കുടുംബത്തിൽ നിരന്തരം കലഹം... സഹിക്കാനാകാതെ 'അമ്മ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി; കണ്ടു നിന്ന മകൾ കിണറ്റിൽ ചാടി... സംഭവം തൃക്കരിപ്പൂര്‍

വ്യാഴാഴ്ച വൈകുന്നേരം ഓമനയുടെ മകള്‍ റെജിനയുടെ ഭര്‍ത്താവ് ഓമനയുമായി വഴക്കിട്ടിരുന്നു. തുടര്‍ന്ന് ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങിപോയി. ശേഷം റെജിനയും ഓമനയും തമ്മില്‍ വഴക്കിടുകയായിരുന്നു. വാക്കേറ്റം കനത്തപ്പോള്‍ ഓമന ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീക്കൊള്ളുത്തി. ഇത് കണ്ട് റെജിന വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടുകയും ചെയ്തിരുന്നു. ഓമനയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
തൃക്കരിപ്പൂറില്‍ ചന്തേര മാണിയാട്ടെ കെവി ഓമന (53)യാണ് മരിച്ചത്. ബഹളം കേട്ട സമീപവാസികള്‍ തൃക്കരിപ്പൂര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ റെജിനയെ പുറത്തെടുത്തു.
https://www.facebook.com/Malayalivartha



























