Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

മോഹം വീണുടയുമോ? മോദിയെ പുകഴ്ത്തി എന്ന ഒറ്റ കാരണത്താല്‍ അബ്ദുള്ള കുട്ടിയ്ക്ക് വലിയ സ്ഥാനങ്ങള്‍ നല്‍കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ശ്രമിക്കവെ ഇടംകോലിട്ട് സംസ്ഥാന ബിജെപി നേതൃത്വം; അബ്ദുള്ളക്കുട്ടി കണ്ണൂരുകാരനായതിനാല്‍ അവിടെ മത്സരിക്കട്ടെ

07 JULY 2019 11:40 AM IST
മലയാളി വാര്‍ത്ത

വേലിയില്‍ ഇരുന്ന പാമ്പിനെ എടുത്ത് വേണ്ടാത്തിടത്ത് വച്ച അവസ്ഥ പോലെയായി അബ്ദുള്ള കുട്ടിയെ ബിജെപിയില്‍ എടുത്തതിനെ സംസ്ഥാന ബിജെപിക്കാര്‍ കാണുന്നത്. ബിജെപി ജയിക്കാന്‍ ഏറെ സാധ്യതയുള്ള മഞ്ചേശ്വരം കണ്ണും നട്ടാണ് അബ്ദുള്ളക്കുട്ടി വരുന്നതെന്നാണ് ബിജെപിക്കാര്‍ തന്നെ പറയുന്നത്. അതേ സമയം തന്നെ അബ്ദുള്ളക്കുട്ടിയുടെ മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിര്‍പ്പ് അറിയിച്ച് പാര്‍ട്ടി പ്രാദേശിക ഘടകം രംഗത്തുവന്നു. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ആരാകണമെന്നത് സംബന്ധിച്ച് തീരുമാനം ഒന്നും ആയില്ലെങ്കിലും തങ്ങളുടെ നിലപാട് വ്യക്തമാക്കുകയാണ് ബി.ജെ.പി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി.

മഞ്ചേശ്വരം കന്നഡിഗരുടെ നാട്, കന്നട നാട്ടില്‍ ഇവിടത്തുകാര്‍ തന്നെ മത്സരിക്കും, ഇനി പുറത്തുനിന്ന് ആരെങ്കിലും വരുന്നെങ്കില്‍ അത് കെ. സുരേന്ദ്രന്‍ തന്നെയായിരിക്കും. ബി.ജെ.പിയില്‍ ചേര്‍ന്ന അബ്ദുള്ളക്കുട്ടി മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകും എന്ന പ്രചാരണം അദ്ദേഹം തള്ളുകയും ചെയ്തു. 'അബ്ദുള്ളക്കുട്ടി കണ്ണൂരില്‍ പോയി മത്സരിക്കട്ടെ, അദ്ദേഹത്തിന്റെ നാട് അതല്ലേ. മഞ്ചേശ്വരത്ത് വന്ന് സ്ഥാനാര്‍ത്ഥിയായതുകൊണ്ട് പാര്‍ട്ടിക്ക് എന്തെങ്കിലും കൂടുതല്‍ നേട്ടമുണ്ടാകുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്കില്ല. അബ്ദുള്ളക്കുട്ടി മത്സരിച്ചതുകൊണ്ട് മുസ്‌ലിം വിഭാഗത്തിന്റെ നൂറുവോട്ട് അധികം ബി.ജെ.പിക്ക് കിട്ടാന്‍ പോകുന്നില്ല'.അതേസമയം മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്‌ലിം വിഭാഗത്തിലെ നേതാവാണ് മത്സരിക്കുന്നതെങ്കില്‍ പാര്‍ട്ടിക്ക് അത് ഗുണം ചെയ്‌തേനെയെന്നും അദ്ദേഹം പറഞ്ഞു. 

അബ്ദുള്ളക്കുട്ടി സ്ഥാനാര്‍ത്ഥിയാകും എന്ന് ഞങ്ങളാരും പറഞ്ഞിട്ടില്ല. അതെല്ലാം മാദ്ധ്യമങ്ങളുടെ സൃഷ്ടിയല്ലേ. മഞ്ചേശ്വരത്ത് അബ്ദുള്ളക്കുട്ടി ബി.ജെ.പിക്കുവേണ്ടി പ്രചാരണം നടത്താനുണ്ടാകുമെന്നും സതീഷ്ചന്ദ്ര ഭണ്ഡാരി പറഞ്ഞു.കേന്ദ്ര നേതൃത്വം തീരുമാനിക്കുംമഞ്ചേശ്വരത്ത് ഇനി മത്സരിക്കാന്‍ ഇല്ലെന്ന് സുരേന്ദ്രന്‍ തന്നെ നേരത്തെ വ്യക്തമാക്കിയതല്ലേ. ഇപ്പോള്‍ അതൊന്നും പറയാറായിട്ടില്ല. സ്ഥാനാര്‍ത്ഥി ആരാണെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വമാണെന്നും സതീഷ്ചന്ദ്ര ഭണ്ഡാരി പറഞ്ഞു. 

ബി.ജെ.പി നേതൃത്വം മണ്ഡലത്തിന് പുറത്തുനിന്ന് ഒരാളെ മത്സരിപ്പിക്കണമെന്ന് തീരുമാനിച്ചാല്‍ അത് കെ. സുരേന്ദ്രന്‍ തന്നെയായിരിക്കും. ഇന്നത്തെ സാഹചര്യത്തില്‍ മറ്റൊരാളെ പാര്‍ട്ടി പരിഗണിക്കാനിടയില്ല. രവീശ തന്ത്രിക്ക് ഒരവസരം കൂടി നല്‍കുമോയെന്നും പറയാനാവില്ല. അദ്ദേഹം ഭാഷാ ന്യൂനപക്ഷ വിഭാഗത്തിന്റെ പ്രതിനിധി കൂടിയാണ്. മഞ്ചേശ്വരം മണ്ഡലത്തില്‍ മത്സരിച്ചാല്‍ ജയിക്കാനുള്ള എല്ലാ പിന്തുണയും ജനങ്ങള്‍ നല്‍കുകയും ചെയ്യും. രവീശ തന്ത്രി മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന്റെ ചുക്കാന്‍ പിടിക്കുകയാണ്. മഞ്ചേശ്വരം മണ്ഡലം പ്രഭാരിയായി അദ്ദേഹത്തെ പാര്‍ട്ടി നിയോഗിച്ചതാണ്. സംസ്ഥാന കമ്മിറ്റി അംഗമാണ് തന്ത്രി. ബൂത്തുകമ്മിറ്റികള്‍ ഒരുക്കി മണ്ഡലം പിടിക്കാനുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ പാര്‍ട്ടി നടത്തുന്നത്. 

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേട്ടമുണ്ടാക്കാനായെങ്കിലും മണ്ഡലം ബി.ജെ.പിയെ കൈവിട്ടുവെന്ന് അര്‍ത്ഥമില്ല. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ അതെല്ലാം മാറിമറിയും. യു.ഡി.എഫിന് ലഭിച്ച 5000 ത്തോളം വോട്ടുകള്‍ എന്‍.ഡി.എയ്ക്ക് ലഭിക്കും. സി.പി.എം തോല്‍ക്കണം എന്നുകരുതി രാജ്‌മോഹന്‍ ഉണ്ണിത്താന് വോട്ട് ചെയ്തവരും കേന്ദ്രത്തില്‍ രാഹുല്‍ വരുമെന്ന് കരുതി വോട്ട് നല്‍കിയവരും ഉപതിരഞ്ഞെടുപ്പില്‍ മറിച്ചുകുത്തും. യു.ഡി.എഫിന്റെ 11,000 വോട്ട് ഭൂരിപക്ഷം ബി.ജെ.പി അട്ടിമറിക്കുമെന്നും സതീഷ് ചന്ദ്ര ഭണ്ഡാരി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (5 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (5 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (5 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (5 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (6 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (6 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (6 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (6 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (7 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (7 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (7 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (7 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (7 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (7 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (7 hours ago)

Malayali Vartha Recommends