Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

സാജന്റെ കുടുമ്പത്തിന് ആശ്വാസമായി സുരേഷ് ഗോപി; കെട്ടിടത്തിന് അനുമതി നല്‍കിയാല്‍ മാത്രം പ്രശ്നം പരിഹരിക്കപ്പെടില്ല; ഭസാജന്റെ കുടുംബത്തിന് നീതി കിട്ടിയേ തീരൂ; സംവങ്ങളെല്ലാം സാജന്റെ ഭാര്യയോട് ചോദിച്ച് മനസ്സിലാക്കിയെന്നും സുരേഷ് ഗോപി;

07 JULY 2019 08:24 PM IST
മലയാളി വാര്‍ത്ത

കണ്ണൂര്‍ ആന്തൂരില്‍ ആത്മഹത്യചെയ്ത പ്രവാസി സാജന്റെ കുടുമ്പത്തെ സന്ദര്‍ശിച്ച് സുരേഷ് ഗോപി. സാജന്റെ വേര്‍പാടില്‍ അതീവ ദുഖിതരായ കുടുമ്പാംഗങ്ങളെ നെഞ്ചോട് ചേര്‍ത്ത് ആശ്വസിപ്പിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. ഏറെ നേരം അവരോടൊപ്പം ചെലവഴിച്ച അദേഹം സാജന്റെ കുടുമ്പത്തിന്റെ സങ്കടങ്ങള്‍ ഏറെ നേരം കേട്ടിരുന്നു. സാജന്റെ ആത്മഹത്യയില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് സുരേഷ് ഗോപി എംപി ആവശ്യപ്പെട്ടു. അന്വേഷണം ശക്തമാക്കണമെന്നും.. സാജന്റെ കുടുമ്പത്തിന് നീതി ലഭ്യമാക്കണമെന്നും അദേഹം പറഞ്ഞു. സാജന്റെ കുടുമ്പത്തെ സന്ദര്‍ശിക്കാനെത്തിയ സുരേഷ് ഗോപിക്കൊപ്പം ബിജെപി ജില്ലാ വൈസ് പ്രസിഡന്റെ് കെ രാധാകൃഷ്ണന്‍. സംസ്ഥാന കൗണ്‍സില്‍ അംഗം പ്രഭാകരന്‍ കടന്നപ്പള്ളി, ബിനില്‍ കണ്ണൂര്‍, പള്ളിപ്രം പ്രകാശന്‍, പി വിജയന്‍ മങ്ങാട് തുടങ്ങിയവര്‍ അദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ജീവനും സ്വത്തും സംരക്ഷിക്കപ്പെടുന്നില്ല, സര്‍ക്കാര്‍ ആഞ്ഞുപിടിച്ച് ശ്രമിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ ഏറെ പിന്നാക്കം പോയെന്നാണ് സാജന്റെ വീട് സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞ വാക്കുകള്‍. പ്രവാസി വ്യവസായിയായ സാജന്‍ മികച്ച ഒരു സംരംഭം പ്രാവര്‍ത്തികമാക്കാനമാണ് ആന്തൂര്‍ നഗരസഭ പരിധിയില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിച്ചത്. എന്നാല്‍ അതിന്റെ പേരില്‍ നഗരസഭാ അധികൃതര്‍ അദ്ദേഹത്തെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണുണ്ടായതെന്ന് സുരേഷ് ഗോപി എം. പി. ആരോപിച്ചു. പൗരന്റെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാറിനുണ്ട്. എന്നാല്‍ ആ ഉത്തരവാദിത്വം സാജന്റെ കാര്യത്തില്‍ നിറവേറ്റപ്പെട്ടില്ല. സര്‍ക്കാര്‍ വളരെയധികം പിറകോട്ട് പോയ അവസ്ഥയാണ് ആന്തൂരിലുണ്ടായിട്ടുള്ളത്. സാജന്റെ ഭാര്യ ബീനയില്‍ നിന്നും മറ്റ് കുടുംബാംഗങ്ങളില്‍ നിന്നും സുരേഷ് ഗോപി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ബിജെപി. ജില്ലാ വൈസ് പ്രസിഡണ്ട് കെ. രാധാകൃഷ്ണന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം പ്രഭാകരന്‍ കടന്നപ്പള്ളി, മറ്റ് നേതാക്കളായ ബിനില്‍ കണ്ണൂര്‍, പള്ളിപ്രം പ്രകാശന്‍, രാഹുല്‍ പി, വിജയന്‍ മാങ്ങാട് എന്നിവരും സുരേഷ് ഗോപിയോടൊപ്പം ഉണ്ടായിരുന്നു.

നഗരസഭാ രേഖകളില്‍ ചട്ടലംഘനമുണ്ടെന്ന് രേഖപ്പെടുത്തപ്പെട്ട പാര്‍ത്ഥാ കണ്‍വെന്‍ഷന്‍ സെന്ററിന് കാര്യമായ കുറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. കേവലം ദിവസങ്ങള്‍ കൊണ്ട് ഇതെല്ലാം പരിഹരിക്കപ്പെടുകയും കണ്‍വെന്‍ഷന്‍ സെന്ററിന് നഗരസഭാ സെക്രട്ടറി പരിശോധന നടത്തി അനുമതി നല്‍കാമെന്നും തദ്ദേശ ഭരണ വകുപ്പ് ഉത്തരവിട്ടു കഴിഞ്ഞു. തദ്ദേശ ഭരണ വകുപ്പു മന്ത്രി എ.സി. മൊയ്തീന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് പരിശോധന നടത്താന്‍ നിര്‍ദേശിച്ചിരുന്നു. ഫയലുകള്‍ വരുത്തി പരിശോധിച്ചപ്പോള്‍ ചട്ടലംഘനം പരിഹരിച്ചുവെന്ന് ഉറപ്പ് വരുത്തി അനുമതി നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഗുരുതരമായ ചട്ടലംഘനമോ കെട്ടിടത്തിന് ബലക്ഷയമോ ഇല്ലെന്നും അതിനാല്‍ ചെറിയ പിഴവുകള്‍ പരിഹരിച്ചു കഴിഞ്ഞാല്‍ അനുമതി നല്‍കാമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി നിര്‍ദേശിക്കുകയായിരുന്നു.

അതേസമയം മരണ ശേഷംമാണ് സാജന്റെ ആന്തൂര്‍ പാര്‍ഥാസ് കണ്‍വെന്‍ഷന്‍ സെന്റിന് അനുമതി നല്‍കാമെന്ന് ഉത്തരവ് പുറത്തിറങ്ങിയത്. തദ്ദേശ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടേതായിരുന്നു ഉത്തരവ്. ചട്ടലംഘനങ്ങള്‍ പരിഹരിച്ചെന്ന് നഗരസഭാ സെക്രട്ടറി ഉറപ്പുവരുത്തണം. ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് ഉടന്‍ നല്‍കാനും സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. അനുമതി ലഭിക്കാത്തിനെ തുടര്‍ന്നാണ് പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്തത്. ചട്ടലംഘനങ്ങള്‍ പരിഹരിച്ച ഉടന്‍ തന്നെ ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണ് തദ്ദേശ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നത്. ചട്ടലംഘനങ്ങള്‍ ഉണ്ടായിരുന്നു. അത് പരിഹരിച്ചു. കുടുംബം ഇതുവരെ അപേക്ഷ നല്‍കിയില്ല. അപേക്ഷ നല്‍കിയ അന്നു തന്നെ സെക്രട്ടറി കണ്‍വെന്‍ഷന്‍ സെന്ററില്‍ എത്തി പരിശോധന നടത്തും. അന്നു തന്നെ അനുമതി നല്‍കാമെന്ന് നേരത്തെ സെക്രട്ടറി പ്രതികരിക്കുകയും ചെയ്തിരുന്നു

ബാല്‍ക്കണിയിലെ വിസ്താരം കുറയ്ക്കണം. കെട്ടിടത്തിന്റെ ചെരിവ് പരിഹരിക്കണം എന്ന നേരത്തെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പ്രശ്നങ്ങള്‍ നിലവില്‍ പരിഹരിച്ചിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (6 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (6 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (6 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (6 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (6 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (7 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (7 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (7 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (7 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (8 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (8 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (8 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (8 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (8 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (8 hours ago)

Malayali Vartha Recommends