പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..

സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ വീണാ വിജയൻ്റെ ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിച്ചു.പത്ത് മണിക്കൂറോളം ചോദ്യം ചെയ്തു. നീണ്ട ചോദ്യം ചെയ്യലിനുശേഷം വീണ കൊച്ചിയിലെ ഇ.ഡി ഓഫീസിൽനിന്ന് മടങ്ങി.
മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല.ഇന്ന് രാവിലെ 10:30-ഓടെ ഭർത്താവും എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസിനൊപ്പമാണ് വീണ ഇ.ഡി ഓഫീസിൽ ഹാജരായത്. 11-മണിയോടെയായിരുന്നു ചോദ്യം ചെയ്യൽ ആരംഭിച്ചത്.വീണയെ ഇറക്കിയ ശേഷം അദ്ദേഹം പോയി. ചോദ്യം ചെയ്യൽ രാത്രി ഏകദേശം 8 മണി വരെ തുടർന്നു.കേസിന്റെ സെൻസിറ്റീവ് സ്വഭാവം കണക്കിലെടുത്ത് ഇഡി ഓഫീസിന് ചുറ്റും കനത്ത പോലീസ് വിന്യാസം ഉണ്ടായിരുന്നു,
കൂടാതെ മെയ് 27 ന് പരിശോധനകൾക്ക് ശേഷം പിണറായിയുടെ വസതിയിൽ നിന്ന് ഇറങ്ങുമ്പോൾ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ഒരു ജനക്കൂട്ടം ആക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തിലും.സിഎംആർഎല്ലിൽ നിന്ന് എക്സലോജിക് സ്വീകരിച്ചതായി പറയപ്പെടുന്ന 2.78 കോടി രൂപയുടെ വിനിയോഗം, പണം നൽകാനുള്ള സാഹചര്യം, ജയ കർത്ത ഡയറക്ടറായ എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്ന് ലഭിച്ച 50 ലക്ഷം രൂപയുടെ വായ്പ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ അന്വേഷണ ഉദ്യോഗസ്ഥർ വീണയോട് ചോദിച്ചതായി വൃത്തങ്ങൾ അറിയിച്ചു.നേരത്തെ ജൂൺ 12-ന് ഹാജരാകാൻ ഇ.ഡി നിർദേശിച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി വീണ എത്തിയിരുന്നില്ല.
രേഖകൾ അഭിഭാഷകർ വഴി ഹാജരാക്കാമെന്ന വീണയുടെ നിർദേശം തള്ളിയ ഇ.ഡി, നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പുതിയ സമൻസ് നൽകുകയായിരുന്നു. കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് എന്തിനാണ് പണം ലഭിച്ചതെന്ന് വ്യക്തമാക്കുന്ന രേഖകൾ സഹിതം ഹാജരാകാനാണ് വീണയോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നത്.ഈ കേസുമായി ബന്ധപ്പെട്ട് സിഎംആർഎൽ ജോയിന്റ് മാനേജിങ് ഡയറക്ടർ ശരൺ എസ്. കർത്ത, ഡയറക്ടർ ജയ എസ്. കർത്ത എന്നിവരെ കഴിഞ്ഞ ചൊവ്വാഴ്ച ഇ.ഡി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ 15 വർഷത്തെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ഇവർ ഇ.ഡിക്ക് മുമ്പാകെ ഹാജരാക്കിയതായാണ് വിവരം. ഇന്നത്തെ എട്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വീണ മടങ്ങിയെങ്കിലും വരും ദിവസങ്ങളിലും കൂടുതൽ ചോദ്യം ചെയ്യലുണ്ടാകുമെന്നാണ് സൂചന.
വീണയുടെ ആസ്തികളുടെ വിശദാംശങ്ങളും ഇഡി സംഘം ശേഖരിച്ചുവെന്നും പരിശോധനയ്ക്ക് വിധേയമാക്കിയ ഫണ്ട് ഉപയോഗിച്ച് എന്തെങ്കിലും സമ്പാദിച്ചിട്ടുണ്ടോ എന്നും പരിശോധിച്ചുവരികയാണെന്നും വൃത്തങ്ങൾ അറിയിച്ചു. അത്തരം സ്വത്തുക്കൾ കണ്ടെത്തിയാൽ, ഏജൻസിക്ക് ജപ്തി നടപടികൾ ആരംഭിച്ചേക്കാം.കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ പ്രധാന ഘടകമായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) ശേഖരിച്ച രേഖകൾ ആക്‌സസ് ചെയ്യുന്നതിന് കൊച്ചിയിലെ ഒരു പ്രത്യേക കോടതിയിൽ നിന്ന് ഇഡി അടുത്തിടെ അനുമതി നേടിയിരുന്നു. എന്നിരുന്നാലും, എസ്എഫ്‌ഐഒ റിപ്പോർട്ടിനൊപ്പം ചേർത്ത 134 രേഖകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു.
എക്സലോജിക് ഒരിക്കലും നൽകാത്ത സേവനങ്ങൾക്ക് CMRL-ൽ നിന്ന് ഗണ്യമായ തുക കൈപ്പറ്റിയതായി SFIO റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഇഡി അന്വേഷണം പ്രധാനമായും നടക്കുന്നത്. മെയ് 27 ന് ഒന്നിലധികം സ്ഥലങ്ങളിൽ നടത്തിയ പരിശോധനകളെ തുടർന്ന്, കേസുമായി ബന്ധപ്പെട്ട് 18.36 കോടി രൂപ അടങ്ങിയ 242 ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചു. അക്കൗണ്ടുകളിലൊന്ന് വീണയുടേതാണെന്ന് പിണറായി സമ്മതിച്ചു.വ്യവസായി ശശിധരൻ കർത്തയുടെ മകനും സിഎംആർഎൽ എംഡിയുമായ സരൺ എസ് കർത്തയെയും ശശിധരൻ കർത്തയുടെ ഭാര്യയും മകളുമായ ജയ കർത്തയെയും ഷിബി കർത്തയെയും ഇഡി ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ട്.രണ്ടേമുക്കാൽ കോടി രൂപ എന്ന ചീള് കേസിനു വേണ്ടി ഈ ഡി ഇങ്ങനെ ഒരാളുടെ പുറകെ വട്ടമിട്ട് നടക്കില്ല...തുക അതിൽ കൂടുതൽ ഉണ്ടാകും...
അത് പുറത്തേക്ക് കടത്തിയിട്ടും ഉണ്ടാകും...വീണാ വിജയൻ കർത്താവിന്റെ സ്വന്തക്കാരി ആയതുകൊണ്ട് കൊടുത്തതല്ല...പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ട് കൊടുത്തതാണ്....പരിസ്ഥിതി വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയുമായ പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു... അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്.....അത് ഈ ഡി ക്കും അറിയാം ലോകത്തുള്ള എല്ലാ മനുഷ്യർക്കും അറിയാം..കരിമണൽ കേസ് ആയാലുംമാസപടി കേസായാലും സ്വർണ്ണ കടത്ത് കേസ് ആയാലും ലൈഫ് മിഷൻ കേസ് ആയാലും പിണറായി വിജയന് നേരെ അന്വേഷണങ്ങൾ വരുന്നത് തന്നെയാണ് കേരളത്തിനും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും നല്ലത്...
അന്വേഷണം മൂർദ്ധന്യത്തിൽ എത്തിയാൽഅദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കും...അദ്ദേഹം രാജിവച്ചാൽ പിറ്റേദിവസം തന്നെ ഗോവിന്ദൻ സ്വയം ഇറങ്ങി കണ്ടം വഴി ഓടും....പുതിയ നേതൃത്വം വരും...പാർട്ടി തളിരിടും പൂവിടും...സമ്മർദ്ദങ്ങളോ പ്രതിഷേധങ്ങളോ ഇല്ലാതെ പാർട്ടിയുടെയും അണികളുടെയും സ്വപ്നങ്ങൾ സഫലമാകും...വിലക്കയറ്റവും ദുരന്തങ്ങളും മൂലം ദുരിതത്തിലായ ജനം നിസ്സഹായരായി ഒരു ഭാഗത്ത്...!അഴിമതിയും ധൂർത്തും കൊള്ളയും ഗുണ്ടായിസവും നടത്തി ആനന്ദനൃത്തമാടിയവർ മറുഭാഗത്ത്...!കേരളത്തിൻ്റെ ഭാവി തന്നെ തുലാസ്സിലാക്കിയ പോയ നാളുകൾ ഓർക്കാൻ കൂടി മനസ്സ് വരുന്നില്ല! എല്ലാം കാണുന്നൊരാൾ മുകളിലുണ്ടെന്ന് ഇക്കൂട്ടർക്ക് വിശ്വാസമില്ലെങ്കിലും
ഇതിൻ്റെയെല്ലാം ഇരയായി നിലയില്ലാക്കയത്തിൽ പെട്ടുപോയ ജനങ്ങൾക്കത് വിശ്വാസമായിരുന്നു!എന്നും അധികാരത്തിൻ്റെ അപ്രമാദിത്വത്തിൽ രമിക്കാമെന്നോർത്തോ?നിയമത്തിനും നീതിക്കും വഴങ്ങാതെ അധികാരത്തിൻ്റെ ഗർവ്വിൽ, താൻപോരിമയിൽ കെട്ടിപ്പൊക്കുന്നതെല്ലാം ഒരുനാൾ നിലംപൊത്തുമെന്ന തിരിച്ചറിവാണ് വീണാ വിജയൻ്റെ ജീവിതം ഇന്നു കേരളത്തിന് നൽകുന്ന പാഠം! വീണയും ഭർത്താവും കൂടി ഇ ഡി ഓഫീസിൽ നൈസായി വന്ന് ഇറങ്ങുന്ന കാണുന്ന ജയിലിൽ കിടക്കുന്ന സഖാക്കളുടേ മനസിൽ ഒരു ചോദ്യമുണ്ട്..ഉത്തരവും
എന്തിനോ വേണ്ടി തിളച്ച സാമ്പാർ ആയിരുന്നു നമ്മളെന്ന്..
https://www.facebook.com/Malayalivartha























