Widgets Magazine
16
Jun / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൊട്ടിത്തെറിക്ക് മുമ്പ്... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ മുതിര്‍ന്ന നേതാവ് സി ദിവാകരനെ മൂന്നാം സ്ഥാനത്ത് ആക്കിയതിന് പ്രായശ്ചിത്തമായി മന്ത്രി പദവി; ദിവകാരന്‍ സാമ്പിള്‍ വെടിക്കെട്ട് നടത്തിയത് വെറും സൂചന മാത്രം 

25 MAY 2019 08:39 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്ത് ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച് പരാജയപ്പെട്ട സി.ദിവാകരന്‍ സംസ്ഥാന മന്ത്രിസഭയില്‍ പൊതുവിതരണ വകുപ്പ് മന്ത്രിയായേക്കും. തിരുവനന്തപുരത്ത് മത്സരിക്കാന്‍ വിമുഖത പ്രകടിപ്പിച്ച ദിവാകരനെ മന്ത്രിസ്ഥാനം കാണിച്ചാണ് സി പി ഐ മത്സരിപ്പിച്ചത്. 

തനിക്ക് ലഭിക്കേണ്ട വോട്ടുകള്‍ ശശിതരൂരിന് മറിച്ചു നല്‍കിയെന്ന ഗുരുതര ആരോപണം സി പി എമ്മിനെതിരെ ഉന്നയിച്ച ദിവാകരന്‍ മന്ത്രിസ്ഥാനം ലഭിക്കുന്നത് വരെ പാര്‍ട്ടിയില്‍ കലഹമുണ്ടാക്കുമെന്ന കാര്യം ഉറപ്പാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ച ദിവാകരനെ അനുനയിക്കാനുള്ള ശ്രമങ്ങള്‍ സിപിഐ തകൃതിയായി നടത്തിവരികയാണ്. എന്നാല്‍ മന്ത്രിസ്ഥാനം നല്‍കുമ്പോള്‍ ഇപ്പോഴത്തെ ഏതെങ്കിലുമൊരു സി പി ഐ മന്ത്രിയെ മാറ്റേണ്ടി വരും. 

അതേസമയം നാല്‍പ്പത്തിയഞ്ച് സീറ്റുകളില്‍ മത്സരിച്ച സി പി എം ജയിച്ചത് മൂന്നു സീറ്റുകളില്‍ മാത്രമാണ്. സി പി ഐ മത്സരിച്ചത് 55 സീറ്റുകളില്‍.ജയിച്ചത് രണ്ടെണ്ണത്തില്‍. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ സിപിഐക്ക് ദേശീയ പാര്‍ട്ടി പദവിയും നഷ്ടപ്പെടും. സിപിഎം ദേശീയ പാര്‍ട്ടിയായി തുടരും. നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ ആറ് ശതമാനം വോട്ടുകളെങ്കിലും നേടണം, ഏതെങ്കിലുമൊരു സംസ്ഥാനത്ത് നിന്നോ സംസ്ഥാനങ്ങളില്‍ നിന്നോ നാല് അംഗങ്ങളെയെങ്കിലും ജയിപ്പിക്കണം എന്നതാണ് ദേശീയ പാര്‍ട്ടിയാകാനുള്ള വ്യവസ്ഥ.

മൊത്തം സീറ്റുകളുടെ രണ്ട് ശതമാനത്തില്‍ കുറയാത്ത അംഗങ്ങള്‍ വിജയിച്ചിരിക്കണം, മൂന്നില്‍ കുറയാതെ സംസ്ഥാനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരാകണം. നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയെന്ന അംഗീകാരം വേണം തുടങ്ങിയ മാനദണ്ഡങ്ങളാണ് ദേശീയ പാര്‍ട്ടി പദവിക്കായി വേണ്ടത്.

ഇതിന്റെയടിസ്ഥാനത്തില്‍ 2029 വരെ ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താന്‍ സിപിഎമ്മിന് സാധിക്കും. അതേസമയം 2021 വരെ വരെ ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താനേ സിപിഐക്ക് സാധിക്കുകയുള്ളു.

ഇന്ത്യയില്‍ ഇടത് പക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ് മേയ് 23 ലെ തെരഞ്ഞടുപ്പ് ഫലം തെളിയിക്കുന്നത്. ജന്മോദ്ദേശ്യം മറന്നതാണ് പാര്‍ട്ടിക്ക് ഇത്തരമൊരു ദുരവസ്ഥ വരാനുള്ള പ്രധാന കാരണം. എന്നാല്‍ പാര്‍ട്ടി ഒരിക്കലും അക്കാര്യം സമ്മതിക്കില്ല. പാര്‍ലെമെന്ററി വ്യാമോഹമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളെ തറപറ്റിച്ച പ്രഥാന കാരണം. സി.ദിവാകരന്‍ അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. 

ദിവാകരനെതിരെ സി പി ഐയില്‍ കാനം രാജേന്ദന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം സജീവമായി രംഗത്തുണ്ട്. 26 ശതമാനം വോട്ട് മാത്രം വാങ്ങി ജയിച്ച ദിവാകരനെ ഒരു തരത്തിലും അംഗീകരിക്കരുതെന്നാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഇടതുമുന്നണിയുടെ സത് പേരിന് തന്നെ ദിവാകരന്‍ കളങ്കമുണ്ടാക്കിയതായി ഇവര്‍ വിശ്വസിക്കുന്നു. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ പൊതുവിതരണ മന്ത്രിയായിരിക്കെ നിരവധി നല്ല കാര്യങ്ങള്‍ ചെയ്‌തെങ്കിലും ദിവാകരനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സിപിഐയുടെ പേയ്‌മെന്റ് സീറ്റ് ആരോപണവും മുമ്പ് ദിവാകരനെതിരെ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ അതൊന്നും കൊണ്ട് ദിവാകരന്റെ വായടിപ്പിക്കാന്‍ കഴിയില്ല. പിണറായിയും ദിവാകരനും തമ്മില്‍ നല്ല ബന്ധമില്ല. ദിവാകരന്‍ എം എല്‍ എ ആയപ്പോള്‍ അദ്ദേഹത്തെ മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ പിണറായി ചരടുവലിച്ചിരുന്നു. ദിവാകരന്‍ പിണറായിയെ വേണ്ടത്ര ഗൗനിക്കുന്നില്ല എന്ന ആരോപണം മുമ്പേയുണ്ട്. 

ദിവാകരനെ എങ്ങനെ മന്ത്രിയാക്കാതിരിക്കാം എന്നതാണ് സിപി ഐയുടെ ആലോചന. ഇസ്മായില്‍ പക്ഷക്കാരനാണ് ദിവാകരന്‍ അതു കൊണ്ടുതന്നെ ദിവാകരന്‍ മന്ത്രിയായാലും തങ്ങളോട് കൂറുപുലര്‍ത്തില്ലെന്ന് കാനപക്ഷം വിശ്വസിക്കുന്നു. ദിവാകരനെ മന്ത്രിയാക്കേണ്ടി വന്നാല്‍ മന്ത്രിസഭയില്‍ ചെറിയ തോതിലെങ്കിലും അഴിച്ചു പണിയുണ്ടായേക്കാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗീക ജീവിതത്തെക്കുറിച്ച് ബോളിവുഡ് താരങ്ങള്‍ പറയുന്നത്  (10 hours ago)

അമീഷ പട്ടേലിന്റെ ഫോട്ടോകള്‍ വൈറലാകുന്നു...  (10 hours ago)

ജാസ് ടിവിക്ക് പൂനം പാണ്ഡെയുടെ കിടിലന്‍ മറുപടി  (11 hours ago)

15 വര്‍ഷത്തിന് ശേഷം മാധവന്‍ സിമ്രാന്‍ താരജോഡികള്‍ വീണ്ടും ഒന്നിക്കുന്നു  (11 hours ago)

കേരള കോണ്‍ഗ്രസ് ചെയര്‍മാനെ നാളെ അറിയാമെന്ന് ജോസ് കെ മാണി  (11 hours ago)

ബാലികമാരെ പീഡിപ്പിച്ച 70 കാരനെ പോലീസ് പിടികൂടി  (12 hours ago)

സമരം നിര്‍ത്തൂ..ഡോക്ടര്‍മാരോട് മമതയുടെ അഭ്യര്‍ഥന; ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാം, സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരേ യാതൊരു തരത്തിലുള്ള നടപടിയും സ്വീകരിക്കില്ല  (12 hours ago)

ദിലീപ് ചിത്രം ശുഭരാത്രിയുടെ രണ്ടാമത്തെ ടീസറും പുറത്ത് വന്നു  (13 hours ago)

സമരം ചെയ്യുന്ന ഡോക്ടര്‍മാരെ വിമര്‍ശിച്ച് കാഫില്‍ ഖാന്‍; എന്നെ ജയിലിലടച്ചപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ പ്രതിഷേധിച്ചില്ല  (13 hours ago)

ഈ രണ്ട് പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (14 hours ago)

ജീവിച്ചിരിക്കുന്ന മകളുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടുകാരെ ക്ഷണിച്ച് പിതാവ്  (14 hours ago)

ഡോക്ടര്‍മാരുടെ സമരം; മാപ്പ് പറഞ്ഞതിന് ശേഷം കൂടിക്കാഴ്ച... ഇതുവരെ രാജിവെച്ചത് 700ല്‍ അധികം ഡോക്ടര്‍മാര്‍; ഡോക്ടര്‍മാര്‍ക്കെതിരേ നടത്തിയ പ്രസ്താവനയില്‍ മമതാ ബാനര്‍ജി മാപ്പ് പറയണം  (14 hours ago)

മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച് പെട്രോളൊഴിച്ചു കത്തിച്ചു  (14 hours ago)

കൊട്ടാരക്കര വാഹനാപകടത്തില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാല് പേരുടെ നില ഗുരുതരം  (14 hours ago)

പട്ടാപകൽ നടുറോഡില്‍ വെച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നു  (15 hours ago)

Malayali Vartha Recommends