അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിഞ്ഞു; അപകടത്തിൽ 3 പേർക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ 3 പേർ മരിച്ചു. കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് രാവിലെ സ്കൂളിൽ പോകാനായി കുട്ടികളടക്കമുള്ളവർ കാത്ത് നിൽക്കുകയായിരുന്നു.
അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിയുകയായിരുന്നു. അപകടസമയത്ത് എട്ടോളം പേർ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നു. ലോറി മറിഞ്ഞതിനെ തുടർന്ന് കുട്ടികൾ ടിപ്പറിനടിയിലും മണ്ണിലും അകപ്പെടുകയായിരുന്നു. ബൈക്കിൽ ഇടിച്ച് ടിപ്പർ മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷി പറയുന്നത്.
പൊലീസും ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫയർഫോഴ്സ് എത്തി ടിപ്പർ ഉയർത്തി. ലോറിയുടെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ ഉടനടി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കും സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി .
https://www.facebook.com/Malayalivartha

























