്ചയാണ് സംഭവം. ടെയില്‍സ് സോറസ് എന്ന മോഡലാണ് മരിച്ചത്. ഒക്‌സായിലെ ഷോയ്ക്കിടെ ടെയില്‍സ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നെന്നും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നുവെന്നും സാവോപോളോ ഫാഷന്‍വീക്ക് സംഘാടകര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
അതേസമയം, മരണകാരണം അറിവായിട്ടില്ല. 26കാരനായ സോറസ് ബ്രസീലിലെ ഫാഷന്‍ ലോകത്ത് പേരുകേട്ട മോഡലാണ്. കാറ്റ് വാക്ക് നടത്തി റണ്‍വേയില്‍ നിന്നും തിരികെ പോവാന്‍ നോക്കുമ്‌ബോഴാണ് സോറസ് കുഴഞ്ഞുവീണത്. സഹായികളും മെഡിക്കല്‍ വിദഗ്ധരും സ്ഥലത്തെത്തി അദ്ദേഹത്തെ പരിശോധിച്ചു. കാണികള്‍ നോക്കി നില്‍ക്കെയാണ് അദ്ദേഹം കുഴഞ്ഞ് വീണത്. പിന്നീട് സോറസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha



























