Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

ദുരാചാരങ്ങള്‍ക്ക് കടിഞ്ഞാണിട്ട് സംസ്ഥാന സര്‍ക്കാര്‍; അന്ധവിശ്വാസത്തിന്‍റെ പേരില്‍ ദുര്‍മന്ത്രവാദവും കൂടോത്രവും ചെയ്യുന്നവർക്ക് കാത്തിരിക്കുന്നു ഏഴ് വര്‍ഷം തടവും 50,000 രൂപ പിഴയും

07 JULY 2019 11:44 AM IST
മലയാളി വാര്‍ത്ത

സ്വന്തം ചോരയില്‍ പിറന്ന കുഞ്ഞിനെപോലും ബലികൊടുക്കുന്നതിന് തയ്യാറാകുന്ന മാതാപിതാക്കളുടെ നാടായി ഇന്നും ഇന്ത്യാ രാജ്യം നില്‍ക്കുന്നു എന്നത് അപമാനഭാരത്താല്‍ തലകുനിച്ചുകൊണ്ടു മാത്രമെ നമുക്ക് കേള്‍ക്കാന്‍ കഴിയുകയുള്ളു. ദുര്‍മന്ത്രവാദികള്‍ നടത്തുന്ന ആഭിചാര പ്രയോഗങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരകള്‍ ആകുന്നത് പാവപ്പെട്ട സ്ത്രീകളും കുട്ടികളുമാണ്. ഇപ്പോഴിതാ ദുര്‍മന്ത്രവാദവും കൂടോത്രവും കുറ്റകരമാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തുകയാണ്. ഇതുസംബന്ധിച്ച കരടു നിയമത്തിന് സംസ്ഥാന നിയമപരിഷ്‌കരണ കമ്മിഷന്‍ രൂപം നല്‍കി. അന്ധവിശ്വാസത്തിന്‍റെ പേരില്‍ ശരീരത്തിന് ആപത്തുണ്ടാക്കുന്ന വിധം നടത്തുന്ന ആചാരങ്ങള്‍ കുറ്റകരമാക്കും. അന്ധവിശ്വാസത്തിന്‍റെ പേരില്‍ ദുര്‍മന്ത്രവാദവും കൂടോത്രവും നടത്തുന്നവര്ക്ക് പുതിയ നിയമ പ്രകാരം ഏഴ് വര്‍ഷം തടവും 50,000 രൂപ പിഴയും ലഭിക്കും. അന്ധവിശ്വാസം പ്രചരിപ്പിച്ച് സാധാരണക്കാരെ ചൂഷണം ചെയ്യുന്നതിന് തടയിടുന്നതിനായാണ് നിയമം ആവിഷ്കരിച്ചിരിക്കുന്നത്.

ശരീരത്തിന് ആപത്തുകളുണ്ടാക്കാത്ത മതപരമായ ആചാരങ്ങളെ നിയമത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് കമ്മീഷന്‍ കരടുനിയമം തയ്യാറാക്കിയത്. ദുര്‍മന്ത്രവാദം, ചികിത്സാനിഷേധം എന്നിവയില്‍ സംസ്ഥാനത്ത് പലരും കൊല്ലപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിയമനിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് നിയമം ഉണ്ടാക്കിയത്. ശാസ്‌ത്രീയ അടിത്തറയില്ലാതെ ഇത്തരം ദുരാചാരങ്ങള്‍ പ്രചരിപ്പിച്ച്‌ സാധരണക്കാരെ ചൂഷണം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യം. അതേസമയം, ശരീരത്തിന് ആപത്തുണ്ടാക്കാത്ത മതപരമായ ആചാരങ്ങളെ നിയമത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കുറ്റകരമാകുന്ന പ്രവൃത്തികൾ ഇങ്ങനെ...

1. പ്രേതബാധ ഒഴിപ്പിക്കലിന്റെ പേരില്‍ ശാരീരികോപദ്രവം ഏല്‍പ്പിക്കുന്നതിനായി മര്‍ദിക്കല്‍, കെട്ടിയിടല്‍, മുടിപറിച്ചെടുക്കല്‍, പൊള്ളിക്കല്‍, ലൈംഗികപ്രവൃത്തികള്‍ക്ക് നിര്‍ബന്ധിക്കല്‍, മൂത്രം കുടിപ്പിക്കല്‍ തുടങ്ങിയവ.
2. ദുര്‍മന്ത്രവാദം, കൂടോത്രം, നഗ്നരായി നടത്തിക്കല്‍ തുടങ്ങിയവ, അമാനുഷിക ശക്തിയുടെ പേരില്‍ ഒരാളുടെ ദൈനംദിന പ്രവൃത്തികള്‍ക്ക് തടസം നില്‍ക്കല്‍, നിധിയന്വേഷണത്തിന്റെ പേരിലുള്ള ഉപദ്രവം.

3. മൃഗത്തെയോ പക്ഷിയെയോ ഉപദ്രവിക്കുയോ കൊല്ലുയോ ചെയ്യുന്നതിനായി നിര്‍ബന്ധിക്കല്‍.

4. ചികിത്സ തേടുന്നതില്‍നിന്ന് തടയുകയും പകരം മന്ത്രതന്ത്രങ്ങള്‍, പ്രാര്‍ഥന തുടങ്ങിയ ചികിത്സകള്‍ നല്‍കുക.

5. കവിളില്‍ കമ്ബിയോ, അമ്ബോ തറയ്ക്കുക.

6. സ്ത്രീകളെ ബലപ്രയോഗത്തിലൂടെ ഒറ്റപ്പെടുത്തല്‍, ഗ്രാമത്തില്‍ പ്രവേശിക്കുന്നത് തടയുക, ആര്‍ത്തവപ്രസവാനന്തരം മാറ്റിപ്പാര്‍പ്പിക്കല്‍, ആരാധനയുടെ പേരില്‍ നഗ്നരായി നടത്തിക്കല്‍.

7. കുട്ടിച്ചാത്തന്റെ പേരില്‍ വീടിനുകല്ലെറിയുക, ഭക്ഷണമോ വെള്ളമോ മലിനപ്പെടുത്തുക

8. അമാനുഷിക ശക്തിയുടെ പേരില്‍ ചികിത്സതേടുന്നത്, മരണം, ശാരീരിവേദന എന്നിവയുടെ പേരില്‍ ഭീഷണിപ്പെടുത്തല്‍, സാമ്ബത്തിക നഷ്ടമുണ്ടാക്കല്‍.

നിയമം ബാധകമല്ലാത്ത പ്രവൃത്തികൾ ഇങ്ങനെ...

1. മത, ആത്മീയസ്ഥലങ്ങളില്‍ നടക്കുന്ന ആരാധനാരീതികള്‍.

2. ഉത്സവങ്ങള്‍, പ്രാര്‍ഥനങ്ങള്‍, ഘോഷയാത്രകള്‍ തുടങ്ങിയ മതാചാരങ്ങള്‍.

3. വീട്, ക്ഷേത്രം, ക്രിസ്ത്യന്‍, മുസ്ലിം ദേവാലയങ്ങള്‍, മറ്റു മതപരമായ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന ശരീരത്തിന് ആപത്ത് ഉണ്ടാക്കാത്ത മതാചാരങ്ങള്‍.

4. പുരാതന സന്ന്യാസിമാരുടെയും പുണ്യാളന്മാരുടെയും പാരമ്ബര്യഅറിവുകള്‍, കല, ആചാരങ്ങള്‍ തുടങ്ങിയവ പ്രചരിപ്പിക്കല്‍.

5. മരിച്ചുപോയ സന്ന്യാസിമാരുടെയും വിശുദ്ധന്മാരുടെയും അദ്ഭുതങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളും അവയുടെ പ്രചാരണവും. മതപ്രഭാഷകരുടെ അദ്ഭുതങ്ങള്‍ സംബന്ധിച്ച്‌ പ്രചാരണം.

6. വഞ്ചനയോ ചൂഷണമോ ഇല്ലാത്തവിധത്തിലുള്ള വാസ്തുശാസ്ത്ര, ജ്യോതിഷ ഉപദേശങ്ങള്‍.

7. സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്ന ഏതെങ്കിലും വിധത്തിലുള്ള മതപരമായ ചടങ്ങുകള്‍.

സര്‍ക്കാര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് നിയമപരിഷ്‌കരണ കമ്മിഷന്‍ കരടുനിയമം തയ്യാറാക്കിയത്. ദുര്‍മന്ത്രവാദത്തിന്റെ പശ്ചാത്തലത്തില്‍ ചികിത്സ നിഷേധിക്കപ്പെട്ട് സംസ്ഥാനത്ത് പലരും കൊല്ലപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിയമനിര്‍മ്മാണം. ദുര്‍മന്ത്രവാദത്തിനും കൂടോത്രത്തിനുമെതിരെ നിയമനിര്‍മാണം നടത്തുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (5 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (5 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (5 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (5 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (6 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (6 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (6 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (6 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (7 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (7 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (7 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (7 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (7 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (7 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (7 hours ago)

Malayali Vartha Recommends