മെഡിക്കൽ സീറ്റിന് മുൻകൂറായി വിദ്യാര്‍ത്ഥികൾ നൽകിയ തലവരിപ്പണം തിരിച്ച് കൊടുക്കാമെന്ന് ബിഷപ്പ് ധര്‍മ്മരാജ് റസാലം ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന് എഴുതി നൽകിയതോടെയാണ് വിവാദത്തിനു തുടക്കമാകുന്നത്

സീറോ മലബാർ സഭ ഭൂമി ഇടപാട് വിവാദം തുടരുന്നതിനിടെ സിഎസ്ഐ സഭയിലും അഴിമതി ആരോപണവും പൊട്ടിത്തെറികളും . കാരക്കോണം മെഡിക്കൽ കോളജിൽ സീറ്റ് വാഗ്ദാനം ചെയ്ത് വാങ്ങിയ തലവരിപ്പണം സംബന്ധിച്ച തർക്കമാണ് സി എസ് ഐ ദക്ഷിണ കേരള മഹാ ഇടവകയിൽ പൊട്ടിത്തെറിക്ക് കാരണമായത് .
തലവരി പണം വാങ്ങിയ കോടികള്‍ ബിഷപ്പ് ധര്‍മ്മരാജ റസാലത്തിന്റെ അറിവോടെ ഒരു വിഭാഗം മുക്കിയെന്നാണ് പുതിയ ഭരണ സമിതിയുടെ ആരോപണം. മെഡിക്കൽ സീറ്റിന് മുൻകൂറായി വിദ്യാര്‍ത്ഥികൾ നൽകിയ തലവരിപ്പണം തിരിച്ച് കൊടുക്കാമെന്ന് ബിഷപ്പ് ധര്‍മ്മരാജ് റസാലം ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന് എഴുതി നൽകിയതോടെയാണ് വിവാദത്തിനു തുടക്കമാകുന്നത് ..
മെഡിക്കൽ സീറ്റുകള്‍ കിട്ടാതിരുന്ന വിദ്യാത്ഥികള്‍ മുൻകൂർ കൊടുത്ത പണം തിരികെ ആവശ്യപ്പെട്ട് കമ്മീഷന് പരാതി നല്‍കിയതോടെയാണ് തുടര്‍ന്നാണ് പണം തിരികെ നല്‍കാമെന്ന് ബിഷപ്പ് എഴുതി നല്‍കിയത്. വിദ്യാർത്ഥികളുടെ ഏഴരക്കോടി രൂപ 12 മാസത്തിനുള്ളിൽ തിരികെ നല്‍കാമെന്നാണ് ബിഷപ്പ് ഉറപ്പ് നൽകിയത്.
ബിഷപ്പ് നൽകിയ ഈ ഉറപ്പ് വിരൽ ചൂണ്ടിയത് കോടികൾ മറിഞ്ഞ കള്ളപ്പണ ഇടപാടിലേക്ക് ആയിരുന്നു. . വൈദിക സമിതിയോഗത്തിൽ ദക്ഷിണ കേരള മഹാ ഇടവക വൈസ് ചെയർമാൻ ഡോ. ആർ ജ്ഞാനദാസ് ഇക്കാര്യം വിശദമാക്കുകയും ചെയ്യുന്നു.
തലവരി വാങ്ങുമെന്ന് പുറത്തിറഞ്ഞതോടെ ഇനി സ്ഥാപനത്തിന്റെ സ്ഥിതി എന്താകും. എന്നാണ് ഡോ. ആർ ജ്ഞാനദാസ് വൈദിക സമിതിയോഗത്തിൽ ആശങ്ക പങ്കുവച്ചത്. ബിഷപ്പ് പണം നൽകാമെന്ന് എഴുതി നൽകിയതോടെ കള്ളപ്പണം വെളുത്തു. സർക്കാരിന് മുന്നിൽ ഇനി ഈ പണം അക്കൗണ്ടബിള്‍ ആണെന്നും അദ്ദേഹം പറയുന്നു.
എന്നാൽ, തലവരിപ്പണമായി ലഭിച്ച തുക സമാന്തര അക്കൗണ്ടിലാണ് നിക്ഷേപിച്ചിരുന്നതെന്നായിരുന്നു വെളിപ്പെടുത്തൽ ... ഈ സമാന്തര അക്കൗണ്ടിനെ ചൊല്ലിയാണ് ഇപ്പോൾ സി എസ് ഐ സഭയിൽ ഏറ്റമുട്ടൽ. സമാന്തര അക്കൗണ്ട് കൈകാര്യം ചെയ്തത് ആരെന്ന ചോദ്യമാണ് പുതിയ ഭരണസമിതി ഉയര്‍ത്തുന്നത് .
കാരക്കോണം കോളജിലെ ഓഡിറ്റിൽ തലവരിപ്പണം വാങ്ങിയതടക്കം 28 കോടിയുടെ ക്രമക്കേട് കണ്ടെത്തിയതായും പുതിയ ഭരണസമിതി പറയുന്നു.എന്നാൽ ആരോപണങ്ങളെ കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് ബിഷപ്പ് ധർമ്മരാജ് റസാലത്തിന്റെ പ്രതികരണം.
നിലവിൽ, മെഡിക്കൽ സീറ്റ് തട്ടിപ്പിൽ മുൻ ഡയറക്ടർ ജെ ബെനറ്റ് എബ്രാഹം, പി തങ്കരാജ്, മുൻ പ്രിൻസിപ്പാൾ ഡോ പി മധുസൂദനൻ, തുടങ്ങിയവര്‍ക്കെതിരെ രണ്ട് കേസുകള്‍ വർക്കല, വെള്ളറട പൊലീസ് സ്റ്റേഷനുകളിൽ നിലവിലുണ്ട് . എന്നാൽ കേസുകള്‍ സർക്കാർ അട്ടിമറക്കുകയാണെന്നും ഭരണസമിതി ആരോപിക്കുന്നു.
"
https://www.facebook.com/Malayalivartha

























