Widgets Magazine
16
Jul / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെവിൻ വധക്കേസിൽ ഒന്നാംഘട്ട സാക്ഷി വിസ്താരം പൂർത്തിയായി പ്രോസിക്യൂഷൻ ഹാജരാക്കിയ 186 സാക്ഷികളിൽ 113 പേരെ കോടതി വിസ്തരിച്ചിരുന്നു.. 29 ന് പ്രതികളുടെ വിചാരണ ആരംഭിക്കും

25 JUNE 2019 04:36 PM IST
മലയാളി വാര്‍ത്ത

കെവിന്റെ വീട്ടിൽ ജീവിതത്തിന്റെ ചൂളയില്‍ പാകപ്പെട്ട കരുത്തിന്റെ പ്രതീകമായി ഇപ്പോഴും നീനു ഉണ്ട്. ‘ഇവരെ എന്നെ നോക്കാന്‍ എല്‍പ്പിച്ചിട്ടാ കെവിന്‍ ചേട്ടന്‍ പോയത്. അച്ചായിക്കും ഈ വീട്ടിലും കെവിന്‍ ചേട്ടന്റെ സ്ഥാനത്ത് ഞാനുണ്ട്. ഞാന്‍ പഠിക്കും. ജോലി വാങ്ങും...’ നീനുവിന്റെ തീരുമാനം ഉറച്ചതാണ്

കെവിൻ വധക്കേസിൽ ഒന്നാംഘട്ട സാക്ഷി വിസ്താരം പൂർത്തിയായി പ്രോസിക്യൂഷൻ ഹാജരാക്കിയ 186 സാക്ഷികളിൽ 113 പേരെ കോടതി വിസ്തരിച്ചിരുന്നു.. 29 ന് പ്രതികളുടെ വിചാരണ ആരംഭിക്കും.

പ്രത്യേക കേസായി പരിഗണിച്ച് നാൽപ്പത്തിരണ്ട് ദിവസം കൊണ്ടാണ് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി സാക്ഷി വിസ്താരം പൂർത്തിയാക്കിയത്. കെവിനൊപ്പം തട്ടിക്കൊണ്ടുപോയ അനീഷ് ഉൾപ്പെടെ നൂറ്റി പതിമൂന്ന് പേരെയാണ് വിസ്തരിച്ചത്. വിചാരണയ്ക്കിടെ കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന മൊഴി നീനു കോടതിയിലും ആവർത്തിച്ചിരുന്നു.

ഇരുപത്തിയെട്ടാം സാക്ഷി എബിൻ പ്രദീപ് ഉൾപ്പെടെ അഞ്ച് സാക്ഷികൾ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. 238 പ്രമാണങ്ങളും മൊബൈൽ ഫോൺ, സി.സി.ടി.വി ദൃശ്യങ്ങൾ, ആക്രമിക്കാൻ ഉപയോഗിച്ച വാൾ എന്നിവ ഉൾപ്പെടെ 56 തെളിവുകളും പ്രോസിക്യുഷൻ ഹാജരാക്കി.

കെവിന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്ന നിർണായക മൊഴികളാണ് ഫോറൻസിക് വിദഗ്ധർ നൽകിയത്. വിചാരണയ്ക്കിടെ സാക്ഷികളെ മർദ്ദിച്ച രണ്ട് പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. കേസിലെ പതിനാല് പ്രതികളിൽ ഒൻപത് പേരാണ് നിലവിൽ റിമാൻഡിലുണ്ട്. ഇരുപത്തിയൊൻപതിന് പ്രതികളുടെ വിചാരണ ആരംഭിക്കും.

കഴിഞ്ഞ മെയ് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രണയ വിവാഹത്തിന്‍റെ പേരിൽ ഭാര്യാ സഹോദരന്‍റെ നേതൃത്വത്തിൽ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്.നീനു എന്ന സമ്പന്നകുടുംബത്തിലെ യുവതിക്ക് കെവിന്‍ എന്ന സാധാരണക്കാരനോട് തോന്നിയ വികാരത്തിനും പ്രണയം എന്നുതന്നെയാണ് പേര്. അച്ഛന്റെ പൊന്നും പണവും ഒന്നും വേണ്ട, എനിക്ക് അയാളോടൊപ്പം ജീവിച്ചാല്‍ മതി എന്ന തീരുമാനത്തിന് ഏറ്റ പ്രഹരമായിരുന്നു കെവിന്റെ കൊലപാതകം

2018 മെയ് 24-നാണ് കോട്ടയത്ത് ബിരുദവിദ്യാർഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്. രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹിതയായ വിവരം നീനു തന്നെയാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്. പിറ്റേന്ന് നീനുവിന്‍റെ വീട്ടുകാർ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി.

രജിസ്റ്റർ വിവാഹത്തിന്‍റെ രേഖകൾ പൊലീസിനെ കാണിച്ചിട്ടും നീനുവിനെയും കെവിനെയും ഉദ്യോഗസ്ഥർ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. വീട്ടുകാരോടൊപ്പം പോകാനാണ് നീനുവിനോട് പൊലീസ് നിർദ്ദേശിച്ചത്. അതിന് വിസമ്മതിച്ചതോടെ ബലംപ്രയോഗിച്ച് നീനുവിനെ അവിടെ നിന്ന് കൊണ്ടുപോകാൻ വീട്ടുകാർ ശ്രമിച്ചു. ബഹളം കേട്ട് ആളുകൾ കൂടിയതോടെ വീട്ടുകാർ പിൻവാങ്ങി.

തുടർന്ന് മെയ് 28ന് കോട്ടയത്തെ ചാലിയേക്കര ആറ്റിൽ നിന്ന് കെവിന്‍റെ മൃതദേഹം കണ്ടെത്തി. അതിന്‍റെ തലേദിവസം നീനുവിന്‍റെ സഹോദരൻ ഷാനുവിന്‍റെ നേതൃത്വത്തിൽ കാറിലെത്തിയ നാലംഗസംഘം കെവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇവർ കെവിനെ മർദ്ദിച്ച് അവശനാക്കി ആറ്റിൽ തള്ളുകയാണെന്നാണ് പൊലീസ് അന്വേഷണത്തിൽ വെളിവായത്. നീനുവിന്‍റെ സഹോദരൻ ഷാനുവും അച്ഛൻ ചാക്കോയും കേസിലെ ഒന്നും അഞ്ചും പ്രതികളാണ്. കേസിൽ 186 സാക്ഷികളും 180 തെളിവുപ്രമാണ രേഖകളുമുണ്ട്

ഇനി ജീവിതത്തിനും വിധിക്കും ഇതിനപ്പുറം തന്നില്‍ ക്ഷതമേല്‍പ്പിക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവിന്റെ കരുത്തായി മരണത്തിലെങ്കിലും കെവിന് നീതി ലഭിക്കുമെന്ന പ്രാർത്ഥനയിലാണ് നീനു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാവരോടും ഒരു നന്ദി പറയാനുണ്ട്; മലയാളികളുടെ നല്ല മനസ്സിന്; മകന്‍ മിടുക്കനായി ജീവിതത്തിലേക്ക് തിരിച്ചുവരുന്നു; ആ അമ്മയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു; എല്ലാത്തിനും നന്ദി ഒരുപാടു നന്ദി  (2 hours ago)

സൗഹൃദത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന നടിമാര്‍  (5 hours ago)

ജൂനിയര്‍ തൈമൂര്‍ എന്ന പേരില്‍ ശ്രദ്ധ നേടുകയാണ് സണ്ണിയുടെ പുത്രന്‍  (5 hours ago)

പ്രിയങ്കയുടെ റൊമാന്റിക് ഡാന്‍സ് വീഡിയോ വൈറലാകുന്നു  (6 hours ago)

മോര്‍ഫ് ചെയ്ത ഫോട്ടോ വിവാദത്തെ കുറിച്ച് അനുഷ്‌കയുടെ തുറന്നു പറച്ചില്‍  (6 hours ago)

കാണാതായ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കാര്യവട്ടം കാമ്പസിലെ കാട്ടിനുള്ളില്‍ കണ്ടെത്തി  (7 hours ago)

ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുക്കണമെങ്കില്‍ ബോസിനെ തൃപ്തിപ്പെടുത്തണം... ബിഗ്‌ബോസിനെതിരേ ഗുരുതര ലൈംഗിക ആരോപണവുമായി മാധ്യമപ്രവര്‍ത്തക  (7 hours ago)

വിവാഹ നിശ്ചയം കഴിഞ്ഞ 16കാരിയെ പ്രതിശ്രുതവരന്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി  (7 hours ago)

അടുത്ത ലോകകപ്പ് ഇന്ത്യയില്‍  (8 hours ago)

മഞ്ജുവാര്യര്‍ക്കെതിരെ വീടുവെച്ച് നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചെന്ന പരാതിക്ക് പരിഹാരം  (8 hours ago)

യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ അക്രമത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി  (8 hours ago)

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ കേസ് സി.ബി.ഐ അന്വേഷിക്കണം; ഉദ്യോഗസ്ഥര്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സാജന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കി  (8 hours ago)

ബിരിയാണി തിന്നു; 10000 രൂപ കിട്ടി; വ്യത്യസ്തമായി ബിരിയാണി തീറ്റ മത്സരം  (8 hours ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉടനില്ല: , ഈ മാസം അവസാനം വരെ നിലവിലെ സ്ഥിതി തുടരുമെന്ന് കെ.എസ്.ഇ.ബി  (8 hours ago)

ഇടിമുറിയിലെ ഉത്തരക്കടലാസുകൾ .........യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ റൂമിലും ഉത്തരക്കടലാസ് കെട്ട്  (9 hours ago)

Malayali Vartha Recommends