Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

ഞെട്ടലോടെ കോണ്‍ഗ്രസ്... ബിജെപി പ്രസിഡന്റ് സ്ഥാനത്ത് നിന്നും അമിത്ഷായെ ഉടന്‍ മാറ്റില്ല; ഈ വര്‍ഷം തന്നെ മൂന്ന് സംസ്ഥാനങ്ങള്‍ കൂടി പിടിക്കാന്‍ തന്ത്രങ്ങള്‍ മെനയുന്നു; ഒരിക്കലും പിടികിട്ടാത്ത കേരളത്തിലും ചലനങ്ങള്‍ സൃഷ്ടിക്കാന്‍ അമിത് തന്ത്രം 

12 JUNE 2019 12:34 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര ആഭ്യന്തര മന്ത്രികൂടിയായ അമിത്ഷായുടെ ശക്തി വര്‍ധിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞാല്‍ മന്ത്രിസഭയിലെ ഏറ്റവും പ്രധാനിയായി രണ്ടാം സ്ഥാനത്ത് വരെ എത്താന്‍ അമിത് ഷായ്ക്ക് കഴിഞ്ഞു. അതുകൂടാതെ പാര്‍ട്ടി അധ്യക്ഷ പദവിയും കൂടിയുണ്ട്. ഈ പദവി ഉടന്‍ ഒഴിയേണ്ടെന്നാണ് മോദിയുടെ നിര്‍ദേശം. 

മൂന്ന് സംസ്ഥാനങ്ങളില്‍ കൂടി അധീശത്വം കാണിക്കേണ്ട സാഹചര്യം നില നില്‍ക്കുന്നതിനാല്‍ ബിജെപി അമിത്ഷായെ അദ്ധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റേണ്ടെന്നാണ് തീരുമാനം. കേന്ദ്ര ആഭ്യന്തരമന്ത്രിയായും എട്ടോളം മന്ത്രിസഭാ സമിതികളില്‍ ഉണ്ടെങ്കിലൂം ഡിസംബര്‍ വരെയെങ്കിലും അമിത്ഷാ തന്നെ ബിജെപി പ്രസിഡന്റ് സ്ഥാനത്തും ഉണ്ടാകും. ബിജെപിയുടെ സംഘടനാ തെരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനം നാളെ ചേരുന്ന സംഘടനാ ഭാരവാഹികളുടെ യോഗത്തിലാണ് ഉണ്ടാകുക.

വരാനിരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലും വന്‍ വിജയമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഈ മൂന്ന് സംസ്ഥാനങ്ങളിലൂം ബിജെപിയ്ക്ക് ഭരണം നില നിര്‍ത്തേണ്ടതുണ്ട്. അതിനാല്‍ തന്ത്രങ്ങള്‍ രൂപീകരിക്കാന്‍ അമിത്ഷാ തന്നെ നിലനില്‍ക്കണമെന്നതാണ് ബിജെപിയുടെ ആവശ്യം. ഇതിനൊപ്പം ഏതുനിമിഷവും ഉണ്ടായേക്കാവുന്ന കര്‍ണാടകയിലെ തെരഞ്ഞെടുപ്പും ബിജെപിയുടെ അജണ്ഡയിലുണ്ട്. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യഭരണം ഏതു നിമിഷവും അവസാനിച്ചേക്കാമെന്ന ഘട്ടത്തിലാണ്. ഇവിടെ കേവല ഭൂരിപക്ഷത്തിന് ഏഴു സീറ്റുകള്‍ കുറവുള്ള ബിജെപി പിന്തുണ കണ്ടെത്തിയില്ലെങ്കില്‍ അവിടെയും തെരഞ്ഞെടുപ്പ് ഉണ്ടാകുന്ന സാഹചര്യം ഉടലെടുക്കും. അതേസമയം ഇനിയും പിടികിട്ടാത്ത കേരളവും അമിത് ഷായുടെ ലിസ്റ്റിലുണ്ട്. 

ബിജെപി സംഘടനാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഷാ പ്രസിഡന്റ് സ്ഥാനത്ത് തുടരാനാണ് തീരുമാനം. അമിത് ഷായുടെ കാലാവധി 2019 ജനുവരിയില്‍ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ 2018 സെപ്റ്റംബര്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം സംഘടന തിരഞ്ഞെടുപ്പ് ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷമെന്ന് തീരുമാനിക്കുകയായിരുന്നു. ഇതാണ് പ്രസിഡന്റ് സ്ഥാനത്ത് അമിത് ഷായുടെ കാലാവധി നീട്ടിക്കൊടുത്തത്. ഡിസംബര്‍ വരെ അമിത് ഷാ തന്നെ പ്രസിഡന്റായി തുടരുമെന്ന് ഏതാണ്ട് ഉറപ്പിച്ചെങ്കിലും ഒരു വര്‍ക്കിംഗ് പ്രസിഡന്റിനെ നിയമിക്കാനുള്ള സാധ്യത ബിജെപി നേതൃത്വം തള്ളിക്കളയുന്നില്ല. ഡിസംബറില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. 

നാളെ ചേരുന്ന സംഘടനാ ഭാരവാഹികളുടെ യോഗത്തില്‍ സംഘടന തിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തുമെന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമാകും. ബിജെപി ദേശീയ ഭാരവാഹികളേയും സംസ്ഥാന പ്രസിഡന്റുമാരേയും വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളേയും അമിത് ഷാ കാണും. ജൂണ്‍ 18ന് ജനറല്‍ സെക്രട്ടറിമാരുടെ യോഗവും അമിത് ഷാ വിളിച്ചിട്ടുണ്ട്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

40 പന്തുകൾ‍ ബാക്കിനിൽക്കെ ഇന്ത്യയെ അനായാസ വിജയത്തിലെത്തിച്ചത്...  (9 minutes ago)

യുവാവിനു പിന്നാലെ മുത്തശ്ശിയും അവരുടെ സഹോദരിയും... സങ്കടക്കാഴ്ചയായി...  (19 minutes ago)

തിരക്കേറിയതോടെ മൂന്ന് കിലോമീറ്റർ വരെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു....    (26 minutes ago)

സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സകള്‍ ശക്തമാക്കുന്നു  (42 minutes ago)

പ്രസിദ്ധീകരിച്ച കരട് വോട്ടർപ്പട്ടികയിൽ പേരില്ലാത്തവർ പുതിയ അപേക്ഷ നൽകണം  (49 minutes ago)

സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്  (1 hour ago)

ഇന്ന് രാത്രി ദീപാരാധന വരെ തങ്കി അങ്കി ചാർത്തിയുള്ള അയ്യപ്പദർശനം സാധ്യമാകും  (1 hour ago)

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (8 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (9 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (10 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (10 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (11 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (11 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (11 hours ago)

Malayali Vartha Recommends