'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

സഖാക്കളുടെ പച്ചക്കള്ളം പൊളിഞ്ഞു . ഇന്നലെ എഐവൈഎഫും, എ.ഐ.എസ്.എഫും നടത്തിയ നിയമസഭ മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ ജലപീരങ്കി പ്രയോഗത്തില്‍ ഉപയോഗിച്ച വെള്ളത്തിന്റെ ഗുണമേന്‍മയെ ചൊല്ലി നിയമസഭയില്‍ ഇന്നലെ തര്‍ക്കം ഉടലെടുത്തിരുന്നു. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ച വിഷയം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിരുന്നു. പിണറായി മലിന ജലം കുപ്പിയില്‍ ശേഖരിച്ച് എത്തിയാണ് വിഷയം ഉന്നയിച്ചത്. പിണറായി സര്‍ക്കാറിന്റെ കാലത്ത് ഏറ്റവും അധികം ലാത്തിച്ചാര്‍ജ്ജും ജലപീരങ്കിയും നേരിടേണ്ടി വന്ന യൂത്ത് കോണ്‍ഗ്രസുകാരാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധിച്ചത്.
ഇതിനിടെ ഇന്ന് പിണറായിയുടെ കയ്യില്‍ മലിനജലം എത്തിയ വഴി എങ്ങനെയെന്ന് ഇന്ന് പത്രത്തിലുണ്ട്. മെട്രോവാര്‍ത്തയിലെ ചീഫ് ഫോട്ടോഗ്രാഫര്‍ കെ ബി ജയചന്ദ്രന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ആയുധമാക്കി കോണ്‍ഗ്രസുകാര്‍ രംഗത്തുവന്നു. നിലത്തുവീണ വെള്ളം കുപ്പിയില്‍ കോരിയെടുക്കുന്ന പ്രവര്‍ത്തകനെയും ആ വെള്ളവുമായി നിയമസഭയിലേക്ക് പോകുന്ന എംഎല്‍എ രാജനെയും കാണാം. ഈ കുപ്പിയുമായി പിണറായി സഭയില്‍ വിഷയം അവതരിപ്പിക്കുന്നതും വാര്‍ത്താചിത്രമായി നല്‍കിയിട്ടുണ്ട്.ജലപീരങ്കിയില്‍ നിന്നും റോഡില്‍ വീണ വെള്ളം കുപ്പിയിലാക്കുന്ന ചിത്രം പുറത്തുവന്നതോടെ
പ്രതിപക്ഷത്തെ വിമര്‍ശിച്ചു രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തുവന്നു. 'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതില്‍ വലിയ തെളിവ് വേണോ?റോഡില്‍ വെള്ളം വീണാല്‍ ചെളി വെള്ളം അല്ലാണ്ട് പിന്നെ സോഡാ സര്‍ബത്ത് ആകുമോ? എന്നാണ് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.പി.എം. ശ്രീ പദ്ധതിയില്‍ നിന്നും യു.ഡി.എഫ് സര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ യുവജന, വിദ്യാര്‍ഥി സംഘടനയായ എ.ഐ.വൈ.എഫും എ.ഐ.എസ്.എഫും നടത്തിയ പ്രതിഷേധം സംഘര്‍ഷമായതിനെത്തുടര്‍ന്ന് പൊലീസ് ജലപീരങ്കി ഉപയോഗിച്ചത്.
ഇതില്‍ ചെളിവെള്ളം ഉണ്ടായെന്ന ആരോപണത്തില്‍ നിയമസഭയില്‍ പ്രതിഷേധിച്ചാണ് പിണറായി സഭയില്‍ രംഗത്തുവന്നത്. പിണറായി വിജയന് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നലെയും ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.പ്രതിഷേധത്തിനെതിരെ ജലപീരങ്കിയില്‍ പൊലീസ് ഉപയോഗിച്ച വെള്ളം കുപ്പിയില്‍ കൊണ്ടുവന്നാണ് പിണറായി വിജയന്‍ ആരോപണം ഉന്നയിച്ചത്. .പ്രതിഷേധക്കാരെ നേരിടാന്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിന് മുമ്പില്‍ ബാരിക്കേഡ് സ്ഥാപിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ വിദ്യാര്‍ഥികള്‍ ബാരിക്കേഡ് ചാടിക്കടക്കാന്‍ ശ്രമിച്ചു.
തുടര്‍ന്നാണ് ജലപീരങ്കി ഉപയോഗിച്ച് പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞത്. അര മണിക്കൂറുകള്‍ക്ക് ശേഷം ശരീരമാസകലം ചൊറിച്ചില്‍ അനുഭവപ്പെടുകയായിരുന്നെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ പറഞ്ഞു. ആദ്യം ജലപീരങ്കിയില്‍ നിന്നും കട്ട ചെളിയും പിന്നീട് മഞ്ഞ നിറത്തിലുള്ള വെള്ളവുമാണ് വന്നതെന്നാണ് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. കക്കൂസ് മാലിന്യം കലര്‍ന്നിട്ടുള്ള വെള്ളമാണോ ഉപയോഗിച്ചതെന്ന സംശയവും വിദ്യാര്‍ഥികള്‍ പങ്കുവെച്ചു. വിദ്യാര്‍ഥികളെ പിന്തുണച്ച് തൃശൂര്‍ ഒല്ലൂര്‍ എം.എല്‍.എ കെ. രാജന്‍ രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha

























