ജയിലിൽ തിന്ന് കൊഴുത്ത് അഷ്കറും അഖിലയും !! തലയ്ക്ക് മീതെ ശാപം മാറാതെ ആ വീട്ടിൽ ആമിനയുടെ കണ്ണുനീർ, ആമിനയുടെ ചികിത്സ മുടങ്ങി

സ്നേഹിച്ച് പോയി എന്ന ഒരു കാരണം കൊണ്ട് മാത്രം കൊടുംവേദന അനുഭവിക്കേണ്ടി വന്ന പെൺകുട്ടിയാണ് ആമിന. നെടുമങ്ങാട് അമ്മയും അഷ്കറെന്ന രണ്ടാനച്ഛനും ചേർന്ന് ഒന്നര വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തി എന്ന വാർത്ത പുറത്ത് വന്നപ്പോയാണ് ആ സൈക്കോയുടെ യത്ഥാർത്ഥ മുഖം പുറം ലോകമറിഞ്ഞത്. രണ്ടാനച്ഛന്റെ ക്രൂരതയ്ക്കൊടുവിൽ മരണപ്പെട്ട കുഞ്ഞ് മാത്രമല്ല അവനെ സ്നേഹിച്ച് 18വയസ്സിൽ സ്വന്തം ഉപ്പയേയും ഉമ്മയേയും ഉപേക്ഷിച്ച് അവനൊപ്പം ഇറങ്ങിപ്പോയ ആമിനയെന്ന പെൺകുട്ടിയും അനുഭവിക്കേണ്ടി വന്നത് കൊടുംക്രൂരതകളാണ്.
അഷ്കറിന്റെ വീട്ടുകാർക്കും അവന്റെ സുഖങ്ങൾക്കും വേണ്ടി അവൻ ആ പെൺകുട്ടിയെ മാരകമായ രീതിയിൽ ഉപദ്രവിച്ചു. വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിക്കുകയും തല ഭിത്തിയിലിടിച്ച് അവളെ കോമയിൽ ആക്കുകയും ചെയ്തു. അവസാനം ജീവച്ഛവം പോലെ കിടന്ന തന്റെ മകളെ കോരിയെടുത്ത് ആശുപത്രിയിലെത്തിച്ചത് ആമിനയുടെ പിതാവാണ്. അവളെ കൊണ്ട് ഇനി എഴുനേറ്റ് നടക്കാൻ പറ്റില്ലെന്നായതോടെ അവളെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം. അതായിരുന്നു അഷ്കറിന്റെ ലിവിങ് ടുഗതർ പങ്കാളിയായ അഖില. അഖിലയെ വിവാഹം കഴിച്ചതോടെ ആമിനയുടെ ജീവിതത്തിൽ നിന്ന് അഷ്കറെന്ന ശാപം ഒഴിഞ്ഞുപോയി എന്നു കരുതി ആശ്വസിക്കുകയായിരുന്നു ആമിനയുടെ കുടുംബം.
ആമിനയെ ചികിത്സിച്ച് തിരികെ ജീവിതത്തിലേക്ക് കൊണ്ട് വരാൻ ആ വൃദ്ധർ ഉറക്കമിളച്ച് കാത്തിരുന്നു. എന്നാൽ ആ കുഞ്ഞിന്റെ കൊലപാതക വാർത്ത എത്തിയതോടെ അഷ്കറെന്ന ശാപം ആമിനയെ വീണ്ടും പിടികൂടി. അഷ്കറിന്റെ ക്രൂരതയുടെ ആദ്യയിര എന്ന രീതിയിൽ മാധ്യമങ്ങളായ മാധ്യമങ്ങളെല്ലാം അവളെ വന്ന് കണ്ട് വിവരങ്ങൾ ശേഖരിച്ചു. ബ്രേക്കിങുകൾക്ക് ശേഷം ആമിന വാർത്താക്കാർക്ക് വെറും സ്റ്റോറി മാത്രമായി. എന്നാൽ അവർക്ക് സംഭവിച്ചതോ? വാർത്ത വഴി സഹായമൊരുപാട് കിട്ടുന്നുണ്ടെന്ന് തെറ്റുദ്ധരിച്ച് കിട്ടികൊണ്ടിരുന്ന സഹായങ്ങൾ എല്ലാം നിലച്ചു. സർക്കാർ സഹായത്തിലും നിലവിലൊരു തീരുമാനം ഇതുവരെയായിട്ടില്ല. ഇതോടു കൂടെ മകളെ നോക്കാൻ ജോലി ഉപേക്ഷിച്ച് അവൾക്കൊപ്പം കഴിയുന്ന മാതാപിതാക്കളുടെ നെഞ്ചിൽ തീയാണ്.
https://www.facebook.com/Malayalivartha

























