ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്

നടി ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു തട്ടിയെടുത്തെന്ന കേസില്‍ ഇ.ഡി റെയ്ഡ്. മധുരയിലും ചെന്നൈയിലും ഉള്‍പ്പെടെ 6 ഇടങ്ങളിലാണ് റെയ്ഡ്. കേസില്‍ പ്രതി ചേര്‍ത്ത സിനിമ നിര്‍മാതാവ് അളഗപ്പനുമായി ബന്ധപ്പെട്ട ഇടങ്ങളിലായിരുന്നു റെയ്ഡ്. വസ്തു ഇടപാടിന്റെ മറവിലെ സാമ്പത്തിക തിരിമറികളും പണം കൈമാറ്റവും അന്വേഷിക്കാനാണു റെയ്‌ഡെന്ന് അധികൃതര്‍ പറഞ്ഞു.
ഗൗതമി 2023ല്‍ നല്‍കിയ പരാതിയില്‍ 7 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. ചികിത്സാ ആവശ്യങ്ങള്‍ക്കും മകളുടെ വിദ്യാഭ്യാസച്ചെലവിനുമായി ശ്രീപെരുംപുത്തൂരില്‍ ഗൗതമിക്കു സ്വന്തമായുണ്ടായിരുന്ന 46 ഏക്കര്‍ സ്ഥലം വില്‍ക്കാന്‍ 2004ല്‍ തീരുമാനിച്ചതായാണു പരാതിയില്‍ പറയുന്നത്. അവസ്ഥ ചൂഷണം ചെയ്ത്, നിര്‍മാതാവ് സി.അളഗപ്പനും കുടുംബവും വ്യാജ രേഖ ചമച്ച് 25 കോടി രൂപ വിലവരുന്ന സ്വത്ത് തട്ടിയെടുത്തെന്നാണു പരാതി.
അന്വേഷണം നടത്തിയ പൊലീസ് അളഗപ്പനും ഭാര്യയും അടക്കം 4 പേരെ അറസ്റ്റ് ചെയ്തിരുന്നു. ബിജെപി നേതാക്കള്‍ അളഗപ്പനെ സഹായിക്കുന്ന നിലപാടെടുത്തെന്ന് ആരോപിച്ച് ഗൗതമി പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ച് അണ്ണാഡിഎംകെയില്‍ ചേര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha
























