തെച്ചിക്കോട്ട് രാമചന്ദ്രന്‍ തെക്കേ ഗോപുര നട തുറന്നു; നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേഗോപുരനട തള്ളി തുറന്ന് ഗജരത്നം തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എഴുന്നള്ളി; നാളെ പൂരം

നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേഗോപുരനട തള്ളി തുറന്ന് ഗജരത്നം തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എഴുന്നള്ളി. ഭഗവതി തിടമ്പേറ്റുന്ന തെച്ചിക്കോട്ട് രാമചന്ദ്രന്‍ തെക്കേ ഗോപുര നട തുറക്കുന്നത് കാണാന്‍ ജനസഹസ്രങ്ങളാണ് എത്തിയത്. പൂരത്തിന് തുടക്കം കുറിക്കുന്ന ചടങ്ങാണ് ഇത്. ഇതിന് ശേഷമാണ് 36 മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന തൃശ്ശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ ആരംഭിക്കുക.
വടക്കുംനാഥന്റെ പടിഞ്ഞാറേ ഗോപുര നടയില്‍കൂടി ക്ഷേത്രത്തില്‍ പ്രവേശിച്ച് ക്ഷേത്രത്തിന് വലം വെച്ച് വടക്കും നാഥനെ വണങ്ങി തെക്കേ ഗോപുര നട തള്ളിത്തുറക്കുന്ന ചടങ്ങിന് തെക്കോട്ടിറക്കം എന്നാണ് പറയുക. ഘടക പൂരങ്ങളില്‍ പ്രധാനിയായ നെയ്തലക്കാവ് ഭഗവതിയാണ് പൂരവിളംബരത്തിന്റെ ഭാഗമായി ആദ്യം തെക്കോട്ടിറക്കം നടത്തുക.
ഇതിന് ശേഷം കണിമംഗലം ശാസ്താവ് തെക്കേ ഗോപുരത്തിലെത്തും. പിന്നാലെ ഓരോ ചെറുപൂരങ്ങളായി തെക്കേ ഗോപുര നടവഴി പുറത്തേക്കിറങ്ങുക. കുടമാറ്റത്തിന് എത്തുന്ന അത്രയും ആളുകളെങ്കിലും ക്ഷേത്രമുറ്റത്തെത്തിയിരുന്നു.
തൃശ്ശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുന്ന പൂര വിളമ്പരത്തിനാണ് തെച്ചിക്കോട്ട് രാമചന്ദ്രന്‍ എത്തിയത്. നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പ് ശ്രീമൂലസ്ഥാനത്തെത്തി അവിടെ നിന്നാണ് തിടമ്പ് രാമചന്ദ്രന്‍ ശിരസിലേറ്റിയത്. കൊമ്പന്‍ തെച്ചിക്കോട്ടുകാവ് ദേവീദാസനിൽ നിന്നാണ് രാമചന്ദ്രന്‍ തിടമ്പേറ്റു വാങ്ങിയത്.
നെയ്തലക്കാവിൽ നിന്ന് തിടമ്പേറ്റി വടക്കുംനാഥനിലേക്കെത്തുന്ന പതിവിന് വ്യത്യസ്ഥമായി ലോറിയിലാണ് ആനയെ വടക്കുംനാഥ ക്ഷേത്ര പരിസരത്ത് എത്തിച്ചത് എന്ന പ്രത്യേകതയുമുണ്ട്. പൂര പ്രേമികളും ആനപ്രേമികളുമായി വലിയൊരു ആൾക്കൂട്ടവും ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നു.
തിടമ്പേറ്റി പടിഞ്ഞാറെ നടയിൽ കൂടിയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ക്ഷേത്രത്തിനകത്ത് പ്രവേശിക്കും. അതിന് ശേഷം ഭഗവതിയുടെ തിടമ്പേറ്റി തെക്കേ ഗോപുര നട തള്ളി തുറക്കുന്നതോടെയാണ് 36 മണിക്കൂര്‍ നീളുന്ന പൂര ചടങ്ങുകൾക്ക് തുടക്കമാകുന്നത്. തൃശൂര്‍ പൂര വിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാന്‍ കര്‍ശന ഉപാധികളോടെയാണ് അനുമതി ലഭിച്ചത്. പൂര വിളംബരത്തിന് ഒരു മണിക്കൂര്‍ നേരത്തേക്ക് മാത്രം ആനയെ എഴുന്നള്ളിക്കാനാണ് കളക്ടര്‍ അധ്യക്ഷയായ സമിതിയുടെ അനുമതി.
കഴിഞ്ഞ ആറ് വര്‍ഷമായി തൃശൂര്‍ പൂരത്തോട് അനുബന്ധിച്ച് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്‌ബേറ്റുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. ആരോഗ്യ പ്രശ്‌നങ്ങളും അക്രമ സ്വഭാവവും കാരണം ആനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ ആന പ്രേമികളുടേയും ആന ഉടമകളുടേയും ശക്തമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു.
തൃശ്ശൂര്‍ പൂരത്തിന്റെ എഴുന്നെള്ളിപ്പില്‍ നിന്നും വിലക്കിയ തെച്ചിക്കോട്ടു രാമചന്ദ്രന് ശാരീരിക അവശതകളോ മദപ്പാടുകളോ ഇല്ലെന്ന് ഡോക്ടര്‍മാരുടെ പരിശോധനാ റിപ്പാര്‍ട്ട് പുറത്തു വന്നതോടെയാണ് കാര്യങ്ങള്‍ ശുഭമായത്. മൂന്നംഗ മെഡിക്കല്‍ സംഘമാണ് ആനയുടെ ആരോഗ്യ ക്ഷമത പരിശോധിച്ചത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് മദപ്പാടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha