ഉറക്കികിടത്തിയ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് മാതാപിതാക്കൾ; കുഞ്ഞ് ശ്വാസം കിട്ടാതെയാണ് മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്:- ആലപ്പുഴയിൽ ഒന്നേകാൽ വയസുകാരിയെ കിടപ്പുമുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്- മാതാപിതാക്കളെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്

ആലപ്പുഴയിൽ ഒന്നേകാൽ വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. കുഞ്ഞ് ശ്വാസം കിട്ടാതെയാണ് മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഉറക്കികിടത്തിയ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് മാതാപിതാക്കളുടെ മൊഴി. സംഭവത്തിൽ ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസമാണ് കൊല്ലംവെള്ളി കോളനിയിലെ വീട്ടിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയില്‍ ഷാരോണിന്റെയും ആതിരയുടെയും മകള്‍ ആദിഷയാണ് മരിച്ചത്. ഉറങ്ങിക്കിടന്നതിനു ശേഷം ചലനമില്ലാതിരുന്ന കുട്ടിയെ ബന്ധുക്കളും പ്രദേശവാസികളും ചേര്‍ന്ന് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.
ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പട്ടണക്കാട് പൊലീസെത്തി വിശദമായ പരിശോധന നടത്തി.പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ചുണ്ടിലെ പാടൊഴികെ കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ശ്വാസം കിട്ടാതെയാണ് കുഞ്ഞ് മരിച്ചതെന്ന് വ്യക്തമായത്. ഇന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പൊലീസ് സര്‍ജന്റെ സാന്നിദ്ധ്യത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം നടന്നത്.
https://www.facebook.com/Malayalivartha



























