ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ശ്രീകോവിലിലെ പ്രഭാമണ്ഡലത്തില്‍ നിന്നും സാമ്പിള്‍ ശേഖരിച്ച വിവരം എസ്‌ഐടി ഹൈക്കോടതിയെ അറിയിക്കുകയും ചെയ്യും. അന്വേഷണ റിപ്പോര്‍ട്ടും എസ്‌ഐടി ഇന്ന് കോടതിയില്‍ സമര്‍പ്പിക്കുന്നതാണ്.
ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പ്രഭാമണ്ഡലത്തിന്റെയും വാതിലിന്റെ മുകള്‍ ഭാഗത്തെയും പാളികളുടെയും സാംപിള്‍ ശേഖരിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടായിരുന്നു.
ഇതിനെ തുടര്‍ന്ന് എസ്‌ഐടി പ്രഭാമണ്ഡലത്തില്‍ നിന്നും ദ്വാരകപാലക ശില്‍പ്പങ്ങളില്‍ നിന്നും കട്ടിളപ്പാളിയില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. അത് പരിശോധനയ്ക്ക് അയക്കാനുള്ള അനുമതിയും ഇന്ന് എസ്‌ഐടി തേടുന്നതാണ്.
"
https://www.facebook.com/Malayalivartha

























