Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

പരമ രഹസ്യമായി എസ്പിക്ക് ഗംഭീര യാത്രയയപ്പ്; എസ്പിക്ക് യാത്രയയപ്പ് നൽകുന്ന വിവരം പൊലീസുകാർ അറിയുന്നത് ഇന്നലെ രാവിലെ വാട്സാപ്പ് സന്ദേശം വഴി

07 JULY 2019 03:58 PM IST
മലയാളി വാര്‍ത്ത

പീരുമേട്, രാജ്‌കുമാർ പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ ജില്ലാ എസ്.പി കെ.ബി വേണുഗോപാലിനനെതിരെ ശക്തമായ ആരോപണങ്ങളാണ് ഉയർന്നു വന്നത്. ഈ സാഹചര്യത്തിലാണ് വേണുഗോപാലിന് സ്ഥലംമാറ്റം നൽകിയത്. വേണുഗോപാലിനെ മാറ്റിയതിനു പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കർക്കശ നിലപാട് തന്നെയാണ്. ഈ സാഹചര്യത്തിലാണ് കേരള പൊലീസ് അസോസിയേഷനും കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷനും മുൻ ജില്ലാ പൊലീസ് മേധാവി കെ.ബി.വേണുഗോപാലിനു യാത്രയയപ്പു നൽകിയത്. കാഞ്ഞാർ സ്റ്റേഷനിലായിരുന്നു യോഗം. അവിചാരിതസംഭവത്തിന്റെ പേരിലാണ് തനിക്കു സ്ഥലംമാറ്റം ലഭിച്ചതെന്നും ഇതിൽ ഖേദമുണ്ടെന്നുംവേണുഗോപാൽ യോഗത്തിൽ പറഞ്ഞു.

ഓരോരുത്തരും അവരവരുടെ ജോലി ചെയ്യുന്നു. പത്രക്കാർ പത്രക്കാരുടെ ജോലിയും രാഷ്ട്രീയക്കാർ അവരുടെ ജോലിയും ചെയ്യുന്നു. ആരോടും പരാതിയോ പരിഭവമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അഡിഷനൽ എസ്പി. കെ.മുഹമ്മദ് ഷാഫി, തൊടുപുഴ ഡിവൈഎസ്പി കെ.പി.ജോസ്, സിഐ, എസ്ഐ മാർ, പൊലീസ് അസോസിയേഷൻ, ഓഫിസേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

അതേസമയം എസ്പിക്ക് യാത്രയയപ്പ് നൽകുന്ന വിവരം പൊലീസുകാർ അറിയുന്നത് ഇന്നലെ രാവിലെ വാട്സാപ്പ് സന്ദേശം വഴിയാണ് . തൊടുപുഴ സ്റ്റേഷനിൽ യോഗമെന്നായിരുന്നു ആദ്യ തീരുമാനം. എന്നാൽ മാധ്യമ പ്രവർത്തകർ സ്റ്റേഷനിലെത്തിയതോടെ വേദി മാറ്റി. മുട്ടം റൈഫിൾ ക്ലബ്ബിലാണ് യോഗമെന്നു വാർത്ത പരന്നു. എന്നാൽ തൊടുപുഴ എസ്ഐ എം.പി.സാഗർ വാഹനത്തിൽ തിരക്കിട്ടുപോയപ്പോൾ പന്തികേട് തോന്നിയ മാധ്യമപ്രവർത്തകർ വിവരം തേടി.

ഡ്യൂട്ടി ആവശ്യാർഥം പോകുന്നുവെന്നും യോഗം തൊടുപുഴ സ്റ്റേഷനിലാണെന്നുമായിരുന്നു എസ്ഐയുടെ മറുപടി. എന്നാൽ എസ്ഐയുടെ വാഹനം പിൻതുടർന്ന മാധ്യമ പ്രവർത്തകർ കണ്ടത് കാ‍ഞ്ഞാർ സ്റ്റേഷനിൽ യാത്രയയപ്പ് ഒരുക്കം നടക്കുന്നതാണ്. ചിക്കൻ ബിരിയാണി വിളമ്പിയാണ് സഹപ്രവർത്തകർ എസ്പിയെ യാത്രയയച്ചത്. എന്നാൽ യാത്രയയപ്പിനോട് ഒരു വിഭാഗം പൊലീസുകാർക്ക് എതിർപ്പ് ഉണ്ടായിരുന്നു. അതിനാൽ യാത്രയയപ്പു ചെലവിലേക്കുള്ള പിരിവു രഹസ്യമായാണു നട‍ത്തിയത് എന്നാണ് സൂചന.

കൃത്യനിർവഹണത്തിൽ വേണുഗോപാൽ ഗുരുതര വീഴ്ച വരുത്തിയെന്നും ശക്തമായ നടപടി വേണമെന്നുമായിരുന്നു ആഭ്യന്തര വകുപ്പിന്റെ നിലപാട്. പ്രതിയെ 4 ദിവസം കസ്റ്റഡിയിൽ വച്ച സംഭവത്തിൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാൻ എസ്പിക്ക് കഴിയില്ലെന്നു മുഖ്യമന്ത്രി വിലയിരുത്തിയിരുന്നു.

വേണുഗോപാലിനെ മാറ്റിയാൽ അദ്ദേഹത്തിനു പകരംചുമതല നൽകരുതെന്ന് ആഭ്യന്തര വകുപ്പ് അഭിപ്രായപ്പെട്ടിരുന്നു. സമ്മർദത്തിനൊടുവിലാണ് ഭീകര വിരുദ്ധ സ്ക്വാഡ് എസ്പിയുടെ ചുമതല വേണുഗോപാലിനു നൽകിയതെന്നും അറിയുന്നു. വേണുഗോപാലിനെ അനുകൂലിച്ച മന്ത്രി മണിക്കെതിരെ പാർട്ടിയിൽ വിമർശനമുയർന്നിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (5 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (5 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (5 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (5 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (6 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (6 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (6 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (6 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (7 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (7 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (7 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (7 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (7 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (7 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (7 hours ago)

Malayali Vartha Recommends